Asianet News MalayalamAsianet News Malayalam

കൊവിഡ്: ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് സ്വകാര്യ കമ്പനികള്‍

ബ്രിട്ടനില്‍ 80 ശതമാനം വേതനം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കമ്പനികള്‍ ഇത്തരമൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചത്.

covid 19-crisis-private-firms-seek-govt-aid-for-salaries
Author
Mumbai, First Published Mar 29, 2020, 9:10 AM IST


മുംബൈ: ഫാക്ടറികള്‍ അടയ്ക്കും പണത്തിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ചെറുകിട ഇടത്തരം കമ്പനികളിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യം.  വാണിജ്യ വ്യാപര മേഖലയിലെ സംഘടനകളായ ഫിക്ക്, അസോചം, സിഐഐ എന്നിവര്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം ആവശ്യപ്പെട്ടു. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലത്തെ വേതനം നല്‍കാന്‍ സര്‍ക്കാര്‍ സഹായം വേണമെന്നാണ് ആവശ്യം.

പ്രവര്‍ത്തനം നടക്കാത്ത ഈ സമയത്ത് ജീവനക്കാരെ നിലനിര്‍ത്തുക കമ്പനികളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാണെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ 80 ശതമാനം വേതനം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കമ്പനികള്‍ ഇത്തരമൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചത്.

ലോക്ക് ഡൗണ്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാനായിരുന്നു വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയത്. വര്‍ക്ക് ഫ്രം ഹോം ഫോര്‍മാറ്റിന്റെ കാര്യക്ഷമത, സംസ്ഥാന തലത്തിലെ പ്രയാസങ്ങള്‍ എന്നിവ കൂടി യോഗം ചര്‍ച്ച ചെയ്തു. 

Follow Us:
Download App:
  • android
  • ios