Asianet News MalayalamAsianet News Malayalam

ഇന്ധന വില ഇന്നും കൂട്ടി; ഡീസൽ ഒരുമാസത്തിനിടെ കൂട്ടിയത് ആറര രൂപയിലേറെ, കൊച്ചിയിലും 100 കടന്നു

കൊച്ചിയിൽ ഡീസലിന് 100.22 രൂപയും പെട്രോളിന് 106. 40 രൂപയുമാണ്. കോഴിക്കോട് ഡീസൽ 100.42 ഉം പെട്രോൾ വില 106.71 ഉം ആയി ഉയർന്നു. 

petrol diesel fuel price hike in kerala
Author
Thiruvananthapuram, First Published Oct 20, 2021, 7:01 AM IST

തിരുവനന്തപുരം: ജനങ്ങൾക്ക് തിരിച്ചടി നൽകി ഇന്ധന വില ( Fuel price) ഇന്നും വർധിപ്പിച്ചു.  തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ്  (Petrol, diesel price) കൂട്ടിയത്. ആറര രൂപയിലേറെയാണ് ഒരു മാസത്തിനിടെ ഡീസലിന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 108.44 ഉം ഡീസൽ വില 102.10  ഉം ആണ്. കൊച്ചിയിൽ ഡീസലിന് 100.22 രൂപയും പെട്രോളിന് 106. 40 രൂപയുമാണ്. കോഴിക്കോട് ഡീസൽ 100.42 ഉം പെട്രോൾ വില 106.71 ഉം ആയി ഉയർന്നു. 

എണ്ണക്കമ്പനികൾ ദിവസേനെ ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്. 

Follow Us:
Download App:
  • android
  • ios