Asianet News MalayalamAsianet News Malayalam

സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് തൊഴിൽ സംവരണം, പുതിയ നീക്കവുമായി ഹരിയാന, മലയാളികൾക്കും തിരിച്ചടി

ഐടി സ്ഥാപനങ്ങളിലും വാഹന ഇലക്ട്രോണിക്സ് കമ്പനികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. നിയമം പ്രാബ്യലത്തിൽ വരുന്നതോടെ ഇവരെ ഭൂരിപക്ഷത്തെയും പിരിച്ചു വിടേണ്ടി വരും.

haryana government new law to reserve 75  percentage private sector  job quota  for locals
Author
Delhi, First Published Nov 7, 2021, 2:45 PM IST

ദില്ലി: സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് തൊഴിൽ സംവരണം നടപ്പിലാക്കാനൊരുങ്ങി ഹരിയാന സർക്കാർ. സ്വകാര്യ മേഖലയിൽ 75 ശതമാനം തൊഴിലും ഹരിയാന സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമം. ഹരിയാനയിലെ സ്വകാര്യ മേഖലയിൽ 75 ശതമാനം  സംവരണം നൽകുന്ന ഹരിയാന സ്റ്റേറ്റ് എംപ്ലോയ്മെൻറ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് നിയമം നടപ്പിലാക്കുമ്പോൾ, മലയാളികൾ അടക്കം നിരവധി പേർക്കാണ് തൊഴിൽ നഷ്ടമാകാൻ സാധ്യതയുള്ളത്. 

ദില്ലി എൻസിആറിന്റെ ഭാഗമായുള്ള ഹരിയാനയിലെ ഗുരുഗ്രാം ഫരീദാബാദ് പഞ്ച്കുല പാനിപ്പത്ത് നഗരങ്ങൾ ഇന്ത്യയിലെ പ്രധാന വ്യവസായ സാമ്പത്തിക മേഖലാണ്. ഇവിടെ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളിലും വാഹന ഇലക്ട്രോണിക്സ് കമ്പനികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. നിയമം പ്രാബ്യലത്തിൽ വരുന്നതോടെ ഇവരെ ഭൂരിപക്ഷത്തെയും പിരിച്ചു വിടേണ്ടി വരും. തൊഴിൽ വകുപ്പിന്റെ പോർട്ടലിൽ കമ്പനിയെ ജീവനക്കാരുടെ പുതുക്കിയ വിവരങ്ങൾ 2022 ജനുവരിക്കുള്ളിൽ നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലെ അടിസ്ഥാന മാസശമ്പളം 50,000 രൂപയായി നിജപ്പെടുത്തിയെന്നും സർക്കാർ വിജ്ഞാപനമിറക്കി. 

പ്രാദേശികമായുള്ള സാമ്പത്തിക തൊഴിൽ പിന്നോക്ക അവസ്ഥയിൽ മാറ്റം വരുത്താനാണ് നിയമമെന്ന് സർക്കാർ പറയുന്നു. സർക്കാരിൽ ബിജെപി ഘടകക്ഷിയായ ജെജെപിയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു പ്രാദേശിക തൊഴിൽ സംവരണം. സ്വകാര്യകമ്പനികൾ സൊസൈറ്റികൾ ട്രസ്റ്റുകൾ ലിമിറ്റഡ് പങ്കാളിത്ത കമ്പനികൾ തുടങ്ങിയവ നിയമം നടപ്പിലാക്കാൻ നിർബന്ധിതരാകും. 

അതേ സമയം യോഗ്യതയുള്ള വരെ കണ്ടെത്താനായില്ലെങ്കിൽ മറ്റു സംസ്ഥാനക്കാരെ നിയമിക്കാനുള്ള വകുപ്പ് കൂടി നിയമത്തിൽ ചേർത്തിട്ടുണ്ട്. എന്നാൽ നിയമം പുനപരിശോധിക്കണമെന്നും ബഹുരാഷ്ട്ര സ്ഥാപനങ്ങൾ സംസ്ഥാനം വിടുന്നതിലേക്ക് നയിക്കുന്നതാണ് തീരുമാനമെന്നും വ്യവസായ രംഗത്തെ  സംഘടനകൾ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios