Asianet News MalayalamAsianet News Malayalam

കോവിഡ് -19 മരണ ക്ലെയിം സംബന്ധിച്ച നടപടികളിൽ താമസം ഉണ്ടാകരുത്; നിർദ്ദേശങ്ങളുമായി ലൈഫ് ഇൻഷുറൻസ് കൗൺസിൽ

എല്ലാ ലൈഫ് ഇൻഷുറൻസ് കമ്പനികളും ഇക്കാര്യത്തിൽ വ്യക്തിഗതമായി ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തണം. 
 

public and private Insurance companies will not decline death claims due to corona
Author
Mumbai, First Published Apr 6, 2020, 2:52 PM IST

മുംബൈ: പൊതു, സ്വകാര്യമടക്കം എല്ലാ ലൈഫ് ഇൻഷുറൻസ് കമ്പനികളും കൊവിഡ് -19 സംബന്ധിച്ചുളള മരണ ക്ലെയിമുകൾ എത്രയും വേഗം പ്രോസസ്സ് ചെയ്യണമെന്ന് ലൈഫ് ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു.

കൊവിഡ് -19 മൂലം മരണമടഞ്ഞാലുളള 'ഫോഴ്‌സ് മജ്യൂറേ' എന്ന നിബന്ധനയെക്കുറിച്ച് വ്യക്തത തേടി നിരവധി ഉപയോക്താക്കൾ വ്യക്തിഗത ലൈഫ് ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ടിരുന്നു. പ്രതീക്ഷിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത ഒരു ഇവന്റ് അല്ലെങ്കിൽ ഇഫക്റ്റ് എന്നാണ് ഫോഴ്‌സ് മജ്യൂറിലൂടെ വിശേഷിപ്പിക്കപ്പെടുന്നത്. 

കൊവിഡ് -19 മൂലം ഒരു മരണം സംഭവിക്കുകയാണെങ്കിൽ ക്ലെയിമുകൾ തീർക്കാൻ എല്ലാ ഇൻഷുറർമാരും ബാധ്യസ്ഥരാണെന്നും COVID-19 മരണ ക്ലെയിമുകളുടെ കാര്യത്തിൽ ‘ഫോഴ്‌സ് മജ്യൂർ’ എന്ന ഉപാധി ബാധകമല്ലെന്നും ലൈഫ് ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു.

എല്ലാ ലൈഫ് ഇൻഷുറൻസ് കമ്പനികളും ഇക്കാര്യത്തിൽ വ്യക്തിഗതമായി ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തണം. 

"കൊവിഡ് -19 പകർച്ചവ്യാധി ആഗോളവും പ്രാദേശികവുമായ ആഘാതം എല്ലാ വീടുകളിലും ലൈഫ് ഇൻഷുറൻസിന്റെ അടിസ്ഥാന ആവശ്യകത ഊന്നിപ്പറയുന്നു. ലോക്ക് ഡൗൺ കാരണം പോളിസി ഹോൾഡർമാർക്ക് ഉണ്ടാകുന്ന തടസ്സം വളരെ കുറവാണെന്ന് ഉറപ്പുവരുത്താൻ ലൈഫ് ഇൻഷുറൻസ് വ്യവസായം എല്ലാ നടപടികളും സ്വീകരിക്കുന്നു, COVID-19 മായി ബന്ധപ്പെട്ട മരണ ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിനും അല്ലെങ്കിൽ അവരുടെ പോളിസിയെ സംബന്ധിച്ച സേവനം മികച്ചതാകട്ടെ, ” ലൈഫ് ഇൻഷുറൻസ് കൗൺസിൽ സെക്രട്ടറി ജനറൽ എസ്.എൻ ഭട്ടാചാര്യ.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Follow Us:
Download App:
  • android
  • ios