മനില: നിലവിലെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയെത്തുടർന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ സാമ്പത്തിക വർഷത്തിൽ നാല് ശതമാനമായി കുറയുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). 2020-21 ലെ സാമ്പത്തിക വർഷത്തെ എഡിബിയുടെ ഔട്ട്‍ലുക്കിലാണ് പരാമർശം.

മനില ആസ്ഥാനമായുള്ള എഡിബിയുടെ നി​ഗമനത്തിൽ ബാങ്കിംഗ് ഇതര ധനകാര്യമേഖലയിൽ ഉണ്ടായ വായ്പാ പ്രതിസന്ധിയാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് 2019 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ വർഷം കുറയാൻ കാരണം. 

"ഞങ്ങൾ അസാധാരണമായ വെല്ലുവിളികൾ നേരിടുന്നു. കൊറോണ വൈറസ് (COVID-19) പൊട്ടിപ്പുറപ്പെട്ടത് ആളുകളുടെ ജീവിതത്തെ തടസ്സപ്പെടുത്തുകയും ലോകമെമ്പാടുമുള്ള ബിസിനസിനും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു," ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് പ്രസിഡന്റ് മസാത്സുഗു അസകവ പറഞ്ഞു. 

കോവിഡ് -19 ഇതുവരെ ഇന്ത്യയിൽ വ്യാപകമായി പടർന്നുപിടിച്ചിട്ടില്ലെന്ന് എ.ഡി.ബി പറഞ്ഞു. വൈറസും ദുർബലമായ ആഗോള ധനകാര്യ അന്തരീക്ഷവും കോർപ്പറേറ്റ് -വ്യക്തിഗത ആദായനികുതി വെട്ടിക്കുറയ്ക്കലുകൾ, പുനരുജ്ജീവിപ്പിക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക മേഖലകൾക്കായുളള പദ്ധതികൾ എന്നിവ ഇല്ലാതാക്കുമെന്നും എഡിബി അഭിപ്രായപ്പെട്ടു. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക