ദില്ലി: ഏഷ്യാ പസിഫിക് മേഖലയില്‍ അതിര്‍ത്തി കടന്നുളള നിക്ഷേപ കേന്ദ്രങ്ങളില്‍ ആദ്യ പത്തില്‍ ഇടം നേടി ബാംഗ്ലൂര്‍. നിക്ഷേപ വരവിലുണ്ടായ വന്‍ കുതിച്ചുകയറ്റമാണ് ബാംഗ്ലൂരിന് ഈ വലിയ നേട്ടം സമ്മാനിച്ചത്. 

ബാംഗ്ലൂര്‍ ആഗോളതലത്തിലുണ്ടാക്കിയ പ്രശസ്തിയും നിരവധി രാജ്യാന്തര കോര്‍പറേറ്റുകളുടെ കേന്ദ്രമെന്ന നിലയ്ക്കുമാണ് ബാംഗ്ലൂരിന് ഈ പദവി ലഭിച്ചത്. ഏഷ്യാ പസിഫിക് മേഖലയിലെ വന്‍ നഗരങ്ങളോടൊപ്പം സ്ഥാനം ലഭിച്ചതോടെ ബാംഗ്ലൂരിന്‍റെ കുതിപ്പിന് ഇനി വേഗം കൂടും. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഏഷ്യ നടത്തിയ ഏഷ്യാ പസിഫിക് ഇന്‍വെസ്റ്റര്‍ ഇന്‍റന്‍ഷന്‍സ് സര്‍വേയിലാണ് കണ്ടെത്തല്‍.