Asianet News MalayalamAsianet News Malayalam

10 മിനിറ്റ് മാത്രം, അര്‍ധ അതിവേഗ റെയിലിനെക്കുറിച്ച് ആശയങ്ങള്‍ സമര്‍പ്പിക്കാം; മത്സരവുമായി കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍

സമയത്തെ വേഗം കൊണ്ട് കീഴടക്കുന്ന 532 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ ലൈനിന് അടുത്തിടെ കേന്ദ്രാനുമതി ലഭിച്ചിരുന്നു. 

College of Engineering Trivandrum (CET) in association with Silver Line project conduct Pantheon 6.0
Author
Thiruvananthapuram, First Published Jan 23, 2020, 10:49 PM IST

തിരുവനന്തപുരം:  തിരുവനന്തപുരം- കാസര്‍കോട്  അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ കെ റെയില്‍  നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ (കെ- റെയില്‍) തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ (സിഇടി) ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐസിഐ) ശാഖയുമായി ചേര്‍ന്ന് ദേശീയാടിസ്ഥാനത്തില്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി പാന്‍തിയോണ്‍-6 എന്ന  സാങ്കേതിക മത്സരം സംഘടിപ്പിക്കുന്നു. 

കാലഘട്ടത്തിലെ സാമൂഹിക സാങ്കേതിക വെല്ലുവിളികളെ അതിജീവിച്ച് മികച്ച അവസരങ്ങളിലേക്ക് ചുവടുവയ്ക്കാന്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പരിപാടിയുടെ ഭാഗമായി ജനുവരി 25-ന് ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍  24 മണിക്കൂര്‍ നീളുന്ന ഹാക്കത്തോണും നടത്തും. അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ ലൈനില്‍ സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ' സ്വതന്ത്രമാകുന്ന റെയില്‍ ഗതാഗതം' എന്നതാണ് ഹാക്കത്തോണിനു നല്‍കിയിരിക്കുന്ന വിഷയം. 

വിദ്യാര്‍ഥികള്‍ക്ക് സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള ആശയങ്ങള്‍ 10 മിനിറ്റിനുള്ളില്‍ സമര്‍പ്പിക്കാം. എന്‍ജിനീയറിംഗിലെ മര്യാദകളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുക, നൈപുണ്യ വികസനം ഉറപ്പാക്കുക തുടങ്ങിയവയായിരിക്കും വിദ്യാര്‍ഥികള്‍ ഇതില്‍ കൈകാര്യം ചെയ്യേണ്ടിവരിക.  

സമയത്തെ വേഗം കൊണ്ട് കീഴടക്കുന്ന 532 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ ലൈനിന് അടുത്തിടെ കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള ആകാശസര്‍വ്വേയും പൂര്‍ത്തിയായി. പൂര്‍ണമായും ഹരിത പദ്ധതിയായി വിഭാവനം ചെയ്യുന്ന സില്‍വര്‍ ലൈന്‍  രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയും സുരക്ഷിത സഞ്ചാരമാര്‍ഗത്തിന് വഴിയൊരുക്കുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios