നിങ്ങൾ വീട് പുതുതായി പണിയുകയോ, പഴയതിനെ റീ-മോഡൽ ചെയ്യുകയോ ആവട്ടെ, ഓരോ മുറിക്കും, ഓരോ കുളിമുറിക്കും അതാതിനു ചേരുന്ന ഡിസൈനിലുള്ള ടൈലുകൾ തെരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.  നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ളതായിരിക്കണം വീട്ടിലെ ഓരോ കുളിമുറിയുടെ ടൈലുകൾ പോലും. കജാരിയ ടൈൽസ് എന്ന ഇന്ത്യയിലെ നമ്പർ വൺ ടൈൽ നിർമാണ, വിതരണ സ്ഥാപനം കുളിമുറിയുടെ പ്രൗഢി ഇരട്ടിപ്പിക്കാൻ സഹായിക്കുന്ന വൈവിധ്യപൂർണമായ ഡിസൈനുകളിലുള്ള നിരവധി ബാത്ത് റൂം ടൈലുകളുടെ ഒരു വമ്പിച്ച ശേഖരം തന്നെ നിങ്ങൾക്കു മുന്നിലെത്തിക്കുന്നുണ്ട്. 

പരശ്ശതം ഡിസൈനുകളുണ്ട് ബാത്ത് റൂം ടൈലുകളിൽ. അതെല്ലാം കണ്ട് വിസ്മയം പൂണ്ടുനിൽക്കുന്ന നിങ്ങൾക്ക്  എളുപ്പമുള്ളതാക്കാൻ ഇതാ ഒരു വഴി. ഇനി പറയാൻ പോവുന്നത് 2020-ൽ ട്രെൻഡ് സെറ്റിങ് ആകാൻ പോകുന്ന ബാത്ത്റൂം ടൈലുകളെപ്പറ്റിയാണ്. 

ബൊഹീമിയൻ സ്റ്റൈൽഡ് ടൈലുകൾ 

ബൊഹീമിയൻ സ്റ്റൈൽ അല്ലെങ്കിൽ ബോഹോ, ഫാഷൻ, ഫുഡ്, ആക്‌സസറീസ് തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ന് ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുകയാണ്. അതെ ബൊഹീമിയൻ ലുക്ക് ആളുകൾ തങ്ങളുടെ വീടുകളിലേക്കും പകർത്താൻ ശ്രമിക്കുന്നതിന്റെ ഫലമാണ് വിപണിയിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ബൊഹീമിയൻ ടൈലുകൾ. കലാപരമായ മേന്മയുള്ള, അതിസുന്ദരമായ ഡിസൈനുകളിലുള്ള ഈ ടൈലുകൾ ഏറെ ആകർഷകമാണ്. അതുകൊണ്ട് വിപണിയിൽ ഇവ ഏറെ വിറ്റുപോകുന്നുമുണ്ട്. ബൊഹീമിയൻ ട്രെൻഡിൽ പ്രചോദിതമായിട്ടുള്ള അതിമനോഹരമായ ഡിജിറ്റൽ പ്രിന്റ് ടൈലുകൾ കജാരിയ പുറത്തിറക്കുന്നുണ്ട്. 

ബ്രിക്ക് ടൈലുകൾ  

പലരും ഈ ടൈലുകളെ വിളിക്കുന്നത് സബ് വേ ടൈലുകൾ എന്നാണ്. കാരണം, പണ്ടുകാലത്ത് സബ് വേകളിലായിരുന്നു ഈ ടൈൽ വ്യാപകമായി പതിച്ചുകണ്ടിരുന്നത്. ഈ ഡിസൈനിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടുകൊണ്ട്, ഇന്ന് വിപണിയിൽ ഡിസൈനർമാർ കുളിമുറിക്കുള്ളിൽ പതിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള സബ് വേ ഡിസൈനിലുള്ള ഫ്ലോർ, വാൾ ടൈലുകൾ ലഭ്യമാക്കിയിട്ടുണ്ട്. 

ഫ്ലോക്ക് വുഡ് ടൈൽസ് 

തടിയിലുള്ള ടൈലുകൾക്ക് ഒരു പ്രത്യേക സ്റ്റൈൽ അപ്പീൽ ആണുള്ളത്. എന്നാൽ, വെള്ളവും തടിയും ഒരുപോലെ മുന്നോട്ട് പോകാത്ത രണ്ടു സാധനങ്ങളാണ്. അതുകൊണ്ട്, വുഡൻ ടൈലുകളോടുള്ള ഉപഭോക്താക്കളുടെ താത്പര്യത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി കജാരിയാ പുറത്തിറക്കിയതാണ് ഫ്ലോക്ക് വുഡ്  
ടൈലുകൾ. ഒരേസമയം വുഡ് ടൈലുകളുടെ വിഷ്വൽ അപ്പീലും, സെറാമിക് ടൈലുകളുടെ ഈർപ്പം നിറഞ്ഞ സാഹചര്യത്തിലുമുള്ള  ഈടുനിൽപ്പുമുണ്ട് ഈ ടൈലുകൾക്ക്. ഇത് ദീർഘകാലം നിലനിൽക്കുന്ന ഒരു ട്രെൻഡാണ് എന്നാണ് തോന്നുന്നത്. കാരണം ഇതിന്റെ ജനപ്രീതി ദിനംപ്രതി വർധിച്ചുവരികയാണ്. കാജരിയയിൽ വുഡൻ ഫിനിഷിലുള്ള ടൈലുകൾ ഫ്ലോറിങ്ങിന് മാത്രമല്ല, കുളിമുറിയുടെ നിലത്തും ചുവരിലുമൊക്കെ പതിപ്പിക്കാൻ പോന്ന താരത്തിലുള്ളവ വിവിധഡിസൈനുകളിൽ ലഭ്യമാണ്. 

സ്കള്‍‌പ്‌ചറല്‍ ടൈലുകൾ 

3D ടൈലുകളെപ്പോലെ തന്നെ സ്കള്‍‌പ്‌ചറല്‍ടൈലുകളും കുളിമുറിയുടെ രൂപകല്പനയ്ക്ക് ഡെപ്ത്ത് പകരുന്നു. ബാസ് റിലീഫ് പാറ്റേർണുകൾ മുതൽ സ്ട്രീം ലൈൻഡ് ആയ പിൻ സ്ട്രൈപ്പുകൾ  വരെ ഇത്തരം ടൈലുകളിൽ കാണാം. അത് കുളിമുറികളെ കൂടുതൽ ആകർഷകമാക്കി മാറ്റുന്നു. 

ടൈൽ ഡിസൈനിങ് രംഗത്ത് എന്നും വിസ്മയസാന്നിധ്യമാണ് കജാരിയ ടൈലുകൾ. ഡിസൈനിങ്ങ് രംഗത്ത് കജാരിയയുടെ വൈവിധ്യം അഭിലഷണീയമാണ്. പുതുപുത്തൻ ഡിസൈനുകളാൽ ഇടയ്ക്കിടെ പരിഷ്കരിക്കപ്പെടുന്ന കജാരിയ കാറ്റലോഗ് ആരെയും പ്രചോദിപ്പിക്കുന്ന ഒന്നാണ്. ഗ്ലോബൽ അപ്പീലുള്ള ടൈലുകൾ വിപണിയിലെത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ടൈൽ സ്ഥാപനമാണ് കജാരിയ

ഡിജിറ്റൽ പ്രിന്റഡ് ടൈലുകൾ, മൊസൈക് ടൈലുകൾ തുടങ്ങി പല വിധം ഡിസൈനുകളിലുള്ള ടൈലുകൾ കജാരിയയുടെ സ്റ്റോറുകളിൽ ലഭ്യമാണ്.