Asianet News MalayalamAsianet News Malayalam

മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ജയ ശ്രീരാഗം എഴുതുന്നു
rain notes Jaya Sreeragam
Author
First Published Jul 7, 2018, 8:16 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

rain notes Jaya Sreeragam

അന്നു പെയ്ത  ആ മഴക്കും പറയുവാനുണ്ടേറെ. 

അന്ന് പാടവരമ്പുകള്‍ ചാടി കടന്ന് ഓടി വന്ന മഴ മുറ്റത്തെ പുളിമാവിനെ ഒന്ന് പിടിച്ചുലച്ച് തുളസി തറയിലൂടെ പൂമുഖത്തെത്തി അകത്തേക്കൊന്നു എത്തി നോക്കി ആരെയോ തെരയുന്ന പോലെ.

പിന്നെ നേരെ തെക്കേ മുറിയുടെ മുഴുവനായും ചാരി അടക്കാന്‍ കഴിയാത്ത  ജനാലക്കമ്പിയില്‍ അള്ളിപിടിച്ചിരുന്നു. മുറിയുടെ ഉള്ളില്‍ നിന്ന് അനക്കമുണ്ട് . നേരിയൊരു ശ്വാസം പിടയുന്നുണ്ട്. രാമായണ വായനയില്‍ മുറിഞ്ഞു പോകുന്ന മിടിപ്പ്. തണുത്ത മൗനം തളം കെട്ടി നില്‍ക്കുന്ന കണ്ണുകള്‍ അവ്യക്തതയിലേക്ക് മറയുന്നു. മഴ  സ്വയം മറന്ന് പെയ്ത്,  ജനാല കമ്പികള്‍ക്കിടയിലൂടെ ചുമരിനോട് ചേര്‍ത്തിട്ട കട്ടിലില്‍ തൊടാതെ ഇരുന്നു.

'നമുക്ക്  ആ കല്യാണിതള്ളയെ  വിളിച്ചൊന്നു കാണിച്ചാലോ. എന്നത്തേക്ക് ഉണ്ടാവും ന്നു അറിയാല്ലോ' 

അത് വടക്കേലെ അമ്മായിടെ ശബ്ദമല്ലേ ?

'അതിനേക്കാള്‍ നല്ലത് ആ മണിയന്‍ പണിക്കരെ വിളിച്ചൊന്നു രാശി വെപ്പിച്ച പോരെ' 
 
'കൃത്യയിട്ട് അറിയാന്‍ കഴിയും' 

'എത്ര ദിവസം ന്ന് വെച്ചിട്ടാ ഇങ്ങിനെ എല്ലാരും കൂടി കാത്തിരിക്ക്യ' 

 പേരടിയൂരെ വല്യമ്മ മുണ്ടിന്റെ കോന്തല കൊണ്ട് മുഖം തുടച്ചു  അഭിപ്രായപെടുന്നു  ..

'ങ്ങളൊക്കെ ന്താ പറേണത്' ..? 

'എപ്പോഴെക്കാ ണ്ടാവാ ന്നു അറിയാന്‍, നോക്കിക്കണതാ നല്ലതെന്നോ' 
 
'ഇന്നലെ അല്ലെ ആ ഗോപാലന്‍ വന്നു നോക്കീട്ടു പറഞ്ഞത്.

'കണ്ണിലെ പാട വരാന്‍ തൊടങ്ങിട്ടില്ല്യാന്ന്' 

'അത് വന്നാലും രണ്ടീസം കഴിയണം ത്രേ'

'രണ്ടു ദിവസം മുമ്പേയാണ്  എന്നോട് പെന്‍ഷന്റെ പൈസയുടെ കാര്യൊക്കെ പറഞ്ഞത്. ഇത്ര കാലായിട്ട് എനിക്ക് മൂപ്പരുടെ പെന്‍ഷന്‍ കാശ്  എത്രയാണെന്നറിയില്ല. 

ഒന്നും പറയാറില്ല്യ  എന്നോട്. ഞാന്‍ കാശിന്റെ കാര്യം ഒന്നും ചോദിക്കാറും ഇല്ല്യ.'

'ന്നാലും ഒരു സാധാരണ സ്‌കൂള്‍ മാഷെടെ ശമ്പളം കൊണ്ട് മൂന്ന് കുട്ട്യോളേം പഠിപ്പിച്ചു വലുതാക്കി ഓരോ വഴിക്കെത്തിച്ചില്ലേ'

പത്തു പൈസ പോകുന്നോടത്ത് നോക്കും. അങ്ങനത്ത ആളാണ് ആ കെടക്കണത്'

എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്.

70  വയസ്സ് ഒരു വയസ്സൊന്നുല്ലാ.

'ആ ചാക്കോലത്തെ ഗോപിമേനോന്‍ അതാ. ഇവരെക്കാളും പത്തു മാസം മൂത്തതാന്ന് പണ്ട്  അമ്മായി പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. അയാളതാ ഇപ്പോഴും ചെറുപ്പക്കാരനെ പോലെ ഓടിച്ചാടി നടക്കുന്നു' 

'ഇത്തവണ ആസ്പത്രിയില്‍ പോയി വന്നപ്പോഴാ ഇങ്ങനെയും വയ്യാതായത്. അല്ലെങ്കിലും ആസ്പത്രിക്കാര് ഒഴിവാക്കിയതാണല്ലോ. ങ്ങള് വീട്ടു പോയിക്കോളീന്‍ ഞങ്ങള്‍ക്കൊന്നും ഇനി ചെയ്യാനില്ല ന്നു പറഞ്ഞിട്ട് '.

'കോയമ്പത്തൂരില്‍ നിന്ന് ആ തങ്കം വന്നു നിന്നതു കൊണ്ടാണ് വയറ്റിന്നു പോണതൊക്കെ ഒന്ന് വൃത്തിയാക്കുന്നത്. പണിക്കാരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കാന്‍ പറ്റുവോ?'

'അല്ലെങ്കിലും  അവരതൊന്നും ചെയ്യില്ല്യാ ന്ന്. മക്കള്‍ക്കൊന്നും അതിനുള്ള സമയം ഇല്ല്യാല്ലോ ..എനിക്കാണെങ്കില്‍ ഒരടി നടക്കാന്‍ വയ്യാ ..

അതേ മഴ അടുക്കളയിലേക്കും നുഴഞ്ഞു കേറി .. 

'അയ്യോ,.. സരോജിനിയെ, അടുക്കളേല് അതാ ചോരുന്നു. ഒരു പാത്രം വെക്കൂ. അവിടെ ആ ഓട് ഇളകിയിരിക്ക്യാ ന്നു തോനുന്നു. നല്ല പെരുമഴ അല്ലെ പൊറത്ത് പെയ്യണത്. വല്ലാത്തൊരു നശിച്ച മഴ. ഒരു തുണീം ഉണങ്ങുണ്ണില്ല്യാ ന്ന്. ഒക്കെറ്റിനും ഒരു ഈറന്‍ ശൂര് ആണ്.'

'അയ്യപ്പന്‍ വന്നപ്പോ തൊടീന്ന് രണ്ടു ഇല മുറിച്ചു വെക്കാന്‍ പറഞ്ഞാരുന്നു. ചെയ്തുവോ ആവോ. രാത്രീല് ആര്‍ക്കെങ്കിലും ചോറ് വേണങ്കില് ഒളമ്പി കൊടുക്കാല്ലോ.  കുറുപ്പിന്റെ ചെക്കനൊക്കെ രണ്ടീസായി രാത്രിയും പകലും ഇവിടെ ണ്ട്. ഓന് ഇത്തിരി ചോറ് കൊടുക്കണം ട്ടോ സരോജിനിയെ ..ഞാനൊന്ന് അങ്ങട് അവിടെ അടുത്ത് പോയിരിക്കട്ടെ ..എപ്പോഴാ ന്താ ന്ന്  ആര്‍ക്കാ അറിയാ'

ന്നാലും മക്കളൊക്കെ ണ്ടല്ലോ ഇന്ന് ഇവിടെ..അതൊരു സമാധാനം ണ്ട് ..

കൈയും കാലും ഒന്ന് കഴുകട്ടെ ഞാന്‍..വടക്കോറത്തു വഴുക്കുവോ ആവോ അല്ലെ. സരോജിനിയെ യ്യ് ഒന്ന് നോക്ക്'

ഒറ്റക്ക്  പിറുപിറുക്കുന്ന പോലെ ഇതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മക്ക് മനസ്സിന്  കുറച്ചൊരു ആശ്വാസം കിട്ടിയിട്ടുണ്ടാകാ.

'എടത്തിയമ്മേ ഇങ്ങട് പോരിന്‍'.

'ഞാന്‍ കൈ പിടിക്കാം' 

ഉമ്മറപ്പടി ഒതുക്ക് നോക്കണേ ..ഈ മഴയെ കൊണ്ട് തോറ്റു'

'എപ്പോ തുടങ്ങിതാ ..ഇന്ന് പൊഴ ള്ളം കേറീട്ടുണ്ടാകും പാലത്തിന്റടീല് ..റെയില് മുങ്ങിയിട്ടുണ്ടാകും'

'രാത്രി കരണ്ടു പോകാതിരുന്നാ മത്യായിരുന്നു'

'പാനീസില് മണ്ണെണ്ണ ഒക്കെ ഒഴിവെച്ചിട്ടുണ്ടാകും ആ തങ്കമ്മു.. ഇല്ലേ ഏടത്തിയമ്മേ'

'ങ്ങള് ഇനി അവിടെ അടുത്ത് പോയിരുന്നോളിന്‍ ..ഞാന്‍ എല്ലാര്‍ക്കും ചോറൊക്കെ കൊടുത്തോളാം'  

ഏതു കുട്ട്യാ ഈ വാഴെന്റെ ഇല അമ്മീടെ മോള് വെച്ചതാവോ ..എല്ലാ ലക്ഷണവും ഒത്തു വരുന്നുണ്ട്'

'രാത്രി ചോറ് കഴിക്കാറി ല്യ. വന്ന സമയം മുതല് ഏട്ടന്റെ അടുത്തുന്നു മാറീട്ടില്യ'

'ബോധം ഇല്ലാതെ ള്ള ഈ കിടപ്പു കാണാന്‍ വയ്യ'

അവസാനകാലത്ത് എല്ലാരുടെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. ഭാഗ്യവാന്മാര് ഒന്നും അറിയിക്കാതെ പോകും' അടുക്കളേല് മുഴുവന്‍ വെള്ളം ആയല്ലോ ഭഗവാനേ ..എത്ര സ്ഥലത്താ ചോരുന്നത്'.

(ഒരിത്തിരി നേരം ഇളയമ്മയുടെ  വേവലാതികള്‍.

ആ മഴ മുഴുവന്‍ വീടിനെയും നനച്ചു കൊണ്ട് വീണ്ടും ചുമരിനോട് ചാരിയിട്ട കട്ടിലിനെ തൊടാതെ മാറി നിന്നു. 

രാമായണം വായന മുറുകുന്നു. മിടിപ്പ് നേര്‍ത്തു നേര്‍ത്തു വരുന്നു ..വെള്ളവും തുളസിയിലയും ചുണ്ടിനെ നനക്കുന്നു.

കട്ടില്‍ മരവിച്ചു. തണുത്തൊരു തേങ്ങല്‍ കട്ടിലിനെ തൊടാതെ നിന്ന മഴയെ നനയിച്ചു.

ജനല്‍ കമ്പികള്‍ക്കിടയിലൂടെ മുറ്റത്തെ പുളിമാവിനെ തലോടി പാടവരമ്പിലൂടെ മഴയുടെ അകമ്പടിയോടുകൂടി പോകുകയാണ് അസ്തമയ സൂര്യന്‍. എന്റെ അച്ഛന്‍.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

Follow Us:
Download App:
  • android
  • ios