കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌണും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം കൊവിഡിനെതിരെ പോരാടാൻ പ്രചോദനവുമായി ഇതാ ഒരു ഗാനവുമായി എത്തിയിരിക്കുന്നു സിത്താര കൃഷ്‍ണകുമാര്‍. പതിവുശൈലിയില്‍ നിന്ന് വ്യത്യസ്‍തമായിട്ടിരിക്കുന്ന വീഡിയോ ഗാനമാണ് ഇത്.

സിത്താര കൃഷ്‍ണകുമാര്‍ ഗാനരചയിതാവ് മനുവിനെ വിളിക്കുന്നു. വിശേഷങ്ങള്‍ ആരായുന്നു. ഒരു പാട്ടുണ്ടാക്കിയാലോ എന്ന് ആലോചനയുണ്ടെന്ന് പറയുന്നു. തയ്യാറാണെങ്കില്‍ പാട്ടെഴുതി അയക്കാമോയെന്ന് ചോദിക്കുന്നു. മനു പാട്ടെഴുതി അയക്കുന്നു. എല്ലാവരും കൂടി  ഒരു പാട്ടിലെത്തുന്നു. വിശ്വമാകെ വിത്തെറിഞ്ഞു എന്ന് തുടങ്ങുന്നതാണ് ഗാനം. എന്തായാലും ഗാനത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.