സിനിമ- സീരിയല്‍ രംഗത്തെ ശ്രദ്ധേയരായ താരങ്ങളാണ് ശ്രീകുമാറും സ്‍നേഹയും. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ശ്രീകുമാറിന്റ ഒരു പാട്ടാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഇംഗ്ലിഷിലാണ് പാട്ട്.

സ്‍നേഹയ്‍ക്കായി സമര്‍പ്പിക്കുന്നുവെന്നാണ് ശ്രീകുമാര്‍ വീഡിയോയില്‍ പറയുന്നത്. ശ്രീകുമാറിന്റെ കണ്ണുകള്‍ നിറയുന്നതും കാണാം. സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയരായ എസ് പി ശ്രീകുമാറും സ്‍നേഹയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തിയവരാണ് ശ്രീകുമാറും സ്‍നേഹയും. മെമ്മറീസ് എന്ന സിനിമയില്‍ ശ്രീകുമാര്‍ പ്രതിനായകനായും എത്തിയിരുന്നു.