അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

സൗദിയിലെ പ്രവാസത്തിന്റെ  തുടക്കത്തില്‍,  ഒരു രക്ഷപ്പെടലിന്റെ ആവേശത്തില്‍  നിന്നും  നിരാശയിലേക്ക്  വഴുതി വീണു കൊണ്ടിരിക്കുന്ന ഒരു  വെള്ളിയാഴ്ച  വൈകീട്ടായിരുന്നു  വീല്‍ചെയറില്‍  വന്ന എഴുപതു വയസ്സ് തോന്നിക്കുന്ന  ആ മനുഷ്യനെ ആദ്യമായി  കാണുന്നത്. അറബി  ഭാഷയെ നമ്മുടെ  വഴിക്കു കൊണ്ടുവരാന്‍  ശ്രമിക്കാത്തത് കൊണ്ട് തന്നെ അയാളെ  ശ്രദ്ധിക്കാതെ  തല താഴ്ത്തി ഇരിക്കുമ്പോഴാണ് സായിപ്പിനെ പോലും തോല്‍പ്പിക്കുന്ന ഇംഗ്‌ളീഷില്‍  ആ മനുഷ്യന്‍ സംസാരിച്ചു തുടങ്ങിയത്. 

തനിക്കു  ഷുഗര്‍ കാരണം പഴുപ്പ് ബാധിച്ച  കാലിലെ  മുറിവ് ഡ്രസ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അതിനുള്ള  ബില്‍  കൊടുത്തു അദ്ദേഹത്തെ പറഞ്ഞയച്ചു. പിന്നീട് പല  ദിവസങ്ങളിലും  അദ്ദേഹത്തെ കണ്ടു. മറ്റു കൗണ്ടറുകളില്‍ ഒഴിവുണ്ടായാലും അദ്ദേഹം എന്റെ അടുത്തു  തന്നെ വന്നു. അങ്ങനെ  നല്ല പരിചയമായി മാറിയപ്പോഴും  അദ്ദേഹത്തോട് ചോദിക്കുവാനുള്ള  ഒരു കാര്യം അദ്ദേഹത്തിന്റെ പ്രതികരണം ഭയന്ന് മാറ്റിവെച്ച? എന്താണ് എന്നും വ്യത്യസ്തരായ ആളുകള്‍ അദ്ദേഹത്തെ  വീല്‍ ചെയര്‍ തള്ളി കൊണ്ട് വന്നിരുന്നത്? മക്കളോ ബന്ധുക്കളോ ആയിരുന്നോ അത്? 

സുഖപ്പെട്ടതു കൊണ്ടാവാം  പിന്നീട്  അദ്ദേഹത്തിന്റെ വരവ്  ആഴ്ചയില്‍ ഒന്നും പിന്നെ തീരെ ഇല്ലാതെയുമായി.

അവധി കഴിഞ്ഞു ഞാന്‍ വന്ന ആദ്യ ദിവസമാണ് അദ്ദേഹത്തെ വീണ്ടും കാണുന്നത്. ഹോസ്പിറ്റലിനു മുന്നിലെ റോഡരികില്‍  വീല്‍ചെയറില്‍  ആരുടെയെങ്കിലും സഹായത്തിനു കാത്തിരിക്കുന്നു. ഉടനെ അടുത്ത് ചെന്ന് അദ്ദേഹത്തെ  അകത്തേക്ക് കൊണ്ട് പോവുന്നതിനിടയില്‍ ഞാന്‍  ചോദിച്ചു, എന്തു പറ്റി? ഇന്ന് കൂടെ ആരുമില്ലേ? 

മറുപടി ലഭിക്കാതായപ്പോള്‍ ഒരു തവണ കൂടി  ചോദിച്ചു. അപ്പോള്‍ ആ മനുഷ്യന്‍  എന്റെ  കയ്യില്‍ പിടിച്ചുകൊണ്ടു പറഞ്ഞു, 'അത്തരം  സുമനസ്സുകളെ  ഇന്ന് കിട്ടിയില്ല'. 

മനസ്സിലായില്ല  എന്ന ഭാവത്തില്‍  തലയുയര്‍ത്തിയപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു, അതൊന്നും മക്കളോ ബന്ധുക്കളോ ആയിരുന്നില്ല, വഴിയേ പോവുന്ന ചില നല്ല മനുഷ്യര്‍!

സിറിയയില്‍നിന്നും പ്രവാസിയായി  ഇരുപത്തി അഞ്ചാം വയസ്സില്‍  സൗദിയില്‍ എത്തി. കഷ്ടപ്പെട്ടു ജോലി ചെയ്ത് മക്കളെ പഠിപ്പിച്ചു. അവര്‍ അമേരിക്കയിലും  ആസ്‌ട്രേലിയലിലുമൊക്കെ ജോലിക്കാരായി. ഇപ്പോള്‍ അവര്‍ക്ക് അവര്‍ മാത്രം. അദ്ദേഹം തനിച്ചായി. 

ഭാര്യ മരണപ്പെട്ടതിനു ശേഷം  ഒറ്റപ്പെട്ടു പോയ തനിക്ക് മക്കള്‍ എല്ലാമാസവും  രണ്ടായിരം റിയാല്‍ അയച്ചു തരാറുണ്ട് എന്നും  അവരുടെ തിരക്കുകളാവാം  അവര്‍ക്കു വന്നു കാണാന്‍  സാധിക്കാത്തത് എന്നും  പറഞ്ഞപ്പോള്‍  മറ്റൊരാളുടെ  മുന്നില്‍  തന്റെ മക്കള്‍ അപമാനിക്കപ്പെടാതിരിക്കാനുള്ള  ഒരു പിതാവിന്റെ  കരുതലായിരുന്നു  ആ മുഖത്തും വാക്കുകളിലും. 

പിന്നീടും അദ്ദേഹത്തെ  കണ്ടു. മുട്ടിനു താഴെ കാല്‍  മുറിച്ചു മാറ്റിയ അവസ്ഥയിലായിരുന്നു അദ്ദേഹം. ആ മുഖത്തു നിസ്സഹായത നിറഞ്ഞു നിന്നിരുന്നു. എന്നിട്ടും,  ആരോടും പരിഭവിക്കാതെ കുറ്റപ്പെടുത്താതെ  ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്നു, ആ മനുഷ്യന്‍. 

ഇത്തരം ഒരു പ്രതിസന്ധിയിലും എന്തിനാവും അദ്ദേഹത്തെ  ആ മക്കള്‍ തനിച്ചാക്കിയത് ? പണത്തിന് ബന്ധങ്ങള്‍ക്ക് പകരം നില്‍ക്കാന്‍  കഴിയില്ലെന്ന തിരിച്ചറിവ് അവര്‍ക്ക് എന്നുണ്ടാവും?

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?