ദില്ലി: കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് പൈലറ്റുമാർ ഉൾപ്പെടെയുള്ള എല്ലാ വ്യോമയാന ഉദ്യോഗസ്ഥർക്കും ബ്രീത്ത് അനലൈസർ ഉപയോഗിച്ചുളള മദ്യ പരിശോധന താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചു.

കോവിഡ് -19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെയും കേരളത്തിലെയും ഹൈക്കോടതികൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങളെ തുടർന്ന് “എല്ലാ വ്യോമയാന ഉദ്യോഗസ്ഥർക്കും ബ്രീത്ത് അനലൈസർ പരിശോധനകൾ കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു” എന്ന് ഡിജിസിഎ ഉത്തരവിൽ പറഞ്ഞു.

"ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുന്ന ഓരോ വ്യോമയാന ഉദ്യോഗസ്ഥരും, മദ്യത്തിന്റെ സ്വാധീനത്തിലല്ലെന്നും കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ മദ്യം / സൈക്കോ ആക്റ്റീവ് ലഹരിവസ്തുക്കൾ കഴിച്ചിട്ടില്ലെന്നും സാക്ഷ്യപത്രം സമർപ്പിക്കണമെന്ന് ”ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.

വ്യോമയാന ഉദ്യോഗസ്ഥർ സമർപ്പിച്ച സാക്ഷ്യപത്രം ലംഘിക്കുകയാണെങ്കിൽ, അയാളുടെ അല്ലെങ്കിൽ അവളുടെ (ഉദ്യോ​ഗസ്ഥർ) ലൈസൻസോ അംഗീകാരമോ മൂന്ന് വർഷത്തേക്ക് നിർത്തിവയ്ക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക