ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട് മത്സരിക്കാൻ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ്‌ ആയതിനാൽ ആണെന്ന  മോഡിയുടെ  പ്രസ്താവനയിൽ ചട്ട ലംഘനം ഇല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഹിന്ദു ന്യുനപക്ഷ സീറ്റ്‌ തെരഞ്ഞെടുത്തു എന്ന പ്രസ്താവനയിൽ ചട്ട ലംഘനം ഇല്ലെന്നു കമ്മീഷൻ വിശദമാക്കി. കഴിഞ്ഞ മാസം 6 ന് മഹാരാഷ്ട്രയിലെ നന്ദേദിലായിരുന്നു പ്രധാനമന്ത്രിയുടെ  പ്രസ്താവന. 

നേരത്തെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു.  സേനയുടെ നടപടികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാർച്ച് 19ന് കമ്മീഷൻ രാഷ്ടീയ പാർട്ടികളോട് നിർദ്ദേശിച്ചിരുന്നു. 

വർധയിലെ വർഗീയ പ്രസംഗ പരാതിയിലും മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. വർഗ്ഗീയ പരാമർശമെന്ന കോൺഗ്രസിന്‍റെ പരാതി കമ്മീഷൻ തള്ളികയും ചെയ്തിരുന്നു.