Asianet News MalayalamAsianet News Malayalam

ട്രഷറി പ്രതിസന്ധി: 700 കോടി രൂപ അനുവദിച്ച് ധനവകുപ്പ്, അഞ്ച് ലക്ഷം വരെയുളള ബില്ലുകള്‍ മാറി നല്‍കും

വായ്പാപരിധി ഉയർത്തുന്നതിനും കുടിശികയുള്ള കേന്ദ്രവിഹിതം ലഭിക്കാനുമുള്ള ശ്രമം തുടരുകയാണ്.

700 Cr issued by finance department for clearing treasury bills
Author
Thiruvananthapuram, First Published Jan 17, 2020, 5:12 PM IST

തിരുവനന്തപുരം: അഞ്ച് ലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് ധനമന്ത്രിയുടെ നിർദ്ദേശം. ഇതിനായി 700 കോടി അനുവദിച്ചു. 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾക്കാണ്. വിവിധ വകുപ്പുകളുടെ ബില്ലുകൾ മാറാൻ 200 കോടി രൂപയും നൽകും. നവംബർ, ഡിസംബർ മാസങ്ങളിൽ സമർപ്പിച്ച ബില്ലുകൾ മാറുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. 

അഞ്ച് ലക്ഷത്തിനു മുകളിലുള്ള കോൺട്രാക്ടർമാരുടെ ബില്ലുകളും സാധനങ്ങൾ സപ്ലൈ ചെയ്തതിന്റെ ബില്ലുകളും ബാങ്കുകളും കെഎഫ്സിയും വഴി ഡിസ്കൗണ്ട് ചെയ്ത് നൽകുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഈ രീതി തിരഞ്ഞെടുക്കുന്നവർക്ക് ഉടൻ പണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്താനും നിർദ്ദേശം നൽകി. 

വായ്പാപരിധി ഉയർത്തുന്നതിനും കുടിശികയുള്ള കേന്ദ്രവിഹിതം ലഭിക്കാനുമുള്ള ശ്രമം തുടരുകയാണ്. 
 

Follow Us:
Download App:
  • android
  • ios