Asianet News MalayalamAsianet News Malayalam

രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിയുന്നു; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്​. 46 പൈസ കുറഞ്ഞ്​ 72.97 ആണ്​ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ് രൂപയുടെ മൂല്യം.

Rupee dives 46 paise to hit fresh lifetime low of 72.97 against dollar
Author
Mumbai, First Published Sep 18, 2018, 8:00 PM IST

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്​. 46 പൈസ കുറഞ്ഞ്​ 72.97 ആണ്​ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ് രൂപയുടെ മൂല്യം.

രൂപയുടെ തകർച്ചയിലാണ്​ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത്​. 72.55 ആയിരുന്നു വ്യാപാരം ആരംഭിക്കുമ്പോൾ രൂപയുടെ വിനിമയ മൂല്യം. പിന്നീട് വിറ്റഴിക്കൽ സമ്മർദം താങ്ങാനാവാതെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു​.  ക്രൂഡ്​ ഓയിൽ വില ഉയർന്നതും ചൈന-അമേരിക്ക വ്യാപാര യുദ്ധവുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക്​ നയിച്ചത്​. ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ 200 ബില്യൺ ഡോളറി​​െൻറ അധിക നികുതി ചുമത്തുമെന്ന ഡോണൾഡ്​ ട്രംപിന്‍റെ പ്രഖ്യാപനമാണ്​ വ്യാപാര യുദ്ധം സംബന്ധിച്ച പുതിയ ആശങ്കകൾക്ക്​ തുടക്കമിട്ടത്​.

Follow Us:
Download App:
  • android
  • ios