രണ്ട് വയസുകാരിയായ മകളെ മുലയൂട്ടുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് തലതിരിഞ്ഞവളെന്ന് പേര് കേട്ടവളാണ് മൈക്കല എമര്‍സണ്‍. ലണ്ടനിലുള്ള മൈക്കല മകള്‍ എമ്മലീനയെ മുലയൂട്ടുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്‍റിട്ടത്. 

എന്നാല്‍, അതിലൊരു കമന്‍റ് അവളെ വേദനിപ്പിച്ചു. തല തിരിഞ്ഞവളെന്ന് അതില്‍ മൈക്കലയെ ആക്ഷേപിക്കുന്നുണ്ട്. മൈക്കലയുടെ സ്വന്തം സന്തോഷത്തിനാണ് രണ്ടു വയസായ കുഞ്ഞിനെ ഇങ്ങനെ മുലയൂട്ടുന്നതെന്നും ആക്ഷേപിച്ചു. 

എന്നാല്‍, ആത്മവിശ്വാസത്തോടെ തന്നെ കുഞ്ഞിനെ പൊതുസ്ഥലത്ത് മുലയൂട്ടാന്‍ തനിക്കാകുന്നുണ്ടെന്നും മകള്‍ മതിയെന്ന് പറയുന്നതുവരെ അവളെ മുലയൂട്ടുമെന്നും മൈക്കല വ്യക്തമാക്കുന്നു. ദിവസം  അഞ്ചു മുതല്‍ ഏഴ് വരെ തവണ കുഞ്ഞിനെ മുലയൂട്ടാറുണ്ട്. അതില്‍ പൊതുസ്ഥലമാണോ എന്നൊന്നും നോക്കാറില്ലെന്നും മൈക്കല പറയുന്നു. 

പന്ത്രണ്ട് വയസായ മൂത്ത മകളെ താനൊരിക്കലും പൊതുസ്ഥലത്ത് മുലയൂട്ടിയിരുന്നില്ല. ഭയവും ആത്മവിശ്വാസക്കുറവുമായിരുന്നു അതിന് കാരണം ഇപ്പോള്‍ തനിക്കത് പ്രശ്നമല്ലെന്നും മൈക്കല പറയുന്നു.