Asianet News MalayalamAsianet News Malayalam

കേന്ദ്ര ബജറ്റ്: ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയേക്കും

ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 3.4 ശതമാനമായിരുന്നു ധനക്കമ്മി ലക്ഷ്യമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, കിസാന്‍ സമ്മാന്‍ നിധി പോലെയുളള പദ്ധതികള്‍ സര്‍ക്കാരിന്‍റെ ധനക്കമ്മി വര്‍ധിപ്പിക്കുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 

nirmala Sitharaman may retain fiscal deficit target
Author
New Delhi, First Published Jun 10, 2019, 12:36 PM IST

ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈ അഞ്ചിന് അവതരിപ്പിക്കുക ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുളള ബജറ്റാകുമെന്ന് സൂചന. 2019- 20 ലെ ധനകമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിയന്ത്രിച്ച് നിര്‍ത്തുന്നതിനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും. 

ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 3.4 ശതമാനമായിരുന്നു ധനക്കമ്മി ലക്ഷ്യമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, കിസാന്‍ സമ്മാന്‍ നിധി പോലെയുളള പദ്ധതികള്‍ സര്‍ക്കാരിന്‍റെ ധനക്കമ്മി വര്‍ധിപ്പിക്കുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 

എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്താന്‍ സഹായിച്ച കിസാന്‍ സമ്മാന്‍ നിധി പോലെയുളള പദ്ധതികള്‍ പിന്‍വലിക്കാതെ തന്നെ മറ്റ് മാര്‍ഗങ്ങളിലൂടെ ധനകമ്മി ഉയരാതെ നോക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നികുതി വരുമാനം വര്‍ധിപ്പിക്കാനുളള പ്രഖ്യാപനങ്ങളും ധനമന്ത്രിയില്‍ നിന്നുണ്ടായേക്കുമെന്നും വിലയിരുത്തലുകളുണ്ട്. 

Follow Us:
Download App:
  • android
  • ios