ദില്ലി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. സുരക്ഷാ പ്രശ്നങ്ങളടക്കമുള്ളതിനാൽ ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കില്ല. ഫെബ്രുവരിയിലാകും ദില്ലി തെര‌ഞ്ഞെടുപ്പ് നടത്താൻ സാധ്യത.

വൈകിട്ട് നാലരയ്ക്കാണ് ദില്ലിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ വച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ വാർത്താ സമ്മേളനം. 

81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി 5-ന് അവസാനിക്കുകയാണ്. 

ആകെ സീറ്റുകൾ: 81, ഒഴിഞ്ഞുകിടക്കുന്നത്: 2 - ജാർഖണ്ഡിലെ സീറ്റ് നില ഇങ്ങനെ: