മുംബൈ: കൊറോണ വൈറസ് പകർച്ചവ്യാധിയും തുടർന്നുള്ള രാജ്യവ്യാപക ലോക്ക് ഡൗണും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു, നിലവിൽ കമ്പനികൾ തങ്ങളുടെ മേൽത്തട്ടിലും താഴേത്തട്ടിലുമുളള ജീവനക്കാരിൽ കുറവ് വരുത്തേണ്ടി വന്നേക്കുമെന്ന് സിഇഒമാർ. വിപണിയിൽ നിന്നുളള ആവശ്യകത കുറയുന്നത് തൊഴിൽ വിപണിയെ സ്വാധീനിക്കുമെന്നും സിഇഒമാർ അഭിപ്രായപ്പെട്ടു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) നടത്തിയ സിഇഒമാരുടെ സ്നാപ്പ് പോളിലാണ് അഭിപ്രായം ഉയർന്നത്. 

ഇലക്ട്രോണിക് സർവേയിൽ 200 ഓളം സിഇഒമാരുടെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്, കൂടാതെ ഭൂരിഭാഗം കമ്പനികളും വരുമാനം 10 ശതമാനത്തിലധികം കുറയുമെന്നും ലാഭം നടപ്പ് ത്രൈമാസത്തിൽ അഞ്ച് ശതമാനത്തിലധികം കുറയുമെന്നും സൂചിപ്പിക്കുന്നു. ആഭ്യന്തര കമ്പനികളുടെ വരുമാനത്തിലും ലാഭ വളർച്ചയിലും കുത്തനെ ഇടിവുണ്ടാകുമെന്നത് പ്രതീക്ഷിത ജിഡിപി വളർച്ചയിൽ ഈ പകർച്ചവ്യാധിയുടെ സ്വാധീനം നിർണായകമാക്കും.

കൂടാതെ, മിക്ക സ്ഥാപനങ്ങളും (80 ശതമാനം) തങ്ങളുടെ ഉൽപ്പന്നങ്ങളും ഉപകരണങ്ങളും നിഷ്ക്രിയമായി കിടക്കുന്നുവെന്ന് അവകാശപ്പെടുന്നു. ലോക്ക് ഡൗണിന് ശേഷമുള്ള കാലയളവിൽ ഡിമാൻഡ് മന്ദഗതിയിലാകുമെന്ന കമ്പനികളുടെ ആശങ്കയും അവർ പങ്കുവച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക