ഇന്ന് വിപണിയിൽ നിരവധി ഡിസൈനുകളിലുള്ള ടൈലുകൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിനുള്ളിൽ പതിപ്പിക്കേണ്ട ടൈലുകൾ തെരഞ്ഞെടുക്കുക എന്നത് ഏറെ ക്ലേശകരമായ ഒരു ദൗത്യമാകും.

ഏത് തരത്തിലുള്ള ടൈൽ വേണം, ഏത് ഡിസൈൻ തെരഞ്ഞെടുക്കണം? എത്ര വലുതാവണം അത്? ഇന്റീരിയറിന്റെ ഡിസൈനുമായി ടൈൽ ഡിസൈൻ പൊരുത്തപ്പെടുമോ തുടങ്ങി പലതുമുണ്ട് ചിന്തിച്ചുറപ്പിക്കാൻ.  നിങ്ങളുടെ വീടിനുവേണ്ട ടൈൽ തിരഞ്ഞെടുക്കുമ്പോഴും മേല്പറഞ്ഞതൊക്കെയും ആലോചിക്കേണ്ടതുണ്ട്. ഷോറൂമിൽ ചെല്ലുമ്പോൾ ആദ്യം കാണുന്ന ടൈലുകളിൽ ഏതെങ്കിലുമൊന്ന് ധൃതിപ്പെട്ടങ്ങ് തെരഞ്ഞെടുത്തേക്കരുത്. വിവിധ ഓപ്‌ഷനുകളിൽ നിങ്ങളുടെ വീടിനകം മനസ്സിൽ സങ്കല്പിച്ചുനോക്കണം. എന്നിട്ട് അതിൽ ഏറ്റവും നല്ലതെന്നു നിങ്ങൾക്ക് തോന്നുന്ന ഒന്ന് ഉറപ്പിക്കണം.



തെരഞ്ഞെടുക്കുന്ന  ടൈലുകൾ, അതിനി ശുചിമുറിയുടേതായാലും, അടുക്കളയുടേതായാലും, അല്ല തുറസ്സായിടത്ത് ഇടുന്നതായാലും ശരി, പലതും ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം എളുപ്പം വറ്റുന്നതാണോ, വഴുക്കാതെ ഗ്രിപ്പ് വേണ്ടത്ര കിട്ടുന്നതാണോ? അങ്ങനെ പലതും.

നിങ്ങൾക്ക് ഫാൻസി ഡിസൈനുകൾ ആലോചിച്ച് തലപുണ്ണാക്കാൻ മനസ്സില്ല എങ്കിൽ, ബജറ്റ് ഡിസൈനുകളിലുള്ള ഇന്റീരിയർ പ്ലാൻ നിങ്ങളുടെ വീടിനു തെരഞ്ഞെടുക്കുക. അതാകുമ്പോൾ ലളിതമായ ഡിസൈനിലുള്ള ഈടുനിൽക്കുന്നയിനം ടൈലുകൾ എളുപ്പത്തിൽ തെരഞ്ഞെടുക്കാം.

ഇന്ത്യയിലെ ഷോറൂമുകളിൽ ടൈലുകൾ തെരഞ്ഞെടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രാഥമികമായ കാര്യങ്ങളെപ്പറ്റി പറയാം.


1. ടൈലിടാൻ പോകുന്ന സ്ഥലത്തെപ്പറ്റി മനസ്സിൽ കൃത്യമായ ഒരു ധാരണയുണ്ടാക്കുക

ടൈലിട്ടുകഴിഞ്ഞ സ്ഥലത്തുകൂടി എത്രമാത്രം ആളുകൾ അങ്ങോട്ടുമിങ്ങോട്ടും വന്നുപോകും എന്ന് നല്ല ധാരണവേണം. ഇടാൻ പോകുന്നത് ചുവരിലാണോ അതോ നിലത്തോ?  നല്ല ജനസഞ്ചാരമുണ്ടാകാൻ സാധ്യതയുള്ള നിലമാണോ? അകത്താണോ ടൈലിടേണ്ടത് അതോ ഈർപ്പമുണ്ടാകാൻ സാധ്യതയുള്ള പുറം ഭാഗങ്ങളിൽ ആണോ? ഇങ്ങനെ സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ  പലതുണ്ട്.

അടുക്കളയിലെ നിലത്താണ് ടൈൽ ഇടാൻ പോകുന്നത് എങ്കിൽ അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഈടുനിൽക്കുന ടൈലുകളാകണം ഇടുന്നത്. എളുപ്പത്തിൽ പോറലുകൾ വീഴാൻ പാടില്ല. കറകൾ വീഴാൻ സാധ്യതകളുണ്ട്, അവ എളുപ്പത്തിൽ എടുത്ത് കാണിക്കാൻ പാടില്ല.



എത്രമാത്രം  ആൾസഞ്ചാരമുണ്ടാകുമോ അത്രത്തോളം ബലത്തിൽ വേണം ടൈലുകൾ ഉറപ്പിക്കാൻ. വാങ്ങുമ്പോൾ വേണ്ടതിലും പത്തുശതമാനം അധികം ടൈലുകൾ വാങ്ങുന്നത് നന്നാവും. ഷോറൂമിൽ നിന്ന് സൈറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയും നിലത്ത് ടൈലിടുന്നതിനിടെയും ചില ടൈലുകൾ പൊട്ടിപ്പോകാനുള്ള സാധ്യതകൂടി മുൻകൂട്ടിക്കണ്ടുകൊണ്ടാണ് ഇത്. കാരണം, അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ അതേ പാറ്റേണിലുള്ള ടൈലുകൾ പിന്നീട് കിട്ടിയെന്നു വരില്ല.

2. ഏത് ടൈപ്പ് ടൈൽ വേണം എന്ന് തീരുമാനിക്കുക
 
ഏതുതരം ടൈൽ വേണം എന്നതും തീരുമാനിച്ചുറപ്പിക്കേണ്ടതുണ്ട്. കജരിയയുടെ കാറ്റലോഗിൽ വ്യത്യസ്തയിനം ടൈലുകളുടെ ഒരു വമ്പിച്ച ഡിസൈൻ ശേഖരം തന്നെയുണ്ട്. കജരിയയുടെ വിട്രിഫൈഡ് ടൈലുകളാകും ഒരു പക്ഷേ ഏറ്റവും ഈടുനിൽകുന്നതും, ബലമുള്ളതുമായ ടൈലുകൾ. അവയുടെ തോൽവിയറിയാത്ത സ്‌ട്രെയിൻ റെസിസ്റ്റൻസും ബലവും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കജരിയയുടെ ഡിജിറ്റൽ ടൈലുകൾ അവയുടെ ഈർപ്പം ആഗിരണം ചെയ്യാനുള്ള സിദ്ധിയ്ക്ക് പേരുകേട്ടതാണ്. തുറസ്സായ ഇടങ്ങളിൽ വളരെ ഇഴചേർന്ന പ്രതീതിയുണ്ടാക്കാൻ കജരിയയുടെ വലിയ വിട്രിഫൈഡ് ടൈലുകൾക്ക് കഴിയുന്നു.

3. എത്ര ടൈലുകൾ വേണമെന്ന് കണക്കാക്കുക

ഏതുതരം ടൈൽ വേണം എന്ന് തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞാൽ, പിന്നെ എത്ര എണ്ണം വേണമെന്ന തീരുമാനമാണ് അടുത്തത്. അത് എത്രമാത്രം കൃത്യമായി അളന്നെടുക്കുന്നുവോ, നിങ്ങളുടെ ടൈലിന്മേലുള്ള ചെലവും അത്രയും കുറഞ്ഞിരിക്കും.

നമ്മുടെ കണ്ണിൽ പെടാതെ മറഞ്ഞിരിക്കുന്ന ഭാഗങ്ങളും മനസ്സിൽ കണ്ടുകൊണ്ടു വേണം അളവ് നിശ്ചയിക്കാൻ. ഫർണിച്ചറുകൾക്ക് അടിയിൽ, കിച്ചൻ കാബിനറ്റിന്റെ ഉള്ളിൽ എന്നിങ്ങനെ വിട്ടുപോകാൻ സാധ്യതയുള്ള ഇടങ്ങൾ അളന്നെടുക്കണം. ചില ടൈലുകളെങ്കിലും പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതും കണക്കിലെടുത്ത് കുറച്ച് അധികമായി വാങ്ങേണ്ടതുണ്ട്.

4. ടൈൽ ഇടുന്നതിലേക്ക് വേണ്ട സാധനങ്ങളും മറ്റുള്ള ആക്സസറികളും വാങ്ങുക

 ടൈലിടാൻ വേണ്ട വൈറ്റ് സിമന്റ് മുതലായ മറ്റുള്ള സാധനങ്ങൾ കൃത്യമായി വാങ്ങേണ്ടതുണ്ട്. ഓരോ പ്രതലത്തിനും വേണ്ട തരത്തിലുള്ള സാധനങ്ങൾ കൃത്യമായി തെരഞ്ഞെടുത്തില്ലെങ്കിൽ പിന്നീട് പ്രശ്നങ്ങളുണ്ടാക്കും. ഇക്കാര്യത്തിലും കജരിയക്ക് നിങ്ങളെ സഹായിക്കാനായേക്കും.


നിങ്ങളുടെ ജീവിതം സുരക്ഷിതവും സുഖദവും ആരോഗ്യകരവുമാക്കുന്നതിലേക്കായുള്ള ഒരു നിക്ഷേപമായാണ് ടൈലുകളെ കാണേണ്ടത്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ വേണം അത് തെരഞ്ഞെടുക്കാൻ. നിങ്ങളുടെ വീട്ടിനുള്ളിലെ സാഹചര്യങ്ങളിൽ വർഷങ്ങളോളം ഈടുനിൽക്കാൻ ശേഷിയുള്ള ടൈലുകളേ തെരഞ്ഞെടുക്കാവൂ. വീടിനുള്ളിലെ ഓരോ ഭാഗത്തിനും ചേരുന്ന തരത്തിലുള്ള ടൈലുകൾ തെരഞ്ഞെടുക്കാൻ പ്രത്യേക ശ്രദ്ധ വേണം. പുറംമോടി കണ്ടു ഭ്രമിച്ചുകൊണ്ട് നിങ്ങളുടെ വീടിനു ചേരാത്ത തരത്തിലുള്ള ടൈലുകൾ തെരഞ്ഞെടുത്താൽ അത് പിന്നീട് ഹൃദയഭേദകമായ പല ദുരനുഭവങ്ങൾക്കും നിമിത്തമായേക്കാം.

ഡിസൈനുകളെപ്പറ്റിയും, നിറങ്ങളെപ്പറ്റിയുമൊക്കെ ചിന്തിച്ചു തുടങ്ങും മുമ്പേ എവിടെ, എന്തിന് എന്നീ കാര്യങ്ങളിൽ ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. ഒന്നിനും തിടുക്കം പാടില്ല എന്നതാണ് അടിസ്ഥാനപരമായുള്ള നിർദേശം. ആലോചിച്ചുറപ്പിച്ച ശേഷം മാത്രം തീരുമാനത്തിലെത്തുക. ധൃതി പാടില്ല.

ടൈലുകളെപ്പറ്റി അത്തരത്തിൽ ഒരു ആശയവ്യക്തത കൈവന്നു കഴിഞ്ഞാൽ പിന്നെ തീരുമാനങ്ങൾ എളുപ്പമാകും. അതിൽ വ്യക്തത വരുത്തുന്നതിനായി കജരിയയുടെ ടൈൽ പോർട്ട് ഫോളിയോ സന്ദർശിക്കുക.