Asianet News MalayalamAsianet News Malayalam

സൗദിയിലെ ആ നല്ല മനുഷ്യര്‍!

Usman Iringattiri Deshantharam on Saudi Arabia
Author
Thiruvananthapuram, First Published Feb 26, 2018, 9:30 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Usman Iringattiri Deshantharam on Saudi Arabia

വെള്ളിയാഴ്ചകളില്‍ സകുടുംബം പുറത്തുപോകാറില്ല .

ഒഴിവുദിവസമായതുകൊണ്ട് നല്ല തിരക്കാവും എല്ലായിടത്തും.

അന്ന് പതിവ് തെറ്റിച്ചു. 'Top Ten'ആണ് ലക്ഷ്യം. കുട്ടികള്‍ക്ക് ഡ്രസ്സും ചെരുപ്പും എടുക്കണം. താമസസ്ഥലത്ത് നിന്ന് അഞ്ചുമിനിറ്റ് നടന്നാല്‍മതി. അത്രയ്ക്ക് അടുത്താണ് ഷോപ്പ്.

ഞങ്ങള്‍ ചെല്ലുമ്പോള്‍ നല്ല തിരക്കുണ്ട് . കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഡ്രസ്സുകളും ബാഗും ചെരുപ്പുമൊക്കെ മിതമായ വിലക്ക് കിട്ടുന്ന കടയായത് കൊണ്ട് കസ്റ്റമേഴ്‌സ് കൂടുതലും സ്ത്രീകളാണ്.

കുട്ടികള്‍ സെലക്ഷന്‍ തുടങ്ങി. മോനെ എടുത്തുനിന്ന് കൈ കുഴഞ്ഞപ്പോള്‍ ഞാന്‍ ഒരു 'അറബിയ്യ' (പര്‍ച്ചേസിംഗ് കാരിയര്‍) കൊണ്ട് വന്ന് മോനെ അതിലിരുത്തി . ട്രോളി കണ്ടപ്പോള്‍ ചെറിയ മകള്‍ സുറുമി തോളിലിരുന്ന ബാഗ് അതില്‍ വെച്ചു.

മക്കള്‍ക്ക് ഒന്ന് രണ്ടു സാധാരണ ഡ്രസുകളും മോന് ഒരുടുപ്പും എടുത്തു. 

ചെരുപ്പിന്റെ സെക്ഷന്‍ മുകളിലാണ് . അങ്ങോട്ട് പോകാനൊരുങ്ങുമ്പോഴാണ് മോള് ചോദിച്ചത്. 'ബാഗ് എവിടെ'?

'അറബിയ്യ' അരിച്ചുപെറുക്കിയിട്ടും ബാഗ് കാണുന്നില്ല!'

കുട്ടികളുടെയും ഭാര്യയുടെയും 'ഇഖാമ ' ( താമസരേഖ ) ബാഗിലാണ്.

ഞങ്ങള്‍ എല്ലായിടത്തും നോക്കി. കാണുന്നില്ല .

ഒടുവില്‍ ഞാന്‍ റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു. അവര്‍ കൈ മലര്‍ത്തി.

'കതീര്‍ ഹറാമി ഈജി യൗമുല്‍ ജുമുഅ' ( വെള്ളിയാഴ്ചകളില്‍ കൂടുതല്‍ ഹറാമികള്‍ വരുന്നുണ്ട് കക്കാന്‍ )

'ലെ ഇന്ത മാ വദ്ദി ഷന്‍ത ഫില്‍ ഇസ്തിഖബാല്‍?' (എന്തേ നിനക്ക് ബാഗ് കൗണ്ടറില്‍ ഏല്‍പ്പിച്ചു കൂടായിരുന്നോ?)

അല്‍പം പ്രായക്കൂടുതലുള്ള അയാള്‍ എന്നോട് ചോദിച്ചു. എനിക്ക് ഉത്തരം മുട്ടി. ആ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ മതിയായിരുന്നു.

പത്തുവര്‍ഷമായി ഇവിടെ ജീവിക്കുന്നു . ഒരിക്കലും ഇഖാമ നഷ്ടപ്പെട്ടിട്ടില്ല. ഇഖാമ പോയാല്‍ അത് 'ബാബ് മക്കയില്‍' 'സോമാലിയ സൂഖില്‍' കിട്ടുമെന്നു കേട്ടിട്ടുണ്ട്. അവര്‍ പറഞ്ഞ സംഖ്യ കൊടുക്കേണ്ടി വരും. അങ്ങനെ ഒരു 'ഇഖാമ റാക്കറ്റ്' അവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അറിയാം .

ബാഗില്‍ പണം ഇല്ലായിരുന്നു . അത് കൊണ്ട്തന്നെ മോഷ്ടിച്ചയാള്‍ ബാഗ് എവിടെയെങ്കിലും ഉപേക്ഷിക്കും എന്നായിരുന്നു പ്രതീക്ഷ. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ നിരാശരായി ഞങ്ങള്‍ ഫ്‌ളാറ്റിലേക്ക് തിരിച്ചുപോന്നു.

ചെറിയമോള്‍ സുറുമിക്കായിരുന്നു ഏറെ വിഷമം. ബാഗ് വണ്ടിയില്‍ വെച്ചതാണ് ഇഖാമ പോകാന്‍ കാരണം എന്നായിരുന്നു അവളുടെ സങ്കടം. ബാഗ് ഞാന്‍ പിടിച്ചാല്‍ മതിയായിരുന്നു എന്ന് ഭാര്യ.

മോഷ്ടിച്ചയാള്‍ ബാഗ് എവിടെയെങ്കിലും ഉപേക്ഷിക്കും എന്നായിരുന്നു പ്രതീക്ഷ

പിറ്റേന്ന്, ഓഫീസില്‍ എത്തി ചില സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരോടും പറയാറില്ല. കാരണം, നമ്മെ ഇഷ്ടപ്പെടുന്നവരില്‍ ആ വാര്‍ത്ത വിഷമം സൃഷ്ടിക്കും. വിരോധം ഉള്ളവരില്‍ സന്തോഷവും. രണ്ടും വേണ്ട .

എന്ത് ചെയ്യണമെന്ന അന്വേഷണത്തിനിടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് കിട്ടിയത്. പത്രത്തില്‍ പരസ്യം ചെയ്യണം, പോലീസില്‍ വിവരം നല്കണം, 'കറാമ ' ( ഫൈന്‍ ) അടക്കണം. ഓരോരുത്തരും വെവ്വേറെ അഭിപ്രായങ്ങളാണ് പറഞ്ഞത് .

ഒടുവില്‍ ജവാസാത്തില്‍ ജോലി ചെയ്യുന്ന സുഹൃത്ത് മുജീബുമായി ബന്ധപ്പെട്ടു .

'കുട്ടികളുടെ ഇഖാമ ആയതു കൊണ്ട് പ്രശ്‌നമില്ല. പോലീസില്‍ വിവരം പറഞ്ഞു ഒരു ലെറ്റര്‍ സംഘടിപ്പിച്ച് ജവാസാത്തില്‍ പോയാല്‍ മതി. ' അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ശ്വാസം നേരെ വീണത് !

അടുത്തദിവസം 'കഫീലിന്റെ' (സ്‌പോണ്‍സര്‍) കത്തുമായി പോലീസ് സ്റ്റേഷനിലേക്ക്.

നാട്ടില്‍ നിന്ന് പോലും പോലീസ് സ്‌റ്റേഷനിലേക്ക് അധികം പോകേണ്ടി വന്നിട്ടില്ല. അപരാധം ഒന്നും ചെയ്യാതെയാണെങ്കിലും 'അങ്ങോട്ട് 'ചെല്ലുന്നതേ ഒരു തരം പേടിയാണ് .

ആരെ കിട്ടിയാലും ഒന്ന് വിരട്ടാതെ നമ്മുടെ ഏമാന്മാര്‍ വിടില്ലല്ലോ.

ഇനി ഈ നാട്ടിലെ 'ഏമാന്മാര്‍' എങ്ങനെ ആണാവോ ?

ഇഖാമ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.

എന്തേ ഇതുവരെ വരാതിരുന്നത് എന്ന് ന്യായമായും ചോദിക്കാം.

ചോദ്യങ്ങള്‍ക്കുണ്ടോ പഞ്ഞം ? 

ഒരു ടാക്‌സിയില്‍ സ്‌റ്റേഷനിലെത്തി. വിജനമായ ഒരു സ്ഥലത്താണ്.

ഞാന്‍ നേരെ റിസപ്ഷനില്‍ ചെന്ന് സലാം പറഞ്ഞു.

പിന്നെ കത്ത് കാണിച്ചു.

ഒരു മാന്യന്‍ പയ്യനാണ് അവിടെയിരിക്കുന്നത് . വെളുത്തു മെലിഞ്ഞു മിനി താടിയൊക്കെയുള്ള ഒരു സുന്ദരക്കുട്ടപ്പന്‍. അയാള്‍ കത്ത് വായിച്ചു നോക്കിയിട്ട് പറഞ്ഞു :

'റൂഹ് ദോര്‍ അര്‍ബ, ബഇദയിന്‍ വര്‍രി ഖിതാബ് ക്യാപ്റ്റന്‍' ( നാലാം നിലയില്‍ ചെന്ന് കത്ത് ക്യാപ്റ്റനെ കാണിച്ചു വരൂ . .')

ഞാന്‍ ലിഫ്റ്റില്‍ കേറി. വിചാരിച്ചപോലെ പേടിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സ് പറഞ്ഞു .

ഫോര്‍ത്ത് ഫ്‌ളോില്‍ എവിടെയാണാവോ 'അദ്ദേഹം ' ഇരിക്കുന്നത? ആദ്യം കണ്ട ഒരു ഓഫീസിലേക്ക് സലാംചൊല്ലി കടന്നുചെന്നു. കുറെ ആളുകളുമായി സംസാരിച്ചിരിക്കുന്നു ഒരു മധ്യവയസ്‌ക്കന്‍ . ഞാന്‍ കത്ത് അദ്ദേഹത്തെ കാണിച്ചു . 'ക്യാപ്റ്റന്റെ റൂം എവിടെ'യെന്നു ചോദിച്ചു .

കമ്പനിയുടെ ലറ്റര്‍ ഹെഡ് കണ്ടത് കൊണ്ടാകണം. 'മാഷാ അല്ലാഹ്, നീ ഈ സ്ഥാപനത്തിലാണോ ജോലി ചെയ്യുന്നത്? എവിടെ നിങ്ങളുടെ ഓഫീസ്? എന്നൊക്കെ അദ്ദേഹം സന്തോഷത്തോടെ ചോദിച്ചു .

എന്റെ കഫീലിനെ അറിയാവുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പേര് ഹാമിദ് . വല്ലാത്ത ഒരു സ്‌നേഹവും ആദരവും കാണിച്ചു ഹാമിദ് . കഫീലിനെ കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുമൊക്കെ ഹാമിദ് ചോദിച്ചു .

ഒടുവില്‍ അദ്ദേഹവും എന്റെ കൂടെ വന്നു. ക്യാപ്റ്റന്റെ റൂം കാണിച്ചു തന്നു .

ഞാന്‍ സലാം ചൊല്ലി അകത്തേക്ക് ചെന്നു . മൂന്നോ നാലോ നക്ഷത്രങ്ങള്‍ ക്യാപ്റ്റന്റെ കുപ്പായത്തില്‍ കിടന്ന് വെട്ടിത്തിളങ്ങുന്നുണ്ട്. അതിന്റെ അഹങ്കാരമൊന്നും ആ മുഖത്ത് കണ്ടില്ല ..!

ഞാന്‍ ഭവ്യതയോടെ കത്ത് അദ്ദേഹത്തെ കാണിച്ചു .

രണ്ടേ രണ്ടു ചോദ്യങ്ങള്‍ മാത്രം

താമസിക്കുന്നത് എവിടെ? ജോലി എവിടെ?

അവസാനം കത്തിനു താഴെ അദ്ദേഹം എന്തോ എഴുതി ഒപ്പിട്ടു. കത്ത് താഴെ കൊടുക്കാന്‍ പറഞ്ഞു.

അറബിയിലാണ് എഴുതിയിരിക്കുന്നത്. രണ്ടു വാക്കുകള്‍ മാത്രം. അറബി അറിയാം; പക്ഷെ ഇത് എനിക്ക് വായിച്ചിട്ട് മനസ്സിലായില്ല . എന്തോ ചുരുക്കെഴുത്താണ് . ബ്രാക്കറ്റിലിട്ട 2 എന്ന അക്കം മാത്രം പരിചിതഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു!

താഴേക്ക് ചെല്ലുമ്പോള്‍ അവിടെ ഊഴം കാത്തു രണ്ടുപേര്‍ ഇരിക്കുന്നു. ഒരു പയ്യനും ഒരു സ്ത്രീയും. കണ്ട മാത്രയില്‍ തന്നെ ഉമ്മയും മോനുമാണെന്ന് ഞാന്‍ ഊഹിച്ചു . അറബിയിലാണ് അവര്‍ സംസാരിക്കുന്നത്.

ഒരു അയഞ്ഞ ടീ ഷര്‍ട്ടും ആവശ്യത്തിലേറെ പോക്കറ്റുകളുള്ള ഒരു ബര്‍മുഡയുമാണ് പയ്യന്‍ ധരിച്ചിരിക്കുന്നത്. മുഖം മറച്ച സ്ത്രീയുടെ കുലീനത ഒളമിടുന്ന കണ്ണുകള്‍ മാത്രം പുറത്തുകാണുന്നുണ്ട്.

ഞാന്‍ അവര്‍ക്ക് തൊട്ടരികിലെ സീറ്റില്‍ ഇരുന്നു. പയ്യന്‍ എന്നോട് ലോഹ്യം പറഞ്ഞു . എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു . ഞാന്‍ 'സംഭവം ' വിശദീകരിച്ചു . ആ സ്ത്രീ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട് . ഒടുവില്‍ കത്ത് ഞാന്‍ അവരെ കാണിച്ചു .

ഇവരെ എന്റെ മുമ്പില്‍ എത്തിച്ചത് പടച്ചവന്‍ തന്നെ

കത്ത് കണ്ട ഉടനെ ആ സ്ത്രീ പറഞ്ഞു :

'സിജ്ജില്‍ ഹീന റഖം ഇത്‌നൈന്‍ . മുശ്കില കതീര്‍ . വ ഖസാറ കതീര്‍. ഇന്ത ഇര്‍ജാ ഇലാ ക്യാപ്റ്റന്‍ കല്ലിം സവ്വി റഖം വാഹിദ്!' (ഇതില്‍ നമ്പര്‍ രണ്ട് എന്നാണ് എഴുതിയിരിക്കുന്നത്. അവിടെത്തന്നെ ചെന്ന് അത് 'ഒന്ന്' ആക്കി തരാന്‍ പറയൂ. അല്ലെങ്കില്‍ വലിയ സംഖ്യ ഫൈന്‍ അടക്കേണ്ടി വരും. ഒരു ഇഖാമക്ക് ചിലപ്പോള്‍ ആയിരം റിയാല്‍ വരെ കറാമ (ഫൈന്‍) വരും. 'കല്ലിം കലാം ഹുലൂ .. '

അയാളെ പോയി സോപ്പിട്ടു തിരുത്തിക്കാനാണ് പറയുന്നത്!

ഞാന്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരിക്കുകയാണ്. ഇവരെ എന്റെ മുമ്പില്‍ എത്തിച്ചത് പടച്ചവന്‍ തന്നെ. അല്ലെങ്കില്‍ ഒന്നുമറിയാത്ത ഞാന്‍ കുടുങ്ങിയേനെ .
 
ഞാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു. ക്യാപ്റ്റനെ എങ്ങിനെ സോപ്പിടും എന്നറിയാതെ കുഴഞ്ഞു. സ്വന്തം ഭാഷയില്‍ തന്നെ സോപ്പിട്ടു കാര്യം നേടാന്‍ കഴിയാത്ത ഞാന്‍ മറ്റൊരു ഭാഷയില്‍ മണിയടിച്ചു കാര്യം സാധിക്കുന്നത് എങ്ങനെയാണ് ?

അപ്പോഴാണ് എന്റെ 'കിഡ്‌നി'യില്‍ ഹാമിദിന്റെ മുഖം തെളിഞ്ഞത് .

നേരെ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് കാര്യം പറഞ്ഞു .

ഉമ്മയും മോനും പറഞ്ഞത് തന്നെ അദ്ദേഹവും പറഞ്ഞു .

എന്റെ ദയനീയ ഭാവം കണ്ടാകണം ഹാമിദ് എന്നോട് പറഞ്ഞു :

'മാ ഫീ ഖൌഫ് ഇന്ത , അന മഅക്' (നീ പേടിക്കണ്ട; ഞാനുണ്ട് കൂടെ!)

ഹാമിദ് കത്ത് വാങ്ങി . ക്യാപ്റ്റന്റെ റൂമിലേക്ക് പോയി. നിമിഷ നേരം കൊണ്ട് അദ്ദേഹം തിരിച്ചെത്തി.

'അല്‍ഹംദുലില്ല .. അര്‍ബഅ ആലാഫ് മൌത്ത്'! (ദൈവത്തിനു സ്തുതി , നാലായിരം റിയാല്‍ മരിച്ചു!)

കത്ത് വാങ്ങി നോക്കുമ്പോള്‍ മടങ്ങി ചുരുണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തം ഇരുന്നിരുന്ന 'രണ്ടി'ന്റെ സ്ഥാനത്ത് അറ്റന്‍ഷന്‍ പൊസിഷനില്‍ 'ഒന്ന് ' ഇരുന്നു ചിരിക്കുന്നു !

ഹാമിദിനോട് അറിയാവുന്ന വാചകങ്ങളില്‍ ഒക്കെയും നന്ദി പറഞ്ഞു ഞാന്‍ താഴേക്കു വന്നു !

ഇനി എഫ്.ഐ.ആര്‍ തയാറാക്കണം .

ചില ചോദ്യങ്ങക്കൊക്കെ ഞാന്‍ ഉത്തരം പറഞ്ഞു. സംഭവം നടന്ന ദിവസം, സമയം, രീതി അങ്ങനെ ചെറിയ ചില ചോദ്യങ്ങള്‍ . ഒടുവില്‍ അദ്ദേഹം പറഞ്ഞു : എഫ്.ഐ.ആറിന്റെ നാല് ഫോട്ടോ കോപ്പി എടുത്തു വരണം; നിങ്ങളുടെ ഇഖാമ കോപ്പിയും ..'

ഫോട്ടോസ്റ്റാറ്റിന് എവിടെ പോകും? ഞാന്‍ പുറത്തിരിക്കുന്ന കാവല്‍ക്കാരനോട് അന്വേഷിച്ചു. അല്‍പം ദൂരേക്ക് അദ്ദേഹം കൈ ചൂണ്ടി . അത് അല്പമല്ല കുറച്ചു ദീര്‍ഘിച്ച 'ചൂണ്ടല്‍ 'ആയിരുന്നു .

ഒരു റിയാലിന്റെ ഫോട്ടോ കോപ്പി എടുക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ഇരുപതു റിയാല്‍ വരുമെന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു . ഏതായാലും നാലായിരത്തില്‍നിന്ന് രക്ഷപ്പെട്ട എനിക്ക് എന്ത് ഇരുപത്  ?

സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയത് തന്നെ അവരുടെ മുമ്പിലേക്കാണ്. അവര്‍ പോകാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുകയാണ്. മറ്റാരുമല്ല ആ ഉമ്മയും മോനും !

എന്നെ കണ്ടപ്പോള്‍ പയ്യന്‍ ഗ്ലാസ് താഴ്ത്തി ; എന്തായി എന്ന് ചോദിച്ചു .

ഞാന്‍ എല്ലാം ഓക്കേയായി എന്ന് തള്ളവിരല്‍ ഉയര്‍ത്തി ആംഗ്യം കാണിച്ചു .

മബ്രൂക് അവന്‍ പറഞ്ഞു .

'അല്ലാഹ് ബാരിക് ഫീ '

അന്നേരം ആ സ്ത്രീ എന്നോട് ചോദിച്ചു : ഇനി എന്താണ് പ്രശ്‌നം ?

ഞാന്‍ ഫോട്ടോ കോപ്പിയുടെ കാര്യം പറഞ്ഞു .

'ഇന്തക് ഫീ സയ്യാറ ?'

( നിന്റെയടുക്കല്‍ വണ്ടിയുണ്ടോ? )

ഞാന്‍ പറഞ്ഞു: ഇല്ല

ഇര്‍കബ് സയ്യാറ: ( കാറില്‍ കേറൂ )

എന്നെ വല്ലാതെ വിസ്മയിപ്പിച്ചു കൊണ്ട് അവര്‍ പറഞ്ഞു...!

ഫോട്ടോകോപ്പി എടുക്കാന്‍ സൗകര്യമുള്ള സ്ഥലം അവര്‍ക്ക് അറിയാമായിരുന്നു . അവര്‍ യമീന്‍, യസാര്‍, സീദാ എന്നൊക്കെ പറഞ്ഞു പയ്യന് വഴി കാണിച്ചു കൊടുക്കുന്നു. കുറച്ചു ദൂരം ഇടത്തോട്ടും വലത്തോട്ടും നേരെയും ഓടിയ ശേഷം ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി .

ഞാനും പയ്യനും ഇറങ്ങി . എന്റെ പേപ്പറുകള്‍ വാങ്ങി ആ കുട്ടി ഒരു സ്ഥാപനത്തിലേക്ക് ഓടിക്കേറി. അധികം വൈകാതെ തിരിച്ചു വന്നു .

പടച്ചവനേ, ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാര്‍ !

വിശ്വസിക്കാനാവാതെ തരിച്ചു നില്‍ക്കുമ്പോള്‍ അവന്‍ പറഞ്ഞു

'യാ അല്ലാഹ് ഇര്‍കബ് സയ്യാറ..'

എന്നെ സ്റ്റേഷന്‍ പടിക്കല്‍ കൊണ്ട് വന്നിറക്കിയിട്ടാണ് അവര്‍ പോയത് .

അവര്‍ കൈവീശിക്കാണിച്ചു പോയപ്പോള്‍ ഞാന്‍ ഓര്‍ത്തു .

ഈ നന്മയൊക്കെ സ്വീകരിക്കാന്‍ മാത്രം എന്ത് അര്‍ഹതയാണ് പടച്ചവനെ എനിക്കുള്ളത് ?

രണ്ടു ദിവസത്തെ മാനസിക പിരിമുറുക്കത്തിന് ശേഷം പിറ്റേന്ന് ശാന്തമായ മനസ്സോടെയാണ് ഓഫീസില്‍ എത്തിയത്. രാവിലെ ഏകദേശം ഒരു ഒമ്പതു മണിയായിക്കാണും. എന്റെ മൊബൈലിലേക്ക് ഒരു കാള്‍ .

'അല്‍ അബീര്‍ ഹോസ്പിറ്റലില്‍ നിന്നാണ്. നിങ്ങളുടെ മോളാണോ സുമാനാ നസ്രിന്‍' ?

എന്റെ മനസ്സിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയി !

അവള്‍ സ്‌കൂളിലേക്ക് പോയിട്ടാണ് ഞാന്‍ ഓഫീസിലേക്ക് പോന്നത് . തിരിച്ചെത്താന്‍ സമയവും ആയിട്ടില്ല . ഇതിനിടക്ക് അവള്‍ക്കു എന്ത് പറ്റി ? ഇനി സ്‌കൂളില്‍ വെച്ച് വല്ലതും?

ഞാന്‍ ആകെ പരിഭ്രമിച്ചു .

'അതെ എന്റെ മോളാണ്. അവള്‍ക്കു എന്ത് പറ്റി.?.' 

'അവളുടെ ഇഖാമ നഷ്ടപ്പെട്ടിരുന്നോ..?' 

'അതെ' .

'എങ്കില്‍ അത് 'കിലോ നാലില്‍' (ഒരു സ്ഥലപ്പേര് ) ഒരാള്‍ക്ക് കിട്ടിയിട്ടുണ്ട് .

ഈ നമ്പരില്‍ വിളിച്ചാല്‍ മതി-വിളിച്ച ആള്‍ നമ്പര്‍ തന്നു .

ഉടനെ ഞാന്‍ ആ നമ്പരില്‍ വിളിച്ചു .

മറുതലക്കല്‍ നിന്ന് സ്‌നേഹപൂര്‍ണ്ണമായ മറുപടി . അറബിയിലാണ് .

നാല് ഇഖാമകളും തന്റെ കയ്യില്‍ ഭദ്രമാണെന്നും പേടിക്കെണ്ടതില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ നമുക്ക് നേരില്‍ സംസാരിക്കാം , വൈകുന്നേരം അഞ്ചു മണിക്ക് ശേഷം വരൂ എന്നും അദ്ദേഹം പറഞ്ഞു.

അങ്ങോട്ട് ചെല്ലാനുള്ള വഴി പറഞ്ഞു തന്നിട്ടാണ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തത് .

'ബഗ്ദാദിയ്യയില്‍' നിന്ന് നഷ്ടപ്പെട്ട ഇഖാമ 'കിലോ നാലില്‍' നിന്ന് കണ്ടു കിട്ടിയിരിക്കുന്നു..!

ആറേഴു കിലോ മീറ്റര്‍ അപ്പുറത്ത് നിന്ന്!

അല്‍ അബീറിലേക്ക് വിളിക്കാന്‍ എന്താണ് കാരണം ?

എവിടുന്ന്, എങ്ങനെയാണ് കിട്ടിയത് ? തുടങ്ങി ഒരു പാട് സംശയങ്ങളും ആകാംക്ഷയും ഉണ്ടായി എനിക്ക് .

ഏതായാലും കിട്ടിയല്ലോ. സമാധാനം .

വൈകുന്നേരം സഹപ്രവര്‍ത്തകന്‍ ഹൈദരാബാദ്കാരന്‍ ഹഫീസിന്റെ കാറിലാണ് പോയത്. കൂടെ മോനെയും കൊണ്ട് പോയി . ഏകദേശം ഒരു ധാരണ വെച്ച് കിലോ നാലില്‍ എത്തി അദ്ദേഹത്തിന് വിളിച്ചു . 'ഞങ്ങള്‍ ഇപ്പോള്‍ 'മര്‍കസ് അല്‍ മലാബിസിനു' മുമ്പില്‍ ആണുള്ളത്' .

'അല്‍ അബീര്‍ ഹോസ്പിറ്റലില്‍ നിന്നാണ്. നിങ്ങളുടെ മോളാണോ സുമാനാ നസ്രിന്‍' ?

'മെയിന്‍ ഗേറ്റിലൂടെ വരൂ .' അദ്ദേഹം പറഞ്ഞു . ഞങ്ങള്‍ അകത്തു കടന്നില്ല അപ്പോഴേക്കും അദ്ദേഹം വിളിച്ചു : 'യാ ഉത്മാന്‍ ...'

കുട്ടിയെ കണ്ടത് കൊണ്ടാവണം അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞത്.

ഞാന്‍ സലാം പറഞ്ഞു. ആ കൈ മുകര്‍ന്നു, നന്മയുടെ ഹൃദയം എന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ചു !

അദ്ദേഹം സ്വയം പരിചയപ്പെടുത്തി . പേര് മന്‍സൂര്‍ അല്‍ വസ്സാമി. യമന്‍കാരന്‍. മര്‍കസ് അല്‍മലാബിസിന്റെ മുദീര്‍. രാവിലെ ഷോപ്പിലേക്ക് വരുമ്പോഴാണ് കണ്ടത് . വഴിയരികില്‍ ഒരു കവര്‍ .

ഞാന്‍ വെറുതെ ഒന്നെടുത്തു നോക്കി. കവര്‍ തുറന്നു. അപ്പോഴാണ് ഇഖാമകള്‍ കാണുന്നത്. അദ്ദേഹം ആ കവര്‍ എന്നെ ഏല്‍പിച്ചു . അപ്പോഴാണ് മറ്റൊരു കാര്യം അറിയുന്നത്. ഇഖാമ മാത്രമല്ല . മോളുടെ മെഡിക്കല്‍ കാര്‍ഡും കൂട്ടത്തിലുണ്ട് !

രണ്ടു ദിവസം മുമ്പ് പനി ബാധിച്ചതിനാല്‍ മോളെ അല്‍ അബീറില്‍ കാണിച്ച രേഖകളും അതിലുണ്ടായിരുന്നു. അത് വഴിയാണ് മന്‍സൂര്‍ അല്‍ അബീറിലേക്ക് ബന്ധപ്പെട്ടത് .

ബാഗ് തിരിച്ചു കിട്ടാത്തത് കൊണ്ട് മോഷ്ടാവ് ഒരു സ്ത്രീ ആയിരിക്കുമെന്ന് ഊഹിച്ചു. എങ്കിലും ആ സ്ത്രീയുടെ മനസ്സിലും ഇത്തിരി കാരുണ്യം ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അല്ലെങ്കില്‍ ഈ കഥാന്ത്യം ഇങ്ങനെ ആകുമായിരുന്നില്ലല്ലോ .

സലാം പറഞ്ഞു പോരാന്‍ നേരം ബസ്മല്‍ മോന്‍ അദ്ദേഹത്തിന് തുരുതുരാ ഉമ്മ കൊടുത്തു.

താടിയിലും ഇരു കവിളുകളിലും നെറ്റിയിലും.

ആ നല്ല മനുഷ്യന്റെ കാരുണ്യത്തിന് പകരം നിഷ്‌കളങ്കമായ ഈ സമ്മാനമല്ലാതെ മറ്റെന്താണ് ഞാന്‍ നല്‍്കുക ?

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!
 

Follow Us:
Download App:
  • android
  • ios