തിരുവനന്തപുരം: അബ്കാരി തൊഴിലാളി ക്ഷേമനിധി സര്‍ക്കാര്‍ ഇരട്ടിയാക്കി. കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് 2,000 രൂപയാക്കി ഉയര്‍ത്തി. ബോര്‍ഡ് അംഗമായ ശേഷം 10 വര്‍ഷത്തില്‍ കൂടുതലുളള ഓരോ അധിക വര്‍ഷത്തിനും 100 രൂപ നിരക്കില്‍ പെന്‍ഷന്‍ വര്‍ധനയുണ്ടാകും. 

5,000 രൂപയായിരിക്കും പരമാവധി പെന്‍ഷന്‍. നേരത്തെ ഇത് 2,000 രൂപയായിരുന്നു.