Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ കൊണ്ട് കൊറോണാവ്യാപനം നിയന്ത്രിക്കപ്പെടുന്നുണ്ടോ? ഈ പഠനം പറയുന്നത്

ഫ്ലോറിഡയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്നതായി ഫ്ലോറിഡ റിപ്പോർട്ട് ചെയ്യുന്നു. അവിടെ ആശുപത്രികളിൽ രോഗികളുടെ കുത്തൊഴുക്ക് കാണാൻ തുടങ്ങി. 

Lock down can slow Corona Virus
Author
United States, First Published Apr 3, 2020, 9:55 AM IST

ഇന്ന് സമൂഹവ്യാപനം തടയാൻ പല രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കയാണല്ലോ. ഇന്ത്യയും ഏപ്രിൽ 14 വരെ പൂർണ്ണമായ അടച്ചു പൂട്ടലിലാണ്. എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും പിന്നെയും രോഗബാധിതരുടെ എണ്ണം കൂടുന്നല്ലോ? ഇതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടോ എന്നൊക്കെ ചിലപ്പോൾ നമ്മൾ ചിന്തിച്ചേക്കാം. ഇത് വളരെ കടുത്ത ഒരു നടപടിയായി നമ്മൾ കണ്ടെന്നും വരാം. അതുകൊണ്ട് തന്നെയാണ് പലരും ഇത് പാലിക്കാതെ പുറത്തിറങ്ങുന്നതും. പക്ഷേ, ഇന്ത്യയെ പോലെ ജനസംഖ്യയുള്ള ഒരു രാജ്യത്ത് അടച്ചു പൂട്ടൽ നടപ്പിലാക്കിയത് കൊണ്ടാണ് രോഗം ഇത്രയെങ്കിലും നിയന്ത്രണവിധേയമായത് എന്നാണ് അടുത്തകാലത്തായി നടന്ന ഒരു പഠനത്തിൽ പറയുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഇത്തരം നിയന്ത്രണങ്ങൾക്ക് കഴിയുമെന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.  

വീടുകളിൽ ഇരിക്കൽ, ഹോട്ടലുകൾ അടക്കൽ, ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രങ്ങൾ രോഗികളുടെ എണ്ണത്തിൽ പെട്ടെന്നുള്ള കുറവുണ്ടാക്കുന്നുവെന്നാണ് ഒരു മെഡിക്കൽ ടെക്നോളജി നിർമ്മിച്ച പുതിയ ഡാറ്റ സൂചിപ്പിക്കുന്നത്. ഇന്റർനെറ്റ് കണക്ടഡ് തെർമോമീറ്ററുകൾ നിർമ്മിക്കുന്ന അമേരിക്കയിലെ കിൻസ ഹെൽത്ത് എന്ന കമ്പനി മാർച്ച് 22 -ന് അമേരിക്കയുടെ പനി അളവിന്റെ ദേശീയ ഭൂപടം സൃഷ്ടിച്ചു. അവർ നടത്തിയ പഠനത്തിന്റെ ആദ്യ ദിവസം തന്നെ ഇത്തരമൊരു പ്രവണത കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. അതിനുശേഷം, ന്യൂയോർക്കിലെയും വാഷിംഗ്ടണ്ണിലെയും ആരോഗ്യ വകുപ്പുകളിൽ നിന്നുള്ള സാമൂഹിക അകലം ജീവൻ രക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നു ഡാറ്റ ഈ കണ്ടെത്തലിനെ ശരിവെച്ചു.  

കിൻസയുടെ തെർമോമീറ്റർ ഉപയോക്താകളുടെ താപനില ഒരു കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് അവർ അപ്‌ലോഡ് ചെയ്തു. ഈ ഡാറ്റ ഉപയോഗിച്ച് അമേരിക്കയിലെ ജനങ്ങളുടെ പനി കണ്ടെത്താൻ കമ്പനിയ്ക്ക് കഴിഞ്ഞു.  തെർമോമീറ്ററിന്റെ ഉടമകൾക്ക് പനി കൂടാതെ ഉണ്ടാകുന്ന മറ്റ് ലക്ഷണങ്ങളെ കുറിച്ച് ഒരു സെൽഫോൺ അപ്ലിക്കേഷനിലൂടെ കമ്പനിയെ അറിയിക്കാനാകും. അവർ വൈദ്യസഹായം തേടേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ഉപദേശം അപ്ലിക്കേഷൻ നൽകുന്നു. കിൻസയുടെ ഒരു ദശലക്ഷത്തിലധികം തെർമോമീറ്ററുകൾ പ്രചാരത്തിലുണ്ട്. കോവിഡ് -19 രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയപ്പോൾ മുതൽ പ്രതിദിനം 162,000 താപനില റീഡിംഗുകൾ അതിൽ ലഭിക്കുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയോ പൊതുസമ്മേളനങ്ങളിൽ ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ടോ രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നില്ലെന്നാണ് ആ ഗ്രാഫുകൾ വെളിപ്പെടുത്തിയത്.  

എന്നാൽ റെസ്റ്റോറന്റുകളും ബാറുകളും അടച്ച് വീടുകളിൽ തന്നെ ആളുകളോട് കഴിയാൻ ആവശ്യപ്പെട്ട മൂന്ന് നഗരങ്ങളിലും നാടകീയമായ ഫലങ്ങളാണ് ഉണ്ടായത്. ഉദാഹരണത്തിന്, മാൻഹട്ടനിൽ, മാർച്ച് 7 -ന് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയുണ്ടായി. മാർച്ച് 7 -ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മാർച്ച് 12 -ന് പൊതുസമ്മേളനങ്ങൾ 500 -ൽ താഴെ ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി ഉത്തരവ് ഇറക്കുകയും ചെയ്തു.  എന്നാൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായില്ല. മാർച്ച് 16 -നാണ് വഴിത്തിരിവ് ആരംഭിച്ചത്. അന്ന് രാജ്യത്തെ സ്കൂളുകൾ  എല്ലാം അടച്ചു. അടുത്ത ദിവസം ബാറുകളും റെസ്റ്റോറന്റുകളും അടച്ചു. മാർച്ച് 20 മുതൽ വീട്ടിൽ തന്നെ തുടരാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നു. മാർച്ച് 23 മുതൽ മാൻഹട്ടനിലെ പുതിയ കേസുകൾ കുറയാൻ തുടങ്ങി.  

"പുതിയ ആശുപത്രി കേസുകൾ കുറയുന്നത് ഞങ്ങളുടെ നിയന്ത്രണ നടപടികൾ പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. ആളുകൾക്ക് റെസ്റ്റോറന്റുകളോ സ്ഥാപനങ്ങളോ ഇല്ലാത്തത് ഒരു ബുദ്ധിമുട്ടാണ് എന്ന് അവർ പറയുന്നു. എന്നാൽ അവ ഫലപ്രദമാണ്, അവ ആവശ്യവുമാണ്. തെളിവുകൾ സൂചിപ്പിക്കുന്നത് അവ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി എന്നതാണ്,” ഗവർണർ ആൻഡ്രൂ എം. ക്യൂമോ പറഞ്ഞു. എന്നാൽ തുടക്കത്തിൽ രോഗികളുടെ എണ്ണത്തിലുള്ള ഭയാനകമായ ഉയർച്ച അധികാരികളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കമ്പനി ശ്രമിച്ചെങ്കിലും ആരും അത് കാര്യമായി എടുത്തില്ല. “ഇത് വളരെ നിരാശാജനകമായിരുന്നു. മാർച്ച് 19 മുതൽ മൂന്ന് ദിവസത്തേക്ക് ഫ്ലോറിഡ, ദ ടാംപ ബേ ടൈംസ്, മറ്റ് പത്രങ്ങളിൽ ഈ വാർത്ത പ്രസിദീകരിക്കുകയുണ്ടായി. എന്നാൽ പ്രാദേശിക സർക്കാർ ഈ ഡാറ്റയിൽ വിശ്വസിച്ചില്ല. സർക്കാർ ഒന്നും തന്നെ ചെയ്തില്ല ” കമ്പനി വക്താവ് മിസ്സ് നെഹ്‌റു പറഞ്ഞു.  

മാർച്ച് 18 -ന്, മിയാമിയുടെ ബാറുകളും റെസ്റ്റോറന്റുകളും അടച്ചു, രണ്ട് ദിവസത്തിനുള്ളിൽ പനി റിപ്പോർട്ട് കുത്തനെ കുറയാൻ തുടങ്ങി, കിൻസയുടെ ഡാറ്റ പ്രകാരം. എന്നാൽ അപകടം മുൻപേ സംഭവിച്ച് കഴിഞ്ഞിരുന്നു. ഫ്ലോറിഡയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്നതായി ഫ്ലോറിഡ റിപ്പോർട്ട് ചെയ്യുന്നു. അതിലെ ആശുപത്രികളിൽ രോഗികളുടെ കുത്തൊഴുക്ക് കാണാൻ തുടങ്ങി. അതുപോലെത്തന്നെ ഉയരുന്ന മറ്റൊരു പ്രശ്‍നം ആളുകൾക്ക് പനി അനുഭവപ്പെടുന്ന അതേദിവസം തന്നെ അവർ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകുന്നില്ല എന്നതാണ്. ഇത് രോഗികളുടെ എണ്ണം പിന്നെയും വർധിപ്പിക്കുന്നു. സർക്കാരും, ജനങ്ങളും ഒറ്റക്കെട്ടായി പോരാടേണ്ട ഈ യുദ്ധത്തിൽ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കേണ്ട ചുമതല ഓരോ പൗരനും ഉണ്ട്. വീടുകളിൽ ഇരിക്കുന്നത് കൂടുതൽ സുരക്ഷിതമാണെങ്കിൽ നമ്മൾ അത് ചെയ്യുക തന്നെ വേണം. വേറെ ആർക്കും വേണ്ടിയല്ല, നമുക്കു വേണ്ടിയെങ്കിലും. 

Follow Us:
Download App:
  • android
  • ios