Asianet News MalayalamAsianet News Malayalam

വിനിമയ വിപണി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

ഇറക്കുമതി മേഖലയില്‍ നിന്നുളളവരും ബാങ്കുകളും ഡോളര്‍ വാങ്ങിക്കൂട്ടിയത് രൂപ മൂല്യമിടിയാന്‍ കാരണമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയ്ക്ക് ഭീഷണിയായി. 

rupee value decline against US dollar
Author
Mumbai, First Published Dec 27, 2018, 12:37 PM IST

മുംബൈ: ഇന്ന് വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ശുഭകരമല്ല. വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 28 പൈസയുടെ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം 70.34 എന്ന നിലയിലാണ്. 

ഇറക്കുമതി മേഖലയില്‍ നിന്നുളളവരും ബാങ്കുകളും ഡോളര്‍ വാങ്ങിക്കൂട്ടിയത് രൂപ മൂല്യമിടിയാന്‍ കാരണമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയ്ക്ക് ഭീഷണിയായി. ഇന്നലെ ബാരലിന് 50 ഡോളറിലേക്ക് വരെ ഇടിഞ്ഞ അന്താരാഷ്ട്ര എണ്ണവില ഇന്ന് നാല് ഡോളറില്‍ കൂടുതല്‍ ഉയര്‍ന്ന് 54.64 ഡോളറിലെത്തി. 

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് 400 പോയിന്‍റ് ഉയര്‍ന്നു. നിഫ്റ്റി 10,800 ന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച്ച രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 70.06 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 

Follow Us:
Download App:
  • android
  • ios