Asianet News MalayalamAsianet News Malayalam

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

Deshantharam Vinod Kumar K
Author
Thiruvananthapuram, First Published Dec 29, 2017, 8:50 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam Vinod Kumar K

ദുബായിയുടെ ഹൃദയമാണ് ദൈറ നഗരം. പഴയ അറേബ്യന്‍ ജീവിതത്തിന്റെ ചിഹ്നങ്ങളും പുത്തന്‍ ലോകത്തിന്റെ തിളങ്ങുന്ന കാഴ്ചകളും ഒരു പോലെ വിളക്കി ചേര്‍ത്ത ഒരു നഗരം. 

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പെയുള്ള ദൈറയിലെ ഒരു രാത്രി. സമയം പന്ത്രണ്ടു മണി. ഉറക്കത്തിന്റെ ആഴത്തില്‍ നിന്നും ഒരു കാളിംഗ് ബെല്‍ കൈ പിടിച്ചെഴുന്നേല്‍പ്പിച്ചു. അപ്പുറത്ത് എന്നെപ്പോലെ മറ്റൊരുത്തന്‍ കിടന്നുറങ്ങുന്നു. ഒന്നും അറിഞ്ഞ മട്ടില്ല. ദേഷ്യത്തില്‍ അവനെ ഒന്നു നോക്കിയിട്ട് കണ്ണുകള്‍ തിരുമ്മി ലൈറ്റ് ഓണ്‍ ചെയ്തു. വാതില്‍ തുറന്നപ്പോള്‍ ശങ്കര്‍ എന്നെ നോക്കി ചിരിച്ചു. വാടക കൊടുത്തതാണല്ലോ! മാത്രമല്ല ഈ രാത്രി സമയത്ത് ഇയാള്‍ ഇങ്ങിനെ എന്തിനു വിളിച്ചുണര്‍ത്തി ചിരിക്കണം?

'എന്റെ ഒരു സുഹൃത്ത് ആണ്....നാട്ടില്‍ നിന്നും വന്നതാണ്...ഒരു താമസ സൗകര്യം ശരിയാകും വരെ തല്‍ക്കാലത്തേക്ക് ഇവിടെ ഒന്ന്.......'. അപ്പോഴാണ് ഞാന്‍ പിറകില്‍ ഒരു ചെറിയ സ്യൂട്ട്‌കേസ് തൂക്കിപ്പിടിച്ച് നിന്നിരുന്ന അയാളെ ശ്രദ്ധിച്ചത്. ഇരുണ്ട് തടി കുറഞ്ഞ് നല്ല നീളത്തില്‍, രണ്ടോ മൂന്നോ മുടിയിഴകള്‍ നരച്ച, ഒരു മനുഷ്യന്‍. വര്‍ഷങ്ങളായി പരിചയം ഉള്ള പോലെ ഒരു ചിരി !

നേരം വൈകിയാണ് എഴുന്നേറ്റത്. അവധി ദിനങ്ങള്‍ അങ്ങിനെ ആണ്. ഈ നഗരത്തിലെ ഒറ്റപ്പെട്ട ജീവിതത്തില്‍ വേറെ എന്തു ചെയ്യാന്‍ ? അപ്പുറത്ത് ആനന്ദിന്റെ പൊടി പോലുമില്ല. അവധി ആയിട്ടു ഏതെങ്കിലും കൂട്ടുകാരനെ തിരക്കി പോയതാകും. ഇനി എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാന്‍ കഴിയില്ല. അങ്ങേയറ്റത്ത് അയാള്‍ മൂടിപുതച്ചുറങ്ങുന്നു. ആ മനുഷ്യന്‍. കുളി കഴിഞ്ഞ് ഒരു കപ്പ് കോഫിയുമായി ഇരിക്കുമ്പോഴേക്കും അയാള്‍ എഴുന്നേറ്റു. ഞാന്‍ മറന്നു പോയ ഒന്ന് അയാള്‍ എന്നെ ഓര്‍മപ്പെടുത്തി. ഒരു പുഞ്ചിരി! 

അയാള്‍ പറഞ്ഞു തുടങ്ങി: മാധവന്‍ മുംബൈയില്‍ ആയിരുന്നു വര്‍ഷങ്ങളോളം. പിന്നീട് കുറെ വര്‍ഷങ്ങള്‍ ഇവിടെയും. എല്ലാം അവസാനിപ്പിച്ചു പോയതായിരുന്നു ഒരിക്കല്‍. കുറച്ചു ലോണ്‍ തരപ്പെടുത്തി നാട്ടില്‍ ഒരു ചെറിയ ബിസിനസ് തുടങ്ങി. ഭാര്യയും സഹായിക്കുമായിരുന്നു ബിസിനസില്‍. രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്. വര്‍ഷങ്ങള്‍ പെട്ടെന്നാണ് പറന്നു പോകുന്നത്. അവരെ കല്ല്യാണം കഴിച്ചയക്കണം. ഇടക്ക് സ്വന്തമായി വാങ്ങിയ കുറച്ചു ഭൂമിയില്‍ വീട് പണിയും തുടങ്ങി. പക്ഷെ എല്ലാം താളം തെറ്റി. ബിസിനസ് പച്ച പിടിച്ചില്ല. ജോലിക്കാര്‍ക്ക് സമയത്തിന് ശമ്പളം കൊടുക്കാന്‍ കഴിഞ്ഞില്ല. ലോണ്‍ പോലും തവണകള്‍ മുടങ്ങി. വീട് പണി മുടങ്ങി. വേറെ വഴിയില്ലാതായപ്പോള്‍ നഗരത്തെ ഓര്‍ത്തു. നഗരം അയാളെ ഇരുകൈയ്യും നീട്ടി വീണ്ടും മാടി വിളിച്ചു. വശീകരണമന്ത്രം അറിയുന്ന ഒരു യക്ഷിയെപ്പോലെ! അല്ലെങ്കിലും ഒരിക്കല്‍ ഇവിടെ എത്തിപ്പെട്ടാല്‍ പിന്നെ ആര്‍ക്കാണ് മോചനം ഉള്ളത് ? 

'ഒരുപാട് കടബാധ്യതകള്‍ ഉണ്ട്.എന്തു ചെയ്യും? ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല. അടിയന്തിരമായി ഒരു ജോലി വേണം.ചെറുതായാലും ഒന്ന് പിടിച്ചു നില്‍ക്കാന്‍.പക്ഷെ, ഈ പ്രായത്തില്‍ ഇനി..?' -മാധവേട്ടന്‍ നെടുവീര്‍പ്പിട്ടു. 

'മാധവേട്ടന്‍' ഞാന്‍ ആ മനുഷ്യനെ അങ്ങിനെ വിളിച്ചു തുടങ്ങി.  

ഇടയ്ക്ക് ആനന്ദ് വേറെ താമസം മാറി. പിന്നെ ഞാനും മാധവേട്ടനും മാത്രമായി. രാവിലെ ഞാന്‍ ജോലിക്ക് പോയാല്‍ മാധവേട്ടന്‍ മാത്രമാകും മുറിയില്‍. അദ്ദേഹത്തിന്റെ തൊഴില്‍ അന്വേഷണങ്ങള്‍ ഓരോ തവണയും നിരാശയില്‍ അവസാനിച്ചു. പുറത്താണെങ്കില്‍ നല്ല ചൂട്. പകല്‍ സമയങ്ങളില്‍ മാധവേട്ടന്‍ കൂടുതലും കിടന്നുറങ്ങി. അവിടെ വേറെ ഒന്നിനും സൗകര്യം ഇല്ല. ഏതു നിമിഷവും താമസം മാറേണ്ടി വരാം എന്ന ഒരവസ്ഥ ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ക്ക് ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. ടി. വി ഇല്ല. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത അവസ്ഥ. അങ്ങിനെ ഒരവസ്ഥയില്‍ ഒറ്റക്കു ഒരാള്‍ വേറെ എന്തു ചെയ്യും? പലപ്പോഴും മുമ്പ് ആനന്ദ് ഇല്ലാത്ത ദിവസങ്ങളില്‍ ഞാനും അത് അനുഭവിച്ചിട്ടുണ്ട്. ഒരു ദിവസം നോക്കുമ്പോള്‍ മാധവേട്ടന്‍ ഒരു ചെസ് ബോര്‍ഡ് തുറന്നു വെച്ച് ഇരിക്കുന്നത് കണ്ടു. ഒറ്റക്കാണ് കളി. മാധവേട്ടന്‍ മാധവേട്ടനോട് തന്നെ കളിക്കുന്നു! പോരാളിയും എതിരാളിയും ഒരാള്‍! 

'വിനോദിന് ചെസ്സ് അറിയുമോ ?'.

'അറിയാം.....പക്ഷെ കളിച്ചിട്ട് വര്‍ഷങ്ങള്‍ ആയി'- ഞാന്‍ പറഞ്ഞു. 

'സാരമില്ല. ഇരിക്കൂ. നമുക്ക് നോക്കാം'-അങ്ങിനെ എന്നും കളി നടന്നു. 

അവധി ദിവസങ്ങളില്‍ രാവിലെ കുളിയും ചായ കുടിയും കഴിഞ്ഞാല്‍ തുടങ്ങും. ഇടക്ക് ഉച്ചഭക്ഷണത്തിന്റെ ഇടവേള മാത്രം. പിന്നെയും വീണ്ടും തുടങ്ങും. വര്‍ഷങ്ങള്‍ക്ക് ശേഷം കളിക്കുന്നത് കൊണ്ടോ എന്തോ എനിക്കൊരിക്കലും ജയിക്കാന്‍ കഴിഞ്ഞില്ല. പൊതുവെ സൗമ്യനും ശാന്തശീലനുമായ മാധവേട്ടനെപ്പോലും തുടര്‍ച്ചയായ വിജയങ്ങള്‍ അഹങ്കാരിയാക്കി. എന്നെ പരിഹസിക്കാന്‍ തുടങ്ങി. പിന്നീട് എപ്പോഴോ താളം വീണ്ടെടുത്തപ്പോള്‍ ഞാന്‍ വിജയങ്ങള്‍ കണ്ടെത്തി തുടങ്ങി. അത് മാധവേട്ടനില്‍ ഒരു തരം വാശിയുളവാക്കി. എന്നെ എഴുന്നേല്‍ക്കാന്‍ സമ്മതിക്കാതെ ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. രാവും പകലും ഇല്ലാതെ കറുപ്പും വെളുപ്പും ഏറ്റുമുട്ടി. യുദ്ധഭൂമിയില്‍ കാലാളുകള്‍ തലയറ്റു വീണു. ജീവന്‍ നഷ്ടപ്പെട്ടു കുതിരകള്‍ക്കും ഗജങ്ങള്‍ക്കും. ചോര പൊടിഞ്ഞ് മാധവേട്ടനും ഞാനും. മരണവെപ്രാളങ്ങള്‍. പുനര്‍ജനികള്‍! മെല്ലെ മെല്ലെ യുദ്ധക്കളത്തില്‍ മാധവേട്ടന് മേല്‍ ഞാന്‍ അധീശത്വം നേടി. എന്റെ വിജയത്തിന്റെ തേരോട്ടങ്ങളില്‍ തളര്‍ന്ന് പരാജയം മാനസികമായി സ്വീകരിക്കാന്‍ കഴിയാതെ മാധവേട്ടന്‍. വിജയങ്ങള്‍ മറന്നു.ജീവിതത്തെ തന്നെയും തുറിച്ചു നോക്കി കൊണ്ടിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഒരവസരത്തില്‍ യുദ്ധക്കളത്തിലെ കരുക്കളെ കൈ കൊണ്ട് തട്ടി തെറിപ്പിച്ചു.ചിതറി വീണു, കറുപ്പിന്റെയും വെളുപ്പിന്റെയും പോരാളികള്‍! 

'കൊല്ലണം. എല്ലാവരെയും കൊല്ലണം. ബോംബു വെച്ച് കൊല്ലണം'-ഏതോ പത്രവാര്‍ത്ത വായിച്ച് മാധവേട്ടന്‍ പറഞ്ഞു. പല്ലുകള്‍ ഇറുക്കി. ചിലപ്പോള്‍ കൈ കൊണ്ട് മുഷ്ടി ചുരുട്ടി താഴെ ഇടിച്ചു. തന്നോടു തന്നെ കൂടുതല്‍ സംസാരിച്ചു. 

വേനലിന്റെ മൂര്‍ദ്ധന്യത്തിലെ ഒരു പകല്‍. ഓഫീസിലെ തിരക്കുകളോട് യുദ്ധം ചെയ്യുകയായിരുന്നു ഞാന്‍. സമയം 11 മണി. മൊബൈല്‍ റിംഗ് ചെയ്യുന്നു. മാധവേട്ടനാണല്ലോ!. ഈ സമയത്ത് പതിവില്ലാതെ. ഫോണ്‍ എടുത്തപ്പോള്‍: 'വിനോദ് ഞാന്‍ ഹോസ്പിറ്റലില്‍ നിന്നാണ്. രാവിലെ എനിക്ക് ശക്തമായ നെഞ്ചു വേദന അനുഭവപ്പെട്ടു. മുറിയില്‍ എല്ലാം വലിച്ചു വാരി കിടപ്പാണ്. ഞാന്‍ എ.സി ഓഫ് ചെയ്യാന്‍ മറന്നു. തൊട്ടടുത്തുള്ള ഹോസ്പിറ്റല്‍ വരെ എങ്ങിനെയൊക്കെയോ നടന്നും ഓടിയും. അവര്‍ എന്നോട് പണം കെട്ടി വെക്കാന്‍ പറഞ്ഞു. എന്റെ അടുത്ത് എവിടെ പണം ? അവിടെ ഒരു മലയാളി നേഴ്‌സ് പറഞ്ഞാണ് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ എത്തിയത്. ടാക്‌സി കിട്ടാനും കുറെ ബുദ്ധിമുട്ടി. കുഴപ്പമില്ല. ടെന്‍ഷന്റെ ആണെന്ന് ഡോക്ടര്‍ പറഞ്ഞു. ഒബ്‌സെര്‍വേഷനില്‍ ആണ്. മിക്കവാറും വൈകീട്ട് റൂമില്‍ എത്തും. വിനോദ് ഒന്നും വിചാരിക്കരുത്. ടെന്‍ഷനില്‍ ആണ് ഞാന്‍ എ.സി ഓഫ് ചെയ്യാന്‍ മറന്നത'.

'അതൊന്നും അല്ലാലോ കാര്യം മാധവേട്ടാ. എന്തായാലും ഇത്രേം ദൂരെ നിന്ന് എനിക്കിപ്പോള്‍ അവിടെ എത്തിപ്പെടാന്‍ കഴിയില്ല. ഞാന്‍ ഉണ്ണിയെ വിളിച്ചു പറയാം. നമ്പര്‍ എന്റെ കയ്യില്‍ ഉണ്ട്'

ഉണ്ണി മാധവേട്ടന്റെ ഒരു ബന്ധുവാണ്. മാധവേട്ടന്‍ തന്നെ ഒരിക്കല്‍ പരിചയപ്പെടുത്തിയതാണ്. ഉണ്ണി വിവരം അറിയിച്ചിട്ടാകണം മാധവേട്ടന്റെ മറ്റൊരു ബന്ധുവും ഭാര്യയും ഹോസ്പിറ്റലില്‍ എത്തി. വൈകിട്ട് ഞാന്‍ തിരിച്ചെത്തി റൂം തുറന്നപ്പോള്‍ എ.സി യുടെ തണുപ്പിന്റെ മരവിപ്പ് ആണ് എന്നെ സ്വാഗതം ചെയ്തത്. മുറിയില്‍ പലതും ചിതറിക്കിടക്കുന്നു. തുറന്നു കിടക്കുന്ന അലമാരി. ലൈറ്റ് ഓണ്‍ ആയിരുന്നു. എല്ലാം അടുക്കി വെക്കുമ്പോഴേക്കും അവരെത്തി  മാധവേട്ടനും ആ ഭാര്യയും ഭര്‍ത്താവും. ആ സ്ത്രീ കഞ്ഞിയുണ്ടാക്കി. മാധവേട്ടന്‍ അത് കുടിക്കുന്നത് നോക്കി ഞങ്ങളിരുന്നു. നഗരജീവിതത്തില്‍ ഇത്തരം സാമീപ്യങ്ങളും കാഴ്ചകളും അപൂര്‍വമായത് കൊണ്ടാകാം എല്ലാം എനിക്ക് കൗതുകമായി.   

പിന്നീട് മാധവേട്ടന്‍ ഭക്ഷണം സ്വയം പാചകം ചെയ്തു തുടങ്ങി. ഉപ്പും എരിവും വര്‍ജ്ജിച്ചു. ചിലപ്പോഴൊക്കെ അവ രുചിക്കാന്‍ എനിക്കും തന്നു. വൈകീട്ട് സ്ഥിരമായി നടക്കാന്‍ തുടങ്ങി. ഇടക്ക് ഞാനും കൂടെ ചേര്‍ന്നു. ഞങ്ങള്‍ കൂടുതല്‍ അടുത്തു. എനിക്ക് നാട്ടില്‍ പോകാനുള്ള സമയം ആയി. ഒരു മാസത്തേക്ക് നഗരത്തോട് വിട. 

'വിനോദ് പോയാല്‍...ഒരു മാസം ഞാന്‍ എന്ത് ചെയ്യും എന്നെനിക്കറിയില്ല. അവധി ദിവസങ്ങളിലെ നമ്മുടെ കളികള്‍. ചര്‍ച്ചകള്‍. ഇതൊന്നും ഇല്ലാതെ, സംസാരിക്കാന്‍ ആളില്ലാതെ, ഞാന്‍ എങ്ങിനെ? വിനോദ് ഓഫീസില്‍ പോകുന്ന ദിവസങ്ങളില്‍ പോലും ഞാന്‍ ഇവിടെ ഒറ്റക്കാണെന്നു തോന്നിയിട്ടില്ല'. പലപ്പോഴും ഒരാള്‍ നമുക്ക് ഒരു സാമീപ്യവും സ്വാന്തനവും ആകുന്നതു അയാളുടെ ഭൗതികമായ അസ്ഥിത്വം കൊണ്ട് മാത്രമല്ല, അയാള്‍ നമുക്കായി ഉണ്ടെന്ന ഒരു ചിന്ത സമ്മാനിക്കുന്നതിലൂടെയാണ്. 'എന്തായാലും വിനോദ് പോയി വരൂ'-മാധവേട്ടന്‍ പറഞ്ഞു. മാധവേട്ടന്‍ എപ്പോഴും ഒരു ഏട്ടനെപ്പോലെ എന്നോട് സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കുകയും ഉപദേശങ്ങള്‍ തരുകയും ചെയ്തിരുന്നു. 

നാട്ടില്‍ ചെന്ന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഞാന്‍ ഒരു ബൂത്തില്‍ നിന്നും മാധവേട്ടനെ വിളിച്ചു. 'ഞാന്‍ ഒരു ടി.വി വാങ്ങിച്ചു. അല്ലാതെ പറ്റില്ല. ന്യൂസ്, സിനിമ, പാട്ടുകള്‍ ഒക്കെ മാറി മാറി വെക്കും. പക്ഷെ ഞാന്‍ ഒന്നും കാണുന്നില്ല. എന്റെ ചിന്തകള്‍ ഇങ്ങിനെ അലഞ്ഞു നടക്കും. എങ്കിലും ഒരു ശബ്ദം വേണം. ബഹളം വേണം ഇവിടെ .അതെന്നെ ഞാന്‍ ഒറ്റക്കല്ല എന്ന തോന്നലില്‍ എത്തിക്കുന്നു' 

കുറച്ചു കാലം കൂടി ഞങ്ങള്‍ ഒന്നിച്ചു താമസിച്ചു. പിന്നെ ആ മുറി ഒഴിയേണ്ട ഒരു അവസ്ഥ എത്തിയപ്പോള്‍ മാധവേട്ടന്‍ തന്റെ ഒരു ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് മാറി. ഞാന്‍ പുതിയൊരു ഫ്‌ളാറ്റില്‍ വേറെ അപരിചിതരായ മാധവേട്ടന്മാരൊപ്പം. പിന്നീട് ഒന്ന് രണ്ടു തവണ കൂടി മാധവേട്ടനെ ഞാന്‍ കണ്ടിരുന്നു  നഗരമെന്ന യക്ഷി വരിഞ്ഞു മുറുക്കിയ മാധവേട്ടനെ. യക്ഷിയുടെ കോമ്പല്ലുകള്‍ ആഴത്തില്‍ കഴുത്തില്‍ ആണ്ടു പോയതിന്റെ വേദനയില്‍ പുളയുന്ന മാധവേട്ടനെ. ഇങ്ങിനെ എത്രയെത്ര മാധവേട്ടന്മാര്‍ കാണും ഈ നഗരത്തില്‍? 

ദൈറ ഇപ്പോഴും ചിരിക്കുകയാണ്!

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!
 

Follow Us:
Download App:
  • android
  • ios