കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

First Published 11, Apr 2018, 7:00 PM IST
Deshantharam Unni Attingal
Highlights
  • ദേശാന്തരത്തില്‍ ഉണ്ണി ആറ്റിങ്ങല്‍.

 

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

പതിവ് പോലെ ഉച്ചക്കുള്ള ബ്രേക്ക് ടൈമില്‍, ബസ് പാര്‍ക്കിങ്ങിലിട്ടു ബ്രേക്ക് റൂമിലേക്ക് നടന്നു. പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്ന ചോറ് ബ്രേക്ക് റൂമിലാണുള്ളത്. ദൈവത്തിന്റെ ഒരു വികൃതി നോക്കണേ, പണ്ട്  പഠിക്കുന്ന സമയത്ത് അമ്മ ചോറും പൊതിഞ്ഞ് വച്ച് തലയില്‍ കൈയ്യും വച്ചു പറഞ്ഞാലും കൊണ്ടു പോകാത്ത ഞാനാണ്. ഹാ പറഞ്ഞിട്ട് കാര്യമില്ല അല്ലെങ്കിലും വിശപ്പിന്റെ മുന്നിലാണല്ലോ എന്നും പാവപ്പെട്ടവനും പണക്കാരനുമൊക്കെ അഹങ്കാരം വിട്ട് ഒരേപോലെ ചിന്തിച്ചു തുടങ്ങുന്നത്.

ബ്രേക്ക് റൂം എത്തും മുന്‍പ് തന്നെ നല്ല പൊറോട്ടയുടെയും ചിക്കന്റെയും മണം മൂക്കിലേക്ക് അടിച്ചു കയറി. എനിക്ക് പരിചയമുള്ള മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്ന കുറച്ചുപേരുണ്ട്. അവര്‍ ഷെയര്‍ ചെയത് മിക്കവാറുമൊക്കെ പുറത്തു നിന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് വരുന്നത് പതിവാണ്. പാവം ഞാന്‍ അവര്‍ക്കിടയില്‍ ഇരുന്ന് നല്ല പൊരിച്ച ചിക്കന്റെ മണവും ആസ്വദിച്ചു തലേന്നത്തെ ചോറ് ചൂടാക്കി കഴിക്കാറാണ് പതിവ്. ചെന്ന പാടെ ടീമിന്റെ ലീഡര്‍ വിനീഷിന്റെ വക പതിവ് ഡയലോഗ്.

'ഡാ കൂടുന്നോ...' നല്ല ചൂട് പൊറോട്ടയും ചിക്കനുമുണ്ട്'

ഞാന്‍ ചെല്ലില്ലന്ന ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് സ്ഥിരമായുള്ള ഈ ഡയലോഗെന്നു എന്നെപ്പോലെ തന്നെ അവര്‍ക്കുമറിയാം. 

'ഏയ് എനിക്ക് വേണ്ടടാ ഒന്നാമത് ഇരുന്നുള്ള ജോലിയാണ് , ഉള്ള കൊഴുപ്പെല്ലാം കൂടി കഴിച്ചിട്ട്  വയറും ചാടി നടക്കാന്‍ ഞാനില്ല. നിങ്ങള് കഴിച്ചോ'

അവന്‍ കേള്‍ക്കാന്‍ കൊതിച്ച പതിവ് ഉത്തരം നല്‍കികൊണ്ട് ഞാന്‍ ആഹാരം ചൂടാക്കാന്‍ ഓവനടുത്തേക്ക് നടന്നു.

'പണ്ടേ ദുര്‍ബല അപ്പോഴോ ഗര്‍ഭിണി'
 
എന്നു പറഞ്ഞത് പോലെയാണ് എന്റെ കാര്യം. പണ്ടേ എനിക്ക് വണ്ണം തീരെയില്ല. ഉയരമാണെങ്കില്‍ ആവശ്യത്തിലധികവും. അതിന്റെ കൂടെ പൊറോട്ടയും ചിക്കനുമൊക്കെ കഴിച്ചു വയറും കൂടി ചാടിയാല്‍ ഏതാണ്ട് ഉലക്കക്ക് ഗര്‍ഭം വന്നത് പോലെയാകും എന്റെ അവസ്ഥ.

അങ്ങനെ കൊണ്ടുവന്ന ചോറ് ഓവനില്‍ കേറ്റി ചൂടാക്കി നല്ല പൊറോട്ടയുടെയും ചിക്കന്റേയും മണവും ആസ്വദിച്ചു കഴിച്ചു തുടങ്ങിയപ്പോഴാണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്. സ്ഥിരമായി കഴിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളെ മാത്രം കാണുന്നില്ല. 

'ഡാ നമ്മുടെ മുരുകന്‍ എവിടെപ്പോയി ' 

'ഓഹ് അവനെയിന്ന് വിളിച്ചില്ലടാ, നല്ല തിരക്കാണെന്ന് തോന്നുന്നു' 

അതത്ര സുഖമുള്ള മറുപടിയായി എനിക്ക് തോന്നിയില്ല. കാരണം ശമ്പളം കിട്ടുന്ന ദിവസങ്ങളിലൊക്കെ മിക്കവാറും മുരുകന്‍ തന്നെയാണ് എല്ലാവര്‍ക്കുമുള്ള ഭക്ഷണം വാങ്ങാറുള്ളത്. അന്നൊക്കെ മുരുകന്റെ തിരക്കൊഴിയുന്നത് വരെ കാത്തു നിന്ന് ഇവരൊക്കെ ഒരുമിച്ച് ആഹാരം കഴിക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുള്ളതാണ്.

ഇനി ചിലപ്പോ പറയുന്നത് ശരിയായിരിക്കും. നല്ല തിരക്കുള്ള ലൊക്കേഷനിലാണ് ഡ്യൂട്ടിയെങ്കില്‍ സമയത്തിന് ആഹാരം പോയിട്ട് ഒന്നു നടു നിവര്‍ത്താനുള്ള സമയം പോലും ചിലപ്പോ കിട്ടാറില്ല. എന്തായാലും നമുക്കെന്താ എന്ന ചിന്തയില്‍ വേഗം ഭക്ഷണം കഴിച്ച്  ഞാനെന്റെ ഡ്യൂട്ടി ലൊക്കേഷനിലേക്ക് മടങ്ങി. 

ലൊക്കേഷന്‍ എത്തുന്നതിന് അരക്കിലോമീറ്റര്‍ മുന്‍പേ സമീപത്തെ പള്ളിക്ക് മുന്നിലായുള്ള ഗ്രൗണ്ടില്‍ മുരുകന്റെ ബസ് പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. ഞാന്‍ ബസിന്റെ നമ്പര്‍ ഒന്നുകൂടി നോക്കി. ഇരുപത്തിയാറാം നമ്പര്‍ ബസ്. എല്ലാ ബസിനും ഒരേ സ്റ്റിക്കര്‍ ആയത് കൊണ്ട് മനസ്സിലാക്കാന്‍ വേണ്ടി  ഓരോ ബസിനും നമ്പര്‍ നല്‍കിയിട്ടുണ്ട്. അത്  നോക്കിയാണ് മിക്കപ്പോഴും ആളെ മനസ്സിലാക്കുന്നത്.

തമിഴ്നാട് സ്വദേശിയാണ് മുരുകന്‍. കന്യാകുമാരിക്കടുത്തുള്ള ഏതോ ചെറിയ ഗ്രാമത്തിന്റെ പേര് മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. വേറെയും തമിഴ്നാട് സ്വദേശികള്‍ ഒരുപാടുണ്ടെങ്കിലും മലയാളികളായിരുന്നു മുരുകന്റെ സുഹൃത്തുക്കളിലധികവും. പുറമെ ചിരിച്ചു കാട്ടുന്നത് കൊണ്ട് മലയാളികളെല്ലാം നല്ലവരാണെന്നുള്ള തെറ്റിദ്ധാരണ മുരുകനും ഉണ്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

എന്നെക്കണ്ടതും ചിരിച്ചുകൊണ്ട് മുരുകന്‍ ബസില്‍ നിന്നിറങ്ങി എന്റെടുത്തേക്ക് വന്നു. സങ്കടം വന്നാലും സന്തോഷം വന്നാലും ചെറു പുഞ്ചിരിയോട് കൂടി മാത്രമേ സംസാരിക്കാറുള്ളൂ എന്നത് അയാളുടെ മാത്രമൊരു പ്രത്യേകതയായിട്ടാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്.

'എന്നണ്ണാ ശാപ്പാട് കയിച്ചാ?'

തമിഴും മലയാളവും ഇടകലര്‍ന്ന ഭാഷയില്‍ മുരുകന്‍ എന്നോട് ചോദിച്ചു.

'ഹാ ഞാനിപ്പൊ കഴിച്ചിട്ട് വരുന്ന വഴിയാ മുരുകാ ... നീ കഴിച്ചില്ലേ?'

'ഇന്നേക്ക് ശാപ്പാട് ഇല്ലണ്ണാ' 

' ഇന്നെന്തേ അവരോടൊപ്പം പോയില്ലേ നീ ?'

'ഇല്ലണ്ണാ കൊഞ്ചം ബിസി, അതിനാലെ ശാപ്പിടലെ'

പുഞ്ചിരിച്ചു കൊണ്ടാണ് മുരുകനത് പറഞ്ഞതെങ്കിലും അവനെന്തോ മറയ്ക്കുന്നത് പോലെ എനിക്ക് തോന്നി. 

'എന്നാ മുരുകാ, എതാവത് പ്രോബ്ലമിറുക്കാ?'

അടുത്തടുത്തുള്ള ഫ്ളാറ്റുകളിലാണ് താമസിക്കുന്നതെങ്കിലും നമ്മള്‍ തമ്മില്‍ അത്രയുമടുത്ത സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ അതുകൊണ്ടാവും.

'ഇല്ലണ്ണാ  പ്രോബ്ലം ഒന്നുമില്ല' എന്നാണ് ആദ്യം മുരുകന്‍ മറുപടി പറഞ്ഞത്.

ദിവസവും ഭക്ഷണത്തിന് ശേഷം രണ്ട് കുക്കുമ്പര്‍ കഴിക്കുന്ന ശീലം പഞ്ചാബികളില്‍ നിന്ന് പഠിച്ചതാണ്. ശരീരത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ അത് നല്ലതാണെന്നുള്ള അറിവ് കൊണ്ട് എന്നും രണ്ട് മൂന്ന് കുക്കുമ്പര്‍ കൂടി വാങ്ങിക്കൊണ്ടു  വരാറുണ്ട്. അത് ഞാന്‍ മുരുകന് കൊടുത്തു. കുടിക്കാന്‍ വണ്ടിയിലുണ്ടായിരുന്ന മിനറല്‍ വാട്ടറും നല്‍കി. ആദ്യം മടിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ മുരുകനത് വാങ്ങി കഴിച്ചു.

'തങ്കച്ചിക്ക് ഒരു സര്‍ജറി അണ്ണാ, സാലറി മൊത്തമായും നാട്ട്ക്ക് അനപ്പിയാച്ച്. ശാപ്പിടതറ്ക്ക് ഞാന്‍ ഷെയര്‍ കൊടുക്കലെ. ആനാ അവങ്ക എന്ന മട്ടും കൂപ്പിടലെ'

പതിവ് പുഞ്ചിരിയോടെയാണ് അവനത് പറഞ്ഞതെങ്കിലും അവരുടെ പെരുമാറ്റം അവനെ എത്രമാത്രം വിഷമിപ്പിച്ചിരുന്നുവെന്നു മുരുകന്റെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. കുറച്ചു ദിവസം മുന്‍പ്  അതിലൊരാളിന്റെ ടൈംലൈനില്‍ കണ്ട ഭക്ഷണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റിനെക്കുറിച്ചു ഒരു നിമിഷം ഞാന്‍ ഓര്‍ത്തു പോയി. എത്ര മനോഹരമായാണ് പാവപ്പെട്ടവരെപ്പറ്റിയും അന്നദാനത്തിന്റെ മഹത്വത്തിനെപ്പറ്റിയുമൊക്കെ അവന്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

അവര്‍ മനപ്പൂര്‍വം മുരുകനെ ഒഴിവാക്കിയതാണെന്ന് മനസ്സിലായെങ്കിലും 'ഏയ് അതൊക്കെ നിന്റെ വെറും  തോന്നലാകും മുരുകാ...' എന്ന് പറഞ്ഞു ഞാനവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യമെല്ലാം  മുരുകന്‍ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നു.

'ഒന്നും പ്രച്നയില്ലണ്ണാ , അവങ്കള്ക്ക് ദുട്ട് താന്‍ മുഖ്യം. അവങ്ക സാപ്പിടട്ടും. നീങ്ക കവലപ്പെട വേണ്ടാ, ലൊക്കേഷന്ക്ക് പോങ്കണ്ണാ...'മുരുകനത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടിരുന്നു.

മൈക്കില്‍ ഉച്ചക്കുള്ള ഷിഫ്റ്റ് അനൗണ്‍സ് ചെയ്യുന്നത് കേട്ട് ലൊക്കേഷനിലേക്ക് മടങ്ങുമ്പോഴും അവന്‍ പറഞ്ഞ വാക്കുകള്‍ വലിയൊരു നീറ്റലായി മനസ്സിലുണ്ടായിരുന്നു.

കൈയ്യില്‍ കാശുള്ളപ്പോള്‍ ചേര്‍ത്ത് പിടിക്കുകയും ഒരു ദിവസം അതില്ലാതായിപ്പോയാല്‍ ഒരു നേരത്തെ അന്നത്തില്‍ നിന്ന് പോലും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നുള്ളതാണ് സത്യം. സോഷ്യല്‍ മീഡിയകളില്‍ സദ്ഗുണസമ്പന്നരായ ഇത്തരം പകല്‍മാന്യന്മാരുടെ യഥാര്‍ഥ മുഖം തിരിച്ചറിയുന്നത് ചിലപ്പോള്‍ ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും.

ഡ്യൂട്ടി കഴിഞ്ഞ് തിരികെ റൂമിലേക്കുള്ള യാത്രയില്‍ മുരുകനില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. പതിവ് തമാശകളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി നിര്‍വികാരമായ മുഖത്തോടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു മുരുകനപ്പോള്‍. ഒരുപക്ഷേ ഇന്നലെവരെ അടുത്ത സുഹൃത്തുക്കളായി കണ്ടിരുന്ന അവരുടെ പെരുമാറ്റം മുരുകന്റെ മനസ്സിനെ അത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാം.

ബസില്‍ നിന്നിറങ്ങും നേരം ഒന്നുകൂടി മുരുകന്‍ എന്നെ നോക്കി ചിരിച്ചു. ദിവസവും തമ്മില്‍ക്കാണാറുള്ളതാണെങ്കിലും ഇന്നലെവരെയില്ലാത്ത ഒരു പ്രത്യേക സ്‌നേഹം അവന്റെ കണ്ണുകളിലുള്ളത് പോലെ എനിക്ക് തോന്നി. അപ്പോഴും തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും ഒന്നും സംഭവിക്കാത്ത മട്ടില്‍ മുരുകന്റെ മുന്നിലൂടെ അവരോരോരുത്തരും സ്വന്തം ഫ്ളാറ്റുകളിലേക്ക് പോകുന്നുണ്ടായിരുന്നു.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!
 

loader