നിങ്ങളുടെ പഴകി വിണ്ടുകീറിയ ഫ്ലോർ ടൈലുകൾ മാറ്റാറായോ? ഇത് ശ്രദ്ധിച്ചുമാത്രം എടുക്കണ്ട ഒരു തീരുമാനമാണ്. വേണ്ടത്ര അന്വേഷണങ്ങൾ നടത്തി, വിപണിയിൽ ലഭ്യമായ ഓപ്‌ഷനുകൾ പരിശോധിച്ച് ഇഷ്ടമുളളത് കണ്ടെത്തി വേണം തീരുമാനിക്കാൻ .ചിലപ്പോൾ നിങ്ങളുടെ മുൻഗണന കാണാനുള്ള എടുപ്പിനും കലാഭംഗിക്കുമായിരിക്കും. ചിലപ്പോൾ ഈടുനിൽപ്പ് മാത്രമാകും നിങ്ങളുടെ ലക്‌ഷ്യം. ഏതിനും, ഫ്ലോർ ടൈലുകൾ വാങ്ങും മുമ്പ് പരിഗണിക്കേണ്ട അഞ്ചു കാര്യങ്ങളെപ്പറ്റി അറിയാം.

വലിപ്പം

എത്ര വലിപ്പമുള്ള ടൈലുകൾ ഇടണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. മുറിക്ക് നല്ല വലിപ്പമുണ്ടെങ്കിൽ വലിയ ടൈലുകളാകും നന്നാവുക.  100x200 cm, 120x120 cm, 120x180 cm, 80x120 cm തുടങ്ങി പല അളവിലുള്ള ടൈലുകൾ ലഭ്യമാണ്. മീഡിയം വിസ്താരമുള്ള മുറികൾക്കും ഇത് ചേരും. കാരണം, വലിയ ടൈലുകൾ മുറിയ്ക്ക് കൂടുതൽ വിസ്തൃതിയുണ്ടെന്ന തോന്നലുണ്ടാക്കും.


ഫിനിഷ്

വളരെ വലിയ കളക്ഷൻ ഉള്ള ഏതെങ്കിലും ഷോറൂമിൽ നിന്ന് നിങ്ങളുടെ മനസ്സിനെ ആകർഷിച്ച ഒരു മോഡൽ തെരഞ്ഞെടുക്കും മുമ്പ് ഏത് ഫിനിഷിലുള്ളത് വേണം എന്ന് ആലോചിച്ചുറപ്പിക്കണം. പോളിഷ്ഡ്, മാറ്റ്, വുഡൻ, മെറ്റാലിക്ക്, മാർബിൾടെക്ക്, കാർവിങ്, റസ്റ്റിക്ക്, തുടങ്ങി പല ഫിനിഷിലും ഇന്ന് ടൈലുകൾ ലഭ്യമാണ്. നിങ്ങളുടെ ഇന്റീരിയറിന്റെ സ്വഭാവത്തിന് ചേരുന്നതരത്തിലുള്ള ഒരു ഫിനിഷ് വേണം തെരഞ്ഞെടുക്കാൻ.




മെറ്റീരിയൽ

ഏറ്റവും ജനപ്രിയമായ മെറ്റീരിയലുകൾ സെറാമിക്, വിട്രിഫൈഡ്, ഗ്ലാസ്,സിമന്റ്, മൊസൈക് എന്നിവയാണ്. സാധാരണഗതിയിൽ ഏറെക്കാലം ഈടുനിൽക്കുന സെറാമിക്, വിട്രിഫൈഡ് മെറ്റീരിയലുകളാണ് പലരും തെരഞ്ഞെടുക്കാറുള്ളത്. പലവിധത്തിലുള്ള ഡിസൈനുകളിൽ, കളറുകളിൽ, ഫിനിഷുകളിൽ ഇവ ലഭ്യമാണ് എന്നതും മറ്റൊരു ആകര്ഷണീയതയാണ്. ഈടുനിൽപ്പിന്റെയും കലാഭംഗിയുടെയും ഒരു നല്ല മിശ്രണമാണ് കജരിയ  ടൈലുകൾ. പെട്ടെന്ന് നാശമാകാത്ത ഈ ടൈലുകൾ എളുപ്പത്തിൽ കറപിടിക്കുകയോ  പൊട്ടുകയോ ഉടയുകയോ ഇല്ല. സ്ഥിരമായി ആളുകൾ നടക്കുന്ന വഴികൾക്കും ഇത്തരം ടൈലുകൾ ഉത്തമമാണ്.




ആന്റി സ്ലിപ് ടൈലുകൾ

വെള്ളം വീണാലുണ്ടാകുനൻ വ്യതിയാനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ശുചിമുറി, അടുക്കള തുടങ്ങിയ ഇടങ്ങളിലേക്ക് ആന്റി സ്ലിപ് ടൈലുകൾ തന്നെ വേണം. നല്ല ഗ്രിപ്പുണ്ടായിരിക്കണം നടക്കുമ്പോൾ. മാറ്റ്  ഫിനിഷുള്ള ടൈലുകളാകും ഇത്തരം ഇടങ്ങൾക്ക് ചേരുക.

ശുചിയാക്കാനുള്ള എളുപ്പം

വീടുകളുടെ നിലത്ത് നമ്മൾ ഇടുന്ന ടൈലുകൾ നല്ല വൃത്തിക്ക് തിളക്കത്തോടെ ഇരിക്കണം. അതിന് എളുപ്പത്തിൽ വൃത്തിയാക്കി സൂക്ഷിക്കാൻ സാധിക്കുന്നതാവണം നിലത്തുവിരിക്കുന്ന ടൈലുകൾ. ഗ്ലോസി, സെമി ഗ്ലോസി ലുക്കുകളിലുള്ള, നിങ്ങളുടെ ഇന്റീരിയറിനോട് ചേരുന്ന, വൃത്തിയാക്കാൻ എളുപ്പമുള്ള ടൈലുകൾ വേണം തെരഞ്ഞടുക്കാൻ.നിലത്തു വീഴുന്ന വെളിച്ചം പ്രതിഫലിപ്പിക്കുന്നതായാൽ മുറിയിലെ വെളിച്ചം വർധിക്കുന്നതായി തോന്നും.



മേൽപ്പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ നിങ്ങളുടെ തെരഞ്ഞെടുപ്പുകളെ യുക്തിസഹമാക്കാൻ സാധിക്കും. എല്ലാ മോഡൽ ടൈലുകൾക്കും ഉള്ള ഗുണങ്ങളും ദോഷങ്ങളും കൃത്യമായി പരിശോധിച്ചുറപ്പിച്ച ശേഷമേ വീടിന്റെ നിലത്ത് ഇടേണ്ട ടൈലുകളിന്മേൽ ഇൻവെസ്റ്റ് ചെയ്യാൻ തീരുമാനിക്കാവൂ.