ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ മാസാവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ “മിനി” വ്യാപാര ഇടപാടും അമേരിക്കൻ കമ്പനികളിൽ നിന്നുള്ള ഉയർന്ന നിക്ഷേപ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നതായി വ്യവസായ ഗ്രൂപ്പുകൾ അറിയിച്ചു.

ചില വ്യാപാര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ടു-വേ കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വ്യാപാര പാക്കേജ് ചർച്ച ചെയ്യുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ചില ഉരുക്ക്, അലുമിനിയം ഉൽ‌പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവയിൽ നിന്ന് ഒഴിവാക്കണമെന്നും, കാർഷിക, ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ, എഞ്ചിനീയറിംഗ്, തുടങ്ങിയ മുൻ‌ഗണനാ സമ്പ്രദായത്തിന് കീഴിൽ ചില ആഭ്യന്തര ഉൽ‌പന്നങ്ങളിലേക്ക് കയറ്റുമതി ആനുകൂല്യങ്ങൾ പുനരാരംഭിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.