Asianet News MalayalamAsianet News Malayalam

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

Deshantharam Jamal C Muhammad
Author
Thiruvananthapuram, First Published Dec 4, 2017, 8:18 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ

Deshantharam Jamal C Muhammad

1994. അമേരിക്കയില്‍ ലോക കപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്. സൗദി അറബ്യയിലെ ചെറുഗ്രാമമായ നാരിയയില്‍ ചില ആവശ്യങ്ങള്‍ക്കായി പോയി ഞാന്‍ ബസില്‍ തിരിച്ചു വരികയാണ്. കാര്‍ ഇല്ലാത്തതു കാരണം ദീര്‍ഘ യാത്രക്കു ബസ് ആയിരുന്നു ആശ്രയം. ജോര്‍ദാനില്‍ നിന്നും അഫര്‍ അല്‍ ബാതിന്‍ വഴി നാരിയയില്‍ എത്തിയതാണ് ബസ്. 

12 മണിയോടുകൂടി ദമ്മാമില്‍ എത്തണമെന്ന ലക്ഷ്യത്തോടു കൂടി ഞാന്‍ ബസ്സില്‍ കയറി.

രണ്ടരമണിക്കൂര്‍ യാത്ര ചെയ്യണമല്ലോ എന്നോര്‍ത്ത് ഒരു ദിനപത്രവും കയ്യില്‍ കരുതിയിരുന്നു

ബസ്സില്‍ അത്ര തിരക്കില്ലെങ്കിലും 18നും 25നും ഇടയില്‍ പ്രായം തോന്നിക്കുന്ന കുറേ കോളേജ് വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. എന്റെ എതിര്‍ സീറ്റില്‍ മുടിയെല്ലാം നീട്ടി വളര്‍ത്തിയ ഒരു മദ്ധ്യവയസ്‌കന്‍, ഒരു സായിപ്പ്. ഒരുപാട് ദൂരയാത്ര ചെയ്ത ക്ഷീണം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു.

കൂറെ പത്രം വായിച്ചും, നോക്കെത്താ മരുഭൂമിയുടെ മനോഹാരിതയിലേക്ക് കണ്ണും നട്ടും ഞാനിരുന്നു.

ബസ്സ് ഏതാണ്ട് ദമ്മാമില്‍ എത്താറായപ്പോള്‍ പിന്‍ സീറ്റില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥികള്‍ മുന്‍വശത്തേക്ക് വന്ന് എന്റെ എതിര്‍വശത്തിരുന്ന സായിപ്പുമായി കുശലം പറയാന്‍ തുടങ്ങി. അവര്‍ പറഞ്ഞത് എന്ത് എന്നറിയാതെ അദ്ദേഹം തെല്ലൊരു അമ്പരപ്പോടെ എന്നെ നോക്കി.

സായിപ്പ് പറഞ്ഞു 'Can you please interpret what they are talking about?' (ഇവര്‍ എന്താണ് പറയുന്നത് എന്ന് എനിക്ക് പരിഭാഷപെടുത്തിത്തരാമോ)

ഞാന്‍ ആ യുവാക്കളോട് ചോദിച്ചു: നിങ്ങള്‍ക്ക് എന്താണ് അറിയാനുള്ളത? 

അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് വേള്‍ഡ് കപ്പ് കാണാന്‍ അമേരിക്കയില്‍ പോവണം എങ്ങിനെ വിസ ലഭ്യമാക്കാം?'

സായിപ്പ് നീരസത്തോടെ എന്നോടു പറഞ്ഞു, ഇതെന്റെ പണിയല്ല അക്കാര്യം, അവരോടു പറയൂ, എംബസിയുമായി ബന്ധപെടാന്‍'. 

സായിപ്പില്‍ നിന്നും അനുകൂല പ്രതികരണം കിട്ടാതെ വന്നപ്പോള്‍ അവര്‍ അവരുടെ സീറ്റില്‍ തന്നെ പോയി ഇരുന്നു.

ബസ്സ് ദമ്മാമില്‍ എത്തിയപ്പോള്‍ ആ സായിപ്പ് എന്നോട് ചോദിച്ചു, 'നിനക്ക് എന്നെ സഹായിക്കാമോ?'

അയാള്‍ ആരാണെന്നോ എന്താണെന്നോ എന്നൊന്നും എനിക്കറിയില്ല എങ്കിലും ഞാന്‍ തലയാട്ടികൊണ്ട് ചോദിച്ചു,  എന്ത് സഹായമാണ് വേണ്ടത്? '

സായിപ്പ് എന്നോട് പറഞ്ഞു: 'ഞാന്‍ ഇന്ന് രാത്രി വരെ ദമ്മാമില്‍ ഉണ്ടാവും എനിക്ക് ഭാഷ അറിയില്ല, കുറച്ചു ഡോളര്‍ മാറ്റി റിയാല്‍ ആക്കണം. പിന്നെ ടൗണില്‍ ഒക്കെ ഒന്നു കറങ്ങണം. ഞാന്‍ മനസില്ലാ മനസ്സോടെ എന്റെ അടുത്ത ബന്ധു ഫൈസലിന്റെ വീട്ടിലേക്ക് സായിപ്പുമായി പോയി. 

ഫൈസലിനെ പരിചയപെടുത്തിയപ്പോള്‍ സായിപ്പ് പറഞ്ഞു: 'ഞാന്‍ ജെഫ് ഗ്രീന്‍വാള്‍ഡ്, ഒരു എഴുത്തുകാരന്‍'- ഫൈസല്‍ പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു, വല്ല പൈങ്കിളിയുമായിരിക്കും

ഭക്ഷണത്തിന് ശേഷം നാല് മണിക്കു ഫൈസലിന്റെ ഡ്യൂട്ടി ആരംഭിക്കും. അതിനാല്‍, ഞാന്‍ സായിപ്പുമായി ദമ്മാമിലേക്ക് (sieko) നടന്നു, ഞങ്ങളുടെ നടത്തത്തിനിടെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ എന്നോടു പങ്കുവെച്ചു. 

ഇപ്പോള്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി ഒരു പുസ്തകത്തിന്റെ  പണിപ്പുരയില്‍ ആണ്. ഇവിടെ നിന്നും ഇന്നു വൈകീട്ട് കപ്പലില്‍ ദുബായിലേക്ക് അവിടെ നിന്നും കറാച്ചി വഴി കാഠ്മണ്ഡു വരെ പോവുമെന്നും പറഞ്ഞു.

Deshantharam Jamal C Muhammad ജെഫ് ഗ്രീന്‍വാള്‍ഡ്

നമസ്‌കാര സമയമായതു കൊണ്ട് ഞങ്ങള്‍ ഒരു കടത്തിണ്ണയില്‍ ഇരുന്നു. 

ഒരു പേപ്പറും പേനയും എടുത്തു സായിപ്പ് എന്തോ കുത്തികുറിക്കുന്നുണ്ടായിരുന്നു.

സ്ത്രികളുടെ മുഖാവരണത്തെ പറ്റിയും, സ്ത്രീ സമത്വത്തെ പറ്റിയും, ഇവിടത്തെ വധശിക്ഷ നടപ്പാക്കുന്ന രീതിയെയും പറ്റിയും അദ്ദേഹം എന്നോട് ചോദിച്ചു. എന്റെ മറുപടിയില്‍ തൃപ്തനാവാതെയാവണം അതിനെ നിശിതമായി വിമര്‍ശിക്കയും ചെയ്തു.

സമയം പോയതറിഞ്ഞില്ല.

സായിപ്പ് പറഞ്ഞു, ഉടനെ പുറപ്പെടണം. ഫൈസലിന്റെ അടുത്തു പോയി ബാഗ് എടുക്കണം.. ഞങ്ങള്‍ നടന്നു.

സായിപ്പിന്റെ കൈയില്‍ ഒരു ക്യാമറ ഉണ്ടായിരുന്നു. എന്റെയും ഫൈസലിന്റെയും കൂടെ ചേര്‍ന്നു നിന്ന് അദ്ദേഹം ചിത്രങ്ങള്‍ എടുത്തു. ഒരു തുണ്ട് കടലാസില്‍ ഞങ്ങളുടെ വിലാസം എഴുതി വാങ്ങിച്ചു. 'അമേരിക്കയില്‍ തിരിച്ചെത്തിയ ഉടനെ നിങ്ങള്‍ക്ക് ഫോട്ടോ അയച്ചുതരാം'-അദ്ദേഹം പറഞ്ഞു. 

ഒരു ടാക്‌സി വിളിച്ചു കൊടുത്തു. ഞങ്ങള്‍ ചെയ്തു കൊടുത്തതിനെല്ലാം നന്ദി രേഖപ്പെടുത്തി കൊണ്ട് കൈ വീശി സായിപ്പ് യാത്രയായി.

വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിിലും ആ പേര് (Jeff Greenwald) എന്റെ മനസ്സില്‍ മായാതെ നിന്നു. 
കൊണ്ടേയിരുന്നു..

ഈയിടെയായിരുന്നു ആ സംഭവം. എന്റെ അയല്‍വാസി ബഷീര്‍ക്കയുടെ വീട്ടിലായിരുന്നു ഞാന്‍. ബഷീര്‍ക്കയുടെ മക്കള്‍ പഠനത്തെ പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു. 

മഹറിന്‍  സനയോട്  പെട്ടെന്നാണ് ആ ചോദ്യം ചോദിച്ചത്. : 'എടീ, നീ ആ Jeff Greenwald ന്റെ ബുക്ക് പഠിച്ചോ?'

ഞാന്‍ അന്തംവിട്ടു. ഞാന്‍ ചോഞിച്ചു, ആര് ജെഫ് ഗ്രീന്‍വാള്‍ഡോ

'അതെ, ജമാലാപ്പ'-അവര്‍ പറഞ്ഞു. 'അദ്ദേഹം എഴുതിയ കൃതികള്‍ ഞങ്ങള്‍ക്ക് പഠിക്കാനുണ്ട്'

പിന്നീട് വിക്കിപീഡിയയിലും ഗൂഗിളിലും പരിശോധിച്ചപ്പോഴാണ് മനസ്സിലായത്, വന്നു പോയത് ഒരു പൈങ്കിളി എഴുത്തുകാരന്‍ ആയിരുന്നില്ല. ജെഫ് ഒരു മഹാനായ എഴുത്തുകാരന്‍!

ആ ഞെട്ടലില്‍ നിന്നും ഇന്നും വിമുക്തനായിട്ടില്ല, ഞാന്‍. 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

Follow Us:
Download App:
  • android
  • ios