അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ദുബൈയില്‍ വന്നിട്ട് എട്ട്  വര്‍ഷമായി. നാട്ടിലെ സ്ത്രീസുരക്ഷയില്ലായ്മ  കണ്ടുവളര്‍ന്നതു കൊണ്ടാവാം എനിക്ക് ഇങ്ങനെ ഒരു അനുഭവം. പീഡന കഥകള്‍ വായിച്ചും കേട്ടും ടെലിവിഷനിലൂടെയും സിനിമകളിലൂടെയും  കണ്ടും വളര്‍ന്ന എനിക്ക് വല്ലാത്ത ഭയമായിരുന്നു. പക്ഷേ താഴേ കുറിച്ചിരിക്കുന്നു അനുഭവം എന്നെ കുറച്ചു മാറ്റി. എല്ലാ ആണുങ്ങളെയും ഒരേ കണ്ണില്‍ കാണരുത് എന്ന് പഠിപ്പിച്ചു.

എന്നും ഞാന്‍  അയാളെ കാണും. പച്ച ഷര്‍ട്ടും പാന്റും ഇട്ട് ഒരു വലിയ ചൂലും  പിടിച്ച് വലിയ വൃത്തിയൊന്നും തോന്നാത്ത ഒരാള്‍. 40-45 വയസ്സ് തോന്നിക്കുന്ന, മലയാളി ലുക്ക് ഇല്ലാത്ത, അയാള്‍  രാവിലെ ആറു മുതല്‍ ഞങ്ങളുടെ ഫ്‌ളാറ്റിന്റെ പിന്നിലുള്ള റൗണ്ട് എബൗട്ടില്‍ ഉണ്ടാകും. അയാളവിടെ വൃത്തിയാക്കും. പുല്ലിന് വെള്ളമൊഴിക്കും. ചുറ്റുവട്ടത്തുള്ള ഫൂട്ട്പാത്തിലെയും റോഡരികിലെയും ചെറിയ പേപ്പര്‍ കഷ്ണങ്ങളും ലേയ്‌സ് കൂടുകളും ഒക്കെ ഒരു വലിയ കോലു വച്ച് എടുത്തു മറ്റൊരു വലിയ ബാഗിലേക്കു മാറ്റും. ആദ്യമൊന്നും ഞാന്‍ അയാളെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. 

എന്നാല്‍ ഭര്‍ത്താവിന് പെട്ടെന്നു ഒരു ഒഫീഷ്യല്‍ ട്രിപ്പ് വന്നു. അതും മൂന്നാഴ്ച. ആദ്യമായിട്ടാണ് ഇങ്ങനെ. സാധരണ ഒഫീഷ്യല്‍ ട്രിപ്പ് ജൂലൈ- ഓഗസ്റ്റില്‍ ആണ്. ആ സമയം ഞാനും മക്കളും നാട്ടില്‍ പോകും. ഇപ്രാവശ്യം സ്‌കൂള്‍ ഉള്ളപ്പോഴാണ് ട്രിപ്പ്. എന്താ ചെയ്യുക?

'ഇതു ദുബായ് അല്ലേ, പേടിക്കാനൊന്നും ഇല്ല'-ഭര്‍ത്താവ് പറഞ്ഞു . മോള്‍ക്ക് പരീക്ഷക്കാലമാണ്. മറ്റൊരുമാര്‍ഗവും ഇല്ല. 'ഞാന്‍ മാനേജ് ചെയ്യാം,  manage ചെയ്യാം, ചേട്ടന്‍ പോയിട്ടുവരൂ'-ധൈര്യത്തോടെ ഞാന്‍ പറഞ്ഞു. 

അങ്ങനെ അദ്ദേഹം ശനിയാഴ്ച ഇറ്റലിയിലേക്ക് പോയി. സണ്‍ഡേ സ്‌കൂള്‍ ഉണ്ട്. രാത്രി കിടന്നപ്പോള്‍ വല്ലാത്തടെന്‍ഷന്‍. എല്ലാം സമയത്ത് നടക്കണം. ഇല്ലെങ്കില്‍ ടാക്‌സി പിടിച്ചു പോകേണ്ടി വരും, കുട്ടികളെ വിടാന്‍. എന്തായാലും അലാം വെച്ച് കിടന്നു. പേടിയുള്ളതു കൊണ്ടാണോ എന്നറിയില്ല, ഉറക്കം വന്നില്ല. രാവിലെ എഴുന്നേറ്റു കുട്ടികളെ റെഡിയാക്കി ഞാനും ഡ്രസ്സ് മാറി ബസ് സ്റ്റോപ്പിലേക്ക് നടന്നു. ആ റൗണ്ട് എബൌട്ട് കഴിഞ്ഞാണ് ബസ് നിര്‍ത്തുക. 

എന്നാലും എനിക്ക് ധൈര്യം കിട്ടിയില്ല. ഞാന്‍ ഏട്ടന്‍ വരാന്‍ കാത്തു

ആ പച്ച ഉടുപ്പുകാരന്‍ അവിടെ ഉണ്ടായിരുന്നു. വല്ലാത്ത ഒരു നോട്ടം. എന്നെ ഒന്ന് നോക്കിയതേ ഉള്ളു, പക്ഷേ മക്കളെ, പ്രത്യേകിച്ചും മോളെ വല്ലാതെ നോക്കുന്നു. കഴുകന്റെ കണ്ണായിട്ടാണ് എനിക്ക് തോന്നിയത്. മോളെ ചേര്‍ത്ത് പിടിച്ചുപോയി ഞാന്‍. കുട്ടികളെ വിട്ട് തിരിച്ചു വന്നപ്പോഴും  അയാള്‍ എന്നെ നോക്കുന്നുണ്ട് പക്ഷേ ഞാന്‍ നോക്കിയതേയില്ല. ഫ്‌ളാറ്റില്‍ തിരിച്ചെത്തിയിട്ടും എന്തോ ആ പേടി മാറിയില്ല. ഇടയ്ക്കിടയ്ക്ക് ഞാന്‍ ജനലില്‍ കൂടി അയാള്‍ അവിടെ ഉണ്ടോയെന്നു നോക്കി. ഒരു മണി വരെ അയാള്‍ അവിടെ ഉണ്ടായിരുന്നു. 2.40നു കുട്ടികള്‍ തിരിച്ചു എത്തും. സാധാരണ അവര്‍ തന്നെയാണ്  വരിക  പക്ഷേ എന്തോ മനസ്സുവന്നില്ല. ഡ്രസ്സ് മാറി ഞാന്‍ താഴേയ്ക്ക് ഇറങ്ങി. അയാള്‍ അവിടെ ഇല്ല. എന്നാലും ഓരോ കാല്‍ ചുവടു വയ്ക്കുമ്പോഴും ചുറ്റും നോക്കി പോയി. അയാളെ കണ്ടില്ലെങ്കിലും എന്തോ എനിക്ക് ജനലില്‍ കൂടി വീണ്ടും നോക്കാന്‍ തോന്നി. നാലു മണിയായിക്കാണും, അതാ വീണ്ടും അയാള്‍. പെട്ടെന്ന് ഞാന്‍ അവിടന്നു മാറി. ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ പേടിച്ചു മരിക്കും. അടുത്ത ഫ്‌ളാറ്റില്‍ പഞ്ചാബി ഫാമിലി ആണ്. അവരോടു ഇതു പറയാം. പക്ഷേ ചേട്ടനോട് ചോദിച്ചിട്ടു പറയാം എന്ന് വിചാരിച്ചു. 

മൊബൈല്‍ എടുത്തു ചേട്ടനു ഒരു മിസ്ഡ് കാള്‍ കൊടുത്തു. 10 മിനിറ്റ് കഴിഞ്ഞാണ് വിളിച്ചത്. ഫോണ്‍ എടുത്തതും പേടിയോടെ ഞാന്‍ പറഞ്ഞു, 'ചേട്ടാ ഒരു പച്ച ഉടപ്പിട്ട ഒരാളില്ലേ ആ റൌണ്ട് എബൗട്ട് ക്ലീന്‍ ചെയ്യുന്നയാള്‍. അയാള്‍  നമ്മുടെ മോളെ ഇന്ന് വല്ലാതെ നോക്കി. പോലീസില്‍ പരാതി നല്‍കട്ടെ?'

മറുപടിയായി ഒരു ചിരിമാത്രം 'നിനക്കെന്താ വട്ടായോ? ഒരാള്‍ നോക്കിയാല്‍ പരാതി കൊടുക്കുമോ? നിന്റെ പ്രശ്‌നമെന്താ? 

എനിക്ക് ചേട്ടനെ പറഞ്ഞു മനസിലാക്കാന്‍ പറ്റിയില്ല. പക്ഷേ എന്തൊക്കയോ പറഞ്ഞു. 'നീ ഒരു കാര്യം ചെയ്യ്. നാളെയും അയാള്‍ നോക്കുകയാണെങ്കില്‍ നീ തിരിച്ചു ദേഷ്യത്തില്‍ നോക്ക്. പിന്നെ നീ ഈ പറയുന്ന ആളെ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. എന്നും ഞാനല്ലേ കുട്ടികളെ കൊണ്ടുവിട്ടോണ്ടിരുന്നേ?' 

ആണുങ്ങള്‍ അല്ലെങ്കിലും ഇങ്ങനെത്തെ എന്തേലും കാണോ? ചേട്ടന്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു പക്ഷേ പറഞ്ഞില്ല.

ആ പച്ച ഉടുപ്പുകാരന്‍ അവിടെ ഉണ്ടായിരുന്നു. വല്ലാത്ത ഒരു നോട്ടം.

എന്തായാലും ആരോടും ഇനിപറയണ്ട ഞാന്‍ കരുതി. സ്വന്തമായി ഡീല്‍ ചെയ്യാം എന്ന് വിചാരിച്ചു. ഒരു ആത്മവിശ്വാസം വന്നു. അടുത്ത ദിവസം രാവിലെ വീണ്ടും റെഡി ആയി. എന്തോ വല്ലാത്ത ഒരു ധൈര്യം. ജനലില്‍ കൂടി അയാള്‍ ഉണ്ടോ എന്ന് നോക്കി. (ഉണ്ടാവണെ എന്ന് മനസ്സ് ആഗ്രഹിച്ചു). 

ഉണ്ട്! അയാള്‍ പച്ച ഉടുപ്പും കോലും പിടിച്ചു വൃത്തിയാക്കി അവിടെ തന്നെയുണ്ട്. മൊബൈല്‍ ഫോണും എടുത്തു. പോലീസിന്റെ ഹെല്‍പ് ഡെസ്‌ക് നമ്പര്‍ ഉണ്ടോ എന്ന് നോക്കി. കുട്ടികളെയും കൂട്ടി  ഞാന്‍ നടന്നു. അയാളെ മാത്രമാണ് ഞാന്‍ നോക്കുന്നത് . മോന്‍ എന്തക്കയോ പറയുന്നുണ്ട്, അതൊന്നും ഞാന്‍ കേള്‍ക്കുന്നില്ല. അടുത്തെത്താറായി. അയാള്‍ എന്നെ നോക്കി, പിന്നെ മോളെ നോക്കി. ഇന്നലത്തെ പോലെ തന്നെ. എന്റെ ചോര തിളച്ചു അയാളുടെ കൈയിലെ കോലെടുത്തു തലയ്ക്കു അടിക്കാന്‍ തോന്നി. പക്ഷേ തീരെ ധൈര്യമില്ല...!

തിരിച്ചു നടന്നപ്പോള്‍ തീരുമാനിച്ചിരുന്നു, ഇനി ഇയാളുടെ കഴുകന്‍ കണ്ണ് എന്റെ മോളെ നോക്കരുത്. ദുബായ് ആയതു കൊണ്ട് ഒരു സമാധാനം. കേരളത്തിലാണെങ്കില്‍ പെണ്ണുങ്ങള്‍ പ്രതികരിച്ചാല്‍ പിന്നെ കഥ മാറുമല്ലോ?

എന്തായാലും രണ്ടും കല്പിച്ചു നടന്നു. അയാള്‍ വൃത്തിയാക്കുകയാണ് എന്റെ ഹൃദയമിടിപ്പ് കൂടി .അയാള്‍ എന്നെ നോക്കുന്നുണ്ട്. നടത്തത്തിന്റെ സ്പീഡ് കൂട്ടി. അറിയാവുന്ന ഹിന്ദിയില്‍ മോളെ എന്തിനാ നോക്കുന്നെ എന്ന് ചോദിക്കാം എന്ന് വിചാരിച്ചു. പക്ഷേ അവിടെ വീണ്ടും ഞാന്‍ തനി പെണ്ണായി. പേടിയുള്ള പെണ്ണ്. 

ഒന്നും ചോദിക്കാതെ ഞാന്‍ നടന്നു. തിരിച്ചു പോയി പറഞ്ഞാലോ? വേണ്ട പ്രശ്‌നമായാല്‍ ഏട്ടന്‍ പോലും സ്ഥലത്തില്ല. വേണ്ട, ഞാന്‍ നടന്നു. എന്നും ഞാന്‍ ജനലിലൂടെ നോക്കാന്‍ തുടങ്ങി. അയാളെ കാണും ഞാന്‍ പേടിയോടെ കുട്ടികളെ കൊണ്ടുവിടും. എന്നും ഏട്ടനെ വിളിച്ചു അയാളെ പറ്റി കരച്ചിലും പ്രാകലും നടത്തും  പറ്റുന്ന കൂട്ടുകാരോടൊക്കെ ഇതു പറഞ്ഞു. പലരും പല രീതിയില്‍ പ്രതികരിച്ചു. 

എന്നാലും എനിക്ക് ധൈര്യം കിട്ടിയില്ല. ഞാന്‍ ഏട്ടന്‍ വരാന്‍ കാത്തു. ഒരു ആഴ്ചകൂടി കടന്നു പോയി. പക്ഷേ അത് കഴിഞ്ഞുള്ള ഞായറാഴ്ച ഞാന്‍ അയാളെ കണ്ടില്ല. പിന്നെ ഒരിക്കലും കണ്ടില്ല.....എവിടെ പോയിക്കാണും?ആരെങ്കിലും പരാതിപ്പെട്ട്  ജോലി പോയിക്കാണും.

നന്നയി, എന്തൊരു ആശ്വാസം. ഞാന്‍ കരുതി. ഞാനിതൊക്കെ ഏട്ടനോട് വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹം വലുതായി ശ്രദ്ധിച്ചതേയില്ല. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഏട്ടന്‍ എത്തി. ഞാന്‍ വീണ്ടും ഇതൊക്കെ പറഞ്ഞു. 

അദ്ദേഹം ഒന്നും മിണ്ടുന്നില്ല. മുഖം വല്ലാതെ ആവുന്നുണ്ട്. 'എന്താ, എന്തുപറ്റി'- വീണ്ടും ഭയത്തോടെ ഞാന്‍ ചോദിച്ചു. 

അദ്ദേഹം ഒന്നും മിണ്ടുന്നില്ല. മുഖം വല്ലാതെ ആവുന്നുണ്ട്. 

'എന്താ, എന്തുപറ്റി'- വീണ്ടും ഭയത്തോടെ ഞാന്‍ ചോദിച്ചു. 

'നിന്റെ കരച്ചിലും ബഹളവും കണ്ടിട്ട് നമ്മുടെ ഫ്‌ളാറ്റിന്റെ സെക്യൂരിറ്റിയെ വിളിച്ചിരുന്നു. കഴിഞ്ഞ ആഴ്ച. അപ്പഴാ അറിയുന്നേ നീ ഈ പറയുന്ന മനുഷ്യന്‍ ആത്മഹത്യ ചെയ്തുവെന്ന്. 

ഞാന്‍ ഒരു നിമിഷം സ്തംഭിച്ചു പോയി.

'നിനക്കറിയോ, അയാളുടെ മോള്‍ക്ക് കാന്‍സര്‍ ആയിരുന്നു. ആ കുട്ടി മരിച്ചു. നാട്ടില്‍ പോകാനായി അതിരാവിലെയുള്ള ഫ്‌ളൈറ്റില്‍ ടിക്കറ്റ് ഒക്കെ എടുത്തതാ പക്ഷേ രാത്രി അയാള്‍ ആത്മഹത്യ ചെയ്തു. ചികിത്‌സയ്ക്കു വേണ്ടി പൈസ ഉണ്ടാക്കാന്‍ മാത്രമാണ് അയാള്‍ ഇവിടെ ഈ മരുഭൂമിയില്‍ വന്നേ. അയാളുടെ മോള്‍ക്കും 12 വയസായിരുന്നു. അതായിരിക്കും നമ്മുടെ മോളെ നോക്കിയത്. അത് ഒരു അച്ഛന്റെ വാത്സല്യമായിരുന്നു'.

ഞാന്‍ തളര്‍ന്നു. ദൈവമേ, എന്ത് പാപമാണ് ഞാന്‍ ചെയ്തത്. 

'നിന്നോട് ഇതു ഞാന്‍ ഫോണില്‍ കൂടി പറഞ്ഞാല്‍ നീ  എങ്ങനെ പ്രതികരിക്കും എന്നറിയാത്ത കൊണ്ടാണ് പറയാതിരുന്നത്'

ഏട്ടന്‍ എന്റെ കൈയില്‍ പിടിച്ചിട്ടു പറഞ്ഞു. 

മാസങ്ങള്‍ വേണ്ടി വന്നു എനിക്ക് ഈ ഷോക്കില്‍ നിന്നും മാറാന്‍. ഇതു എഴുതുമ്പോഴും എന്റെ നെഞ്ച് പിടയുകയാണ്. ഇപ്പോള്‍ ഞാന്‍ കഴുകന്റെ കണ്ണായിട്ടു കാണാറില്ല ആണ്‍ നോട്ടങ്ങളെ. അങ്ങനെ ഉള്ളവര്‍ ഉണ്ടാവാം. പക്ഷേ, എല്ലാവരും അങ്ങനെയല്ല. കുറച്ചു കൂടി വിശാലമായി ചിന്തിക്കാന്‍ തുടങ്ങി, ഞാന്‍.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!