Asianet News MalayalamAsianet News Malayalam

പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

my teacher Sajith CV Pattuvam
Author
Thiruvananthapuram, First Published Nov 11, 2017, 5:09 PM IST
  • Facebook
  • Twitter
  • Whatsapp

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 
my teacher Sajith CV Pattuvam
 

ഒമ്പതാം ക്ലാസ് ഏതാണ്ട് പകുതി ആയപ്പോള്‍ ആണ് സരസ്വതി ടീച്ചര്‍ ക്ലാസ്സ് ടീച്ചര്‍ ആയി വരുന്നത് ക്ലാസ്സില്‍ പഠിക്കുന്നകാര്യത്തില്‍  പിറകിലാണെകിലും ഉഴപ്പിന്റെ കാര്യത്തില്‍ ഞാന്‍ മുന്നിലായിരുന്നു. 

ഒരു ശനിയാഴ്ച ലീവ് ദിവസം ടീച്ചര്‍ സ്‌പെഷ്യല്‍ ക്ലാസ്സ് വച്ചു ഇതു എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ക്ലാസ്സെടുക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ഉഴപ്പാന്‍ തുടങ്ങി . എന്റെ ഭാഗത്തുനിന്നും ആണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് എന്നു മനസിലാക്കിയ ടീച്ചര്‍ എടുത്തുകൊണ്ടിരിക്കുന്ന പാഠഭാഗത്തുനിന്നും ചോദ്യം ചോദിച്ചു. ഞാന്‍ എഴുന്നേറ്റു നിന്നു.  ഒന്നും പറയാന്‍ പറ്റാത്ത എന്നെ നോക്കി ടീച്ചര്‍  ഉപദേശിക്കാന്‍ തുടങ്ങി. 'ഇങ്ങനെ എന്നും  എഴുന്നേറ്റ് നിന്നാല്‍ മതിയോ. നല്ലവണ്ണം പഠിച്ചു സയന്‍സ് ഗ്രൂപ്പ് ഒക്കെ എടുത്തു വലിയ ആളാവണ്ടേ'-ടീച്ചറുടെ ആ വാക്കു കേട്ടപ്പോള്‍ എല്ലാവരും  പൊട്ടിച്ചിരിച്ചു, കൂടെ ഞാനും. ആ ചിരി ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ത്തി അപ്പോള്‍ പിറകു വശത്തുനിന്നും ഒരു പയ്യന്‍ പറഞ്ഞു: 'അവന് മൊത്തം  വിഷയത്തിലും കൂടി ആകെ 36 മാര്‍ക്കാണ്. ക്ലാസ്സില്‍ 45ാമത്തെ  റാങ്കും'.

ആ ക്ലാസ്സില്‍ ആകെ 45 കുട്ടികളെ ഉണ്ടായിരുന്നുള്ളൂ.

പിന്നെ ബഹളമായിരുന്നു. ടീച്ചര്‍ പിന്നെയും ടീച്ചര്‍ ക്ലാസ് എടുക്കുവാന്‍ തുടങ്ങി.  ഞാന്‍ പ്രശ്ങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരുന്നു. ക്ലാസ്സ് എടുക്കാന്‍ നന്നേ പാടുപെട്ട ടീച്ചര്‍ ഒടുവില്‍ കരഞ്ഞു കൊണ്ട് പറഞ്ഞു, സ്വന്തം കുഞ്ഞിനെ, അതും രണ്ടു വയസുമാത്രം പ്രായമായ കുട്ടിയെ, അടുത്ത വീട്ടില്‍ നോക്കാന്‍ ആക്കിയിട്ടാണ് നിന്നെ ഒക്കെ പഠിപ്പിക്കാന്‍ വരുന്നത്. കാലത്തു ഏഴുമണിക്ക്ഉള്ള ബസ്സിനു വരണം ഇവിടെ ശരിക്കും സമയത്തിനു എത്താന്‍. പിന്നെ നേരെ കരഞ്ഞുകൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി. 

ടീച്ചറുടെ കരച്ചില്‍ എന്നെയാകെ ഉലച്ചു. വലിയ തെറ്റുചെയ്തപോലെ തോന്നി. കുറച്ചുസമയത്തിനുശേഷം ഞാന്‍ നേരേ സ്റ്റാഫ് റൂമിലേക്കു പോയി. അപ്പോള്‍ മേശയ്ക്ക് മുകളില്‍ തലചായ്ച് കരയുകയായിരുന്നു ടീച്ചര്‍!

ടീച്ചര്‍ പിന്നെയും ടീച്ചര്‍ ക്ലാസ് എടുക്കുവാന്‍ തുടങ്ങി.  ഞാന്‍ പ്രശ്ങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരുന്നു

ഇടറിയ ശബ്ദത്തില്‍ ഞാന്‍  പറഞ്ഞു, 'ടീച്ചര്‍ വന്നു ക്ലാസ്സെടുക്കണം, ഞാന്‍ പ്രശ്‌നമുണ്ടാക്കില്ല'.

ആദ്യം വരാന്‍ വിസമ്മതിച്ച ടീച്ചര്‍ പറഞ്ഞു, 'ഞാന്‍ വരാം, പക്ഷെ എനിക്ക് വാക്കുതരണം, ഇനി ഒരാളുടെ ക്ലാസ്സിലും ഇങ്ങനെ ചെയ്യില്ലെന്ന്'

ഞാനക്കാര്യം ഉറപ്പുനല്‍കി അങ്ങനെ ടീച്ചര്‍ ക്ലാസ്സ് എടുക്കാന്‍ വന്നു. ഒരു സൂചി വീണാല്‍ പോലും കേള്‍ക്കാവുന്ന പ്രതീതി ആയിരുന്നു പിന്നീട്, ക്ലാസ്സില്‍. 

ടീച്ചറോട് പ്രായശ്ചിത്തം ചെയ്യണം. സയന്‍സ് ഗ്രൂപ്പിന് അഡ്മിഷന്‍ കിട്ടിയാല്‍ മാത്രമേ ചെയ്ത തെറ്റിന് പ്രായിശ്ചിതമാകു എന്ന് എന്റെ മനസ്സില്‍ തോന്നി. ഞാന്‍ അതിനു ശ്രമിക്കാന്‍ തുടങ്ങി. അങ്ങനെ പത്താം ക്ലാസ് മോശമില്ലാത്ത രീതിയില്‍ പാസ്സായി. കൊട്ടില സ്‌കൂളില്‍ +2  സയന്‍സിന് അഡിമിഷന്‍ കിട്ടി. ക്ലാസ് തുടങ്ങി ഒരു ദിവസം ഉച്ചക്ക് ശേഷം ലീവ് എടുത്തു  ടീച്ചറെ കാണാന്‍ പോയെങ്കിലും ടീച്ചര്‍ സ്ഥലം മാറി വേറെ ഏതോ സ്‌കൂളില്‍ പോയിരുന്നു. പിന്നീട് ഒരുപാടു പ്രാവശ്യം കാണാന്‍ ആഗ്രഹിച്ചെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല.  

ചില അദ്ധ്യാപകര്‍ അങ്ങനെയാണ്. പഠിപ്പിക്കുന്ന വിഷയത്തെക്കാള്‍ അവര്‍ നമ്മെ പഠിപ്പിക്കും, എങ്ങനെ ജീവിക്കണം എന്ന്. സരസ്വതി ടീച്ചര്‍ അതാണ്.

Follow Us:
Download App:
  • android
  • ios