ആദായ നികുതിയില്‍ വന്‍ ഇളവ് - കേന്ദ്ര ബജറ്റ് LIVE BLOG

Union budget 2019 live updates

ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ബജറ്റ് പ്രഖ്യാപനങ്ങളുടെ തത്സമയ വിവരങ്ങള്‍ ഇവിടെ വായിക്കാം...

12:45 PM IST

ലോക്സഭ പിരിഞ്ഞു

ബജറ്റ് അവതരണത്തിന് ശേഷം നടപടികള്‍ അവസാനിപ്പിച്ച് ലോക്സഭ പിരിഞ്ഞു.

12:34 AM IST

ആദായ നികുതിയില്‍ വന്‍ ഇളവ്

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ്. പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി.  സ്റ്റാൻഡാർഡ് ഡിഡക്ഷൻ 50,000 ആക്കി. വാടക ഇനത്തിൽ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വര്‍ഷം നിലവിലുള്ള പരിധി തന്നെ നിലനില്‍ക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകർക്ക് ഗുണം ലഭിക്കുമെന്ന് ബജറ്റ് .

ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി ഒന്നര ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. ഇതോടെ പി.എഫ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ കൂടി ഉപയോഗപ്പെടുത്തി 6.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഭവന വായ്പയ്ക്ക് ഉള്‍പ്പെടെയുള്ള നികുതി ഇളവുകള്‍ തുടരും.

ക്യാപ്പിറ്റല്‍ ഗെയിന്‍സ് വിഭാഗത്തില്‍ വീടോ സ്വത്തോ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു വീട് വാങ്ങാനുള്ള പണത്തിന് നികുതി ഇളവ് നല്‍കിയിയിരുന്നത് രണ്ട് വീടുകളാക്കി വര്‍ദ്ധിപ്പിച്ചു. ഇതിന് നികുതി ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെ ഇങ്ങനെ ഇളവ് ലഭിക്കും.

ബാങ്കിലെയോ പോസ്റ്റ്  ഓഫീസിലെയോ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിച്ചിരുന്ന 10,000 രൂപ വരെയുള്ള പലിശയ്ക്ക് നേരത്തെ ടിഡിഎസ് പിടിച്ചിരുന്നു. ഇത് 40,000 രൂപ ആക്കി ഉയര്‍ത്തി. 2,40,000 വരെയുള്ള വീട്ടുവാകയ്ക്ക് ടിഡിഎസ് പിടിയ്‍ക്കേണ്ടതില്ലെന്നും ബജറ്റ് വ്യക്തമാക്കുന്നു.

12:33 PM IST

2022ൽ ബഹിരാകാശത്തേക്ക് ഇന്ത്യക്കാരന്‍

വിഷൻ 2030ന്റെ ഭാഗമായി 2022ൽ ഒരു ഇന്ത്യൻ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കും

12:31 PM IST

ധനകമ്മി മൂന്ന് ശതമാനമാക്കും

2020-21 ഓടെ ധനകമ്മി മൂന്ന് ശതമാനമാക്കും.

12:30 PM IST

പട്ടികജാതി വിഭാഗങ്ങള്‍ക്ക് അധിക വിഹിതം

പട്ടികജാതി വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ 35 ശതമാനം വർധന. പട്ടിക  വർഗത്തിന് 28 ശതമാനം വർധന.

12:28 PM IST

ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി

പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു.

12:27 PM IST

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരിഗണന

വിഷൻ 2030ൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മുന്തിയ പരിഗണന നൽകും.

12:20 PM IST

നികുതി ശൃംഖലയിലേക്ക് പുതുതായി 1.06 കോടി പേര്‍

പ്രത്യക്ഷ നികുതി വരുമാനത്തിൽ 18 ശതമാനം വർധനയുണ്ടായി.1.06 കോടി പേരെ പുതിയതായി നികുതി ശൃംഖലയിലേക്ക് കൊണ്ടുവന്നു

12:19 PM IST

വ്യാജ കമ്പനികള്‍ക്കെതിരെ നടപടി

3,38, 000 വ്യാജ കമ്പനികൾക്കെതിരെ നടപടിയെടുത്തു. ഇവയുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കി.

12:16 AM IST

ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിലേക്ക്

രാജ്യത്ത് ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ 97,100 കോടി കടന്നു. 

12:14 AM IST

കള്ളപ്പണക്കാർക്കെതിരെ നടപടി

കള്ളപ്പണക്കാർക്കെതിരെ ശക്തമായ നടപടി തുടരും. 1.30 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി

12:13 PM IST

സിനിമാ മേഖല്ക്ക് ഏകജാലക സംവിധാനം

സിനിമാ മേഖലയ്ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. ആന്റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.

12:09 PM IST

വടക്കു-കിഴക്കൻ സംസ്ഥാനങ്ങള്‍ക്ക് 58,166 കോടി

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് 58,166 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 21 ശതമാനം വർധനയാണിത്

12:06 PM IST

ആദായ നികുതി റിട്ടേണുകളുടെ എണ്ണം കൂടി

നികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 3.79 കോടിയിൽ നിന്ന് 6.85 കോടിയായി ഉയർന്നു. പ്രത്യക്ഷ നികുതി വരുമാനം 12 ലക്ഷം കോടിയായി

12:05 AM IST

ആദായനികുതി പരിശോധന ഓൺലൈൻ വഴി

ആദായനികുതി പൂര്‍ണ്ണമായും പരിശോധന ഓൺലൈൻ വഴിയാക്കും. പരിശോധനയ്ക്കായി ഉദ്യോഗസ്ഥനെ നേരിട്ടു കാണേണ്ടതില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും.നികുതി റീഫണ്ട് 24 മണിക്കൂറിനകം നല്‍കും.

12:02 PM IST

ഒരു ലക്ഷം ഡിജിറ്റൽ ഗ്രാമങ്ങള്‍

രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റൽ ഗ്രാമങ്ങളാക്കി വികസിപ്പിക്കും

12:01 PM IST

ഗ്രാറ്റിവിറ്റി പരിധി ഉയര്‍ത്തി

ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി

11:57 AM IST

റെയില്‍വേയ്ക്ക് ഒന്നര ലക്ഷം കോടി

റെയിൽവെ മേഖലയ്ക്കായി ബജറ്റില്‍ 1.50 ലക്ഷം കോടി ബജറ്റില്‍ നീക്കിവെച്ചു

11:55 AM IST

ആളില്ലാ ലെവല്‍ ക്രോസുകൾ ഇല്ല

രാജ്യത്ത് ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയിൽ ക്രോസുകൾ പൂര്‍ണ്ണമായും ഇല്ലാതാക്കി.

11:54 AM IST

ആർടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ

നാഷണൽ ആർടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ ഉടൻ പ്രവര്‍ത്തനം തുടങ്ങും

11:52 AM IST

പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി

പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയർത്തി. സൈനികരുടെ വൺ റാങ്ക് വൺ പെൻഷന്‍ ഇതുവരെ 35,000 കോടി നൽകി. സേനയിൽ കാര്യമായ ശമ്പള വർധന നടപ്പാക്കും.

11:51 AM IST

മുദ്ര പദ്ധതിയില്‍ 70 ശതമാനം വനിതാ പങ്കാളിത്തം

മുദ്ര പദ്ധതിയിലെ 70 ശതമാനം ഗുണഭോക്താക്കളും വനിതകളാണെന്ന് പിയൂഷ് ഗോയല്‍

11:50 AM IST

സ്റ്റാർട്ടപ്പുകളുടെ രണ്ടാമത്തെ ഹബ്ബ്

സ്റ്റാർട്ടപ്പുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹബായി ഇന്ത്യ മാറിയെന്ന് ബജറ്റ് പ്രസംഗം

11:46 AM IST

എട്ട് കോടി പാചക വാതക കണക്ഷനുകള്‍

ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എൽ.പി.ജി കണക്ഷനുകള്‍  8 കോടിയായി ഉയര്‍ത്തും. ആറ് കോടി പാചക വാതക കണക്ഷനുകൾ സൗജന്യമായി നൽകി.

11:43 AM IST

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. മാസം മൂവായിരം രൂപ വീതം പെന്‍ഷന്‍ നല്‍കും.

11:42 AM IST

ഹോണറേറിയം 50 ശതമാനം കൂട്ടി

അങ്കണവാടി, ആശ വർക്കർമാരുടെ ഹോണറേറിയം 50 ശതമാനം കൂട്ടി

11:41 AM IST

തൊഴിലാളികള്‍ക്ക് ബോണസ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ കൂട്ടി

തൊഴിലാളി ബോണസ് 7000 രൂപയാക്കി. ഇ.എസ്.എ പരിധി 21,000 ആക്കി. സർവീസിലിരിക്കെ തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ആറ് ലക്ഷം രൂപ ലഭിക്കും. 

11:40 AM IST

തൊഴിലവസരങ്ങള്‍ കൂടി

രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടിയെന്ന് ബജറ്റ് പ്രസംഗം. ഇ.പി.എഫ്.ഒ കണക്ക് പ്രകാരം രണ്ട് കോടി തൊഴിലവസരം വർധിച്ചു.
 
11:37 AM IST

പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടം നേരിട്ടവര്‍ക്ക് ഇളവ്

പ്രകൃതി ദുരന്തങ്ങളിൽ വിള നശിച്ച കർഷകർക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കും. പ്രകൃതിക്ഷോഭത്തിനരയായ കർഷകരുടെ വായ്പാ പലിശയിൽ അഞ്ച് ശതമാനം കേന്ദ്രം വഹിക്കും

11:36 AM IST

വായ്പകൾക്ക് പലിശ ഇളവ്

ഫിഷറീസ് ,പശുവളർത്തൽ വായ്പകൾക്ക് രണ്ടു ശതമാനം പലിശ ഇളവ്. കൃത്യസമയത്ത് വായ്പ തിരിച്ചടച്ചാൽ രണ്ടു ശതമാനം  പലിശ ഇളവ് കൂടി നൽകും

11:35 AM IST

ഫിഷറീസിന് പ്രത്യേക വകുപ്പ്

മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും

11:34 AM IST

ഗോ പരിപാലനത്തിന് 750 കോടി

ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയർത്തിക്കൊണ്ട് ബജറ്റ് പ്രഖ്യാപനം

11:33 AM IST

കിസാൻ സമ്മാൻ നിധിക്ക് 75,000 കോടി

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് 75,000 കോടി അനുവദിച്ചു

11:32 AM IST

ഒന്നര ഇരട്ടി മിനിമം താങ്ങുവില

22 വിളകൾക്ക് ഉൽപ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എർപ്പെടുത്തി

11:30 AM IST

കര്‍ഷകര്‍ക്ക് ആറായിരം രൂപ

രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. മൂന്ന് ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം നല്‍കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കേന്ദ്രം വഹിക്കും.

11:29 AM IST

പ്രധാനമന്ത്രി കിസാന്‍ നിധി

ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.

11:28 AM IST

ഏല്ലാ വിടുകളും വൈദ്യുതീകരിക്കും

ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

11:25 AM IST

തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി

തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ അനുവദിച്ചുകൊണ്ട് ബജറ്റ് പ്രഖ്യാപനം

11:23 AM IST

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും.

11:22 AM IST

കിട്ടാക്കടം തിരിച്ചുപിടിച്ചു

മൂന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു. ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്കാരം കൊണ്ടുവന്നു. ഭരണരംഗത്തെ അഴിമതി ഇല്ലാതാക്കി

11:19 AM IST

വെളിയിട വിസര്‍ജ വിമുക്ത ഗ്രാമങ്ങള്‍

5,45,000 ഗ്രാമങ്ങളെ വെളിയിട വിസര്‍ജന വിമുക്തമാക്കി. ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിച്ചു.

11:18 AM IST

ധനകമ്മി 3.4 ശതമാനം

ധനക്കമ്മി 3.4 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പം 4.6 ശതമാനമായി. ധനക്കമ്മി ഏഴ് വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോള്‍

11:17 AM IST

തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്തി

വിദേശത്തേക്ക് കടന്ന തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്തി. കല്‍ക്കരി, സ്പെക്ട്രം വിതരണങ്ങള്‍ സുതാര്യമാക്കി. 

11:13 AM IST

കിട്ടാക്കടങ്ങളുടെ കണക്ക് ആവശ്യപ്പെട്ടു

കിട്ടാക്കടങ്ങളുടെ കണക്ക് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടുവെന്ന് പിയൂഷ് ഗോയല്‍. ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്കരണം കൊണ്ടുവന്നു

11:11 AM IST

'2022 ഓടെ നവഭാരതം'

2022 ഓടെ നവഭാരതം നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രസംഗം. രാജ്യം സുസ്ഥിര വികസന പാതയിലാണ്. പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.  ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി.

11:10 AM IST

'ആറാമത്തെ വലിയ സാമ്പത്തിക ശക്തി'

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പിയൂഷ് ഗോയല്‍. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. 

11:04 AM IST

ബജറ്റ് അവതരണം തുടങ്ങി

പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റില്‍ പിയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നു

11:03 AM IST

ബഹളം വെച്ച് പ്രതിപക്ഷം

ബജറ്റ് അവതരണം തുടങ്ങുന്നതിന് മുന്‍പ് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് ചോര്‍ന്നുവെന്നതടക്കമുള്ള ആരോപണങ്ങളിലാണ് ബഹളം

11:02 AM IST

ലോക്സഭാ നടപടികള്‍ തുടങ്ങി

ബജറ്റ് അവതരണത്തിനായി ലോക്സഭാ നടപടികള്‍ തുടങ്ങി

10:58 AM IST

'പീയുഷ് ഗോയൽ ബിജെപിയുടെ ട്രഷറർ'

പീയുഷ് ഗോയൽ ബി ജെ പിയുടെ ട്രഷറർ ആണെന്ന് ആരോപിച്ച് കോൺഗ്രസ്സ്

10:57 AM IST

ബജറ്റ് അവതരണം അല്‍പസമയത്തിനകം

കേന്ദ്ര മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകി. അല്‍പ സമയത്തിനകം പാര്‍ലമെന്റ് നടപടികള്‍ തുടങ്ങും.

10:46 AM IST

ബജറ്റിന് അംഗീകാരം

ബജറ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗം അവസാനിച്ചു.

10:40 AM IST

'തെരഞ്ഞെടുപ്പിനായുള്ള ചെപ്പടി വിദ്യകൾ'

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകളാവും ബജറ്റിൽ ഉണ്ടാവുകയെന്ന് കോൺഗ്രസ്‌ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു

10:36 AM IST

ഇക്കൊല്ലം നോട്ട് നിരോധനം ആവാമെന്ന് പി. ചിദംബരം

മോദിയെ പരിഹസിച്ച് പി.ചിദംബരം. ഇക്കൊല്ലം നോട്ട് നിരോധനം ആവാമെന്നും  ഇത്തവണ നിരോധിക്കേണ്ടത് 100 രൂപാ നോട്ടുകളെന്നും ചിദംബരം പരിഹസിച്ചു

10:26 AM IST

'ഇത്തവണയും  കർഷകപക്ഷ ബജറ്റ്'

മുൻകാല ബജറ്റുകളെപോലെ ഇത്തവണയും  കർഷകപക്ഷ ബജറ്റ് ആയിരിക്കുമെന്ന് കൃഷി മന്ത്രി രാധ മോഹൻ സിംഗ്

10:16 AM IST

ചോർന്ന ബജറ്റ് വിവരങ്ങളുമായി മനീഷ് തിവാരിയുടെ ട്വീറ്റ്

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ്. ആദായ നികുതി പരിധി അഞ്ചു ലക്ഷമാക്കും, ഭവന വായ്പയുടെ ആദായ നികുതി ആനുകൂല്യം രണ്ടര ലക്ഷമാക്കും തുടങ്ങിയ വിവരങ്ങൾ സർക്കാർ തന്നെ മാധ്യമങ്ങൾക്ക് നൽകിയെന്നും മനീഷ് തിവാരി ആരോപിക്കുന്നു

10:08 AM IST

പ്രധാനമന്ത്രി പാർലമെന്റിലെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ എത്തി

10:01 AM IST

കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങി

ബജറ്റ് അംഗീകരിക്കുന്നതിനായുള്ള കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങി

9:57 AM IST

പിയുഷ് ഗോയൽ പാർലമെന്റിലെത്തി

ബജറ്റ് അവതരണത്തിനായി മന്ത്രി പിയുഷ് ഗോയൽ പാർലമെന്റിലെത്തി

9:54 AM IST

രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നു

ബജറ്റ് അവതരണത്തിന് മുന്നോടിയായി പിയുഷ്  ഗോയൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദുമായി കൂടിക്കാഴ്ച നടത്തുന്നു

9:50 AM IST

ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് ആരോപണം

ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. സർക്കാർ തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടതെന്നും മനീഷ് തിവാരി ആരോപിച്ചു

9:42 AM IST

സർക്കാരിന്റെ മുദ്രാവാക്യം ബജറ്റിൽ പ്രതിഫലിക്കും

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്ന സർക്കാരിന്റെ മുദ്രാവാക്യം ബജറ്റിൽ പ്രതിഫലിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി നരേന്ദ്ര സിങ് തോമർ

9:41 AM IST

എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കും

എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന ബജറ്റ് ആയിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി ശിവ പ്രതാപ് ശുക്ല മാധ്യമങ്ങളോട്

8:35 AM IST

ബജറ്റ് അവതരണം അല്‍പസമയത്തിനകം

കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കും. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത.  അതേസമയം ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സർക്കാർ പാർലമെന്‍റിൽ വയ്ക്കാത്തത് വിവാദമായി.

12:00 AM IST

ആദായ നികുതി പരിധി അഞ്ച് ലക്ഷം

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദയ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ്

1:09 PM IST:

ബജറ്റ് അവതരണത്തിന് ശേഷം നടപടികള്‍ അവസാനിപ്പിച്ച് ലോക്സഭ പിരിഞ്ഞു.

12:59 PM IST:

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ്. പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി.  സ്റ്റാൻഡാർഡ് ഡിഡക്ഷൻ 50,000 ആക്കി. വാടക ഇനത്തിൽ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വര്‍ഷം നിലവിലുള്ള പരിധി തന്നെ നിലനില്‍ക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകർക്ക് ഗുണം ലഭിക്കുമെന്ന് ബജറ്റ് .

ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി ഒന്നര ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. ഇതോടെ പി.എഫ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ കൂടി ഉപയോഗപ്പെടുത്തി 6.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഭവന വായ്പയ്ക്ക് ഉള്‍പ്പെടെയുള്ള നികുതി ഇളവുകള്‍ തുടരും.

ക്യാപ്പിറ്റല്‍ ഗെയിന്‍സ് വിഭാഗത്തില്‍ വീടോ സ്വത്തോ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു വീട് വാങ്ങാനുള്ള പണത്തിന് നികുതി ഇളവ് നല്‍കിയിയിരുന്നത് രണ്ട് വീടുകളാക്കി വര്‍ദ്ധിപ്പിച്ചു. ഇതിന് നികുതി ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെ ഇങ്ങനെ ഇളവ് ലഭിക്കും.

ബാങ്കിലെയോ പോസ്റ്റ്  ഓഫീസിലെയോ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിച്ചിരുന്ന 10,000 രൂപ വരെയുള്ള പലിശയ്ക്ക് നേരത്തെ ടിഡിഎസ് പിടിച്ചിരുന്നു. ഇത് 40,000 രൂപ ആക്കി ഉയര്‍ത്തി. 2,40,000 വരെയുള്ള വീട്ടുവാകയ്ക്ക് ടിഡിഎസ് പിടിയ്‍ക്കേണ്ടതില്ലെന്നും ബജറ്റ് വ്യക്തമാക്കുന്നു.

12:31 PM IST:

വിഷൻ 2030ന്റെ ഭാഗമായി 2022ൽ ഒരു ഇന്ത്യൻ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കും

12:30 PM IST:

2020-21 ഓടെ ധനകമ്മി മൂന്ന് ശതമാനമാക്കും.

12:29 PM IST:

പട്ടികജാതി വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ 35 ശതമാനം വർധന. പട്ടിക  വർഗത്തിന് 28 ശതമാനം വർധന.

12:27 PM IST:

പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു.

12:26 PM IST:

വിഷൻ 2030ൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മുന്തിയ പരിഗണന നൽകും.

12:19 PM IST:

പ്രത്യക്ഷ നികുതി വരുമാനത്തിൽ 18 ശതമാനം വർധനയുണ്ടായി.1.06 കോടി പേരെ പുതിയതായി നികുതി ശൃംഖലയിലേക്ക് കൊണ്ടുവന്നു

12:18 PM IST:

3,38, 000 വ്യാജ കമ്പനികൾക്കെതിരെ നടപടിയെടുത്തു. ഇവയുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കി.

12:21 PM IST:

രാജ്യത്ത് ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ 97,100 കോടി കടന്നു. 

12:15 PM IST:

കള്ളപ്പണക്കാർക്കെതിരെ ശക്തമായ നടപടി തുടരും. 1.30 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി

12:12 PM IST:

സിനിമാ മേഖലയ്ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. ആന്റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.

12:08 PM IST:

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് 58,166 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 21 ശതമാനം വർധനയാണിത്

12:05 PM IST:

നികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 3.79 കോടിയിൽ നിന്ന് 6.85 കോടിയായി ഉയർന്നു. പ്രത്യക്ഷ നികുതി വരുമാനം 12 ലക്ഷം കോടിയായി

12:09 PM IST:

ആദായനികുതി പൂര്‍ണ്ണമായും പരിശോധന ഓൺലൈൻ വഴിയാക്കും. പരിശോധനയ്ക്കായി ഉദ്യോഗസ്ഥനെ നേരിട്ടു കാണേണ്ടതില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും.നികുതി റീഫണ്ട് 24 മണിക്കൂറിനകം നല്‍കും.

12:02 PM IST:

രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റൽ ഗ്രാമങ്ങളാക്കി വികസിപ്പിക്കും

11:59 AM IST:

ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി

11:56 AM IST:

റെയിൽവെ മേഖലയ്ക്കായി ബജറ്റില്‍ 1.50 ലക്ഷം കോടി ബജറ്റില്‍ നീക്കിവെച്ചു

11:54 AM IST:

രാജ്യത്ത് ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയിൽ ക്രോസുകൾ പൂര്‍ണ്ണമായും ഇല്ലാതാക്കി.

11:52 AM IST:

നാഷണൽ ആർടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ ഉടൻ പ്രവര്‍ത്തനം തുടങ്ങും

11:51 AM IST:

പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയർത്തി. സൈനികരുടെ വൺ റാങ്ക് വൺ പെൻഷന്‍ ഇതുവരെ 35,000 കോടി നൽകി. സേനയിൽ കാര്യമായ ശമ്പള വർധന നടപ്പാക്കും.

11:49 AM IST:

മുദ്ര പദ്ധതിയിലെ 70 ശതമാനം ഗുണഭോക്താക്കളും വനിതകളാണെന്ന് പിയൂഷ് ഗോയല്‍

11:48 AM IST:

സ്റ്റാർട്ടപ്പുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹബായി ഇന്ത്യ മാറിയെന്ന് ബജറ്റ് പ്രസംഗം

11:46 AM IST:

ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എൽ.പി.ജി കണക്ഷനുകള്‍  8 കോടിയായി ഉയര്‍ത്തും. ആറ് കോടി പാചക വാതക കണക്ഷനുകൾ സൗജന്യമായി നൽകി.

11:43 AM IST:

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. മാസം മൂവായിരം രൂപ വീതം പെന്‍ഷന്‍ നല്‍കും.

11:41 AM IST:

അങ്കണവാടി, ആശ വർക്കർമാരുടെ ഹോണറേറിയം 50 ശതമാനം കൂട്ടി

11:42 AM IST:

തൊഴിലാളി ബോണസ് 7000 രൂപയാക്കി. ഇ.എസ്.എ പരിധി 21,000 ആക്കി. സർവീസിലിരിക്കെ തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ആറ് ലക്ഷം രൂപ ലഭിക്കും. 

11:39 AM IST:

രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടിയെന്ന് ബജറ്റ് പ്രസംഗം. ഇ.പി.എഫ്.ഒ കണക്ക് പ്രകാരം രണ്ട് കോടി തൊഴിലവസരം വർധിച്ചു.
 
11:37 AM IST:

പ്രകൃതി ദുരന്തങ്ങളിൽ വിള നശിച്ച കർഷകർക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കും. പ്രകൃതിക്ഷോഭത്തിനരയായ കർഷകരുടെ വായ്പാ പലിശയിൽ അഞ്ച് ശതമാനം കേന്ദ്രം വഹിക്കും

11:35 AM IST:

ഫിഷറീസ് ,പശുവളർത്തൽ വായ്പകൾക്ക് രണ്ടു ശതമാനം പലിശ ഇളവ്. കൃത്യസമയത്ത് വായ്പ തിരിച്ചടച്ചാൽ രണ്ടു ശതമാനം  പലിശ ഇളവ് കൂടി നൽകും

11:34 AM IST:

മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും

11:33 AM IST:

ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയർത്തിക്കൊണ്ട് ബജറ്റ് പ്രഖ്യാപനം

11:32 AM IST:

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് 75,000 കോടി അനുവദിച്ചു

11:31 AM IST:

22 വിളകൾക്ക് ഉൽപ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എർപ്പെടുത്തി

11:29 AM IST:

രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. മൂന്ന് ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം നല്‍കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കേന്ദ്രം വഹിക്കും.

11:28 AM IST:

ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.

11:27 AM IST:

ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

11:24 AM IST:

തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ അനുവദിച്ചുകൊണ്ട് ബജറ്റ് പ്രഖ്യാപനം

12:25 PM IST:

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും.

11:20 AM IST:

മൂന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു. ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്കാരം കൊണ്ടുവന്നു. ഭരണരംഗത്തെ അഴിമതി ഇല്ലാതാക്കി

11:18 AM IST:

5,45,000 ഗ്രാമങ്ങളെ വെളിയിട വിസര്‍ജന വിമുക്തമാക്കി. ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിച്ചു.

11:18 AM IST:

ധനക്കമ്മി 3.4 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പം 4.6 ശതമാനമായി. ധനക്കമ്മി ഏഴ് വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോള്‍

11:26 AM IST:

വിദേശത്തേക്ക് കടന്ന തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്തി. കല്‍ക്കരി, സ്പെക്ട്രം വിതരണങ്ങള്‍ സുതാര്യമാക്കി. 

11:15 AM IST:

കിട്ടാക്കടങ്ങളുടെ കണക്ക് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടുവെന്ന് പിയൂഷ് ഗോയല്‍. ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്കരണം കൊണ്ടുവന്നു

11:12 AM IST:

2022 ഓടെ നവഭാരതം നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രസംഗം. രാജ്യം സുസ്ഥിര വികസന പാതയിലാണ്. പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.  ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി.

11:09 AM IST:

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പിയൂഷ് ഗോയല്‍. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. 

11:05 AM IST:

പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റില്‍ പിയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നു

11:04 AM IST:

ബജറ്റ് അവതരണം തുടങ്ങുന്നതിന് മുന്‍പ് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് ചോര്‍ന്നുവെന്നതടക്കമുള്ള ആരോപണങ്ങളിലാണ് ബഹളം

11:02 AM IST:

ബജറ്റ് അവതരണത്തിനായി ലോക്സഭാ നടപടികള്‍ തുടങ്ങി

10:56 AM IST:

പീയുഷ് ഗോയൽ ബി ജെ പിയുടെ ട്രഷറർ ആണെന്ന് ആരോപിച്ച് കോൺഗ്രസ്സ്

10:56 AM IST:

കേന്ദ്ര മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകി. അല്‍പ സമയത്തിനകം പാര്‍ലമെന്റ് നടപടികള്‍ തുടങ്ങും.

10:49 AM IST:

ബജറ്റിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗം അവസാനിച്ചു.

10:48 AM IST:

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകളാവും ബജറ്റിൽ ഉണ്ടാവുകയെന്ന് കോൺഗ്രസ്‌ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു

10:47 AM IST:

മോദിയെ പരിഹസിച്ച് പി.ചിദംബരം. ഇക്കൊല്ലം നോട്ട് നിരോധനം ആവാമെന്നും  ഇത്തവണ നിരോധിക്കേണ്ടത് 100 രൂപാ നോട്ടുകളെന്നും ചിദംബരം പരിഹസിച്ചു

10:46 AM IST:

മുൻകാല ബജറ്റുകളെപോലെ ഇത്തവണയും  കർഷകപക്ഷ ബജറ്റ് ആയിരിക്കുമെന്ന് കൃഷി മന്ത്രി രാധ മോഹൻ സിംഗ്

10:45 AM IST:

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ്. ആദായ നികുതി പരിധി അഞ്ചു ലക്ഷമാക്കും, ഭവന വായ്പയുടെ ആദായ നികുതി ആനുകൂല്യം രണ്ടര ലക്ഷമാക്കും തുടങ്ങിയ വിവരങ്ങൾ സർക്കാർ തന്നെ മാധ്യമങ്ങൾക്ക് നൽകിയെന്നും മനീഷ് തിവാരി ആരോപിക്കുന്നു

10:40 AM IST:

പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ എത്തി

10:40 AM IST:

ബജറ്റ് അംഗീകരിക്കുന്നതിനായുള്ള കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങി

10:39 AM IST:

ബജറ്റ് അവതരണത്തിനായി മന്ത്രി പിയുഷ് ഗോയൽ പാർലമെന്റിലെത്തി

10:38 AM IST:

ബജറ്റ് അവതരണത്തിന് മുന്നോടിയായി പിയുഷ്  ഗോയൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദുമായി കൂടിക്കാഴ്ച നടത്തുന്നു

10:37 AM IST:

ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് കോൺഗ്രസ്‌ നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. സർക്കാർ തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടതെന്നും മനീഷ് തിവാരി ആരോപിച്ചു

10:35 AM IST:

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്ന സർക്കാരിന്റെ മുദ്രാവാക്യം ബജറ്റിൽ പ്രതിഫലിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി നരേന്ദ്ര സിങ് തോമർ

10:34 AM IST:

എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന ബജറ്റ് ആയിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി ശിവ പ്രതാപ് ശുക്ല മാധ്യമങ്ങളോട്

10:33 AM IST:

കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കും. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത.  അതേസമയം ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സർക്കാർ പാർലമെന്‍റിൽ വയ്ക്കാത്തത് വിവാദമായി.

12:32 PM IST: