Asianet News MalayalamAsianet News Malayalam

ഇപിഎഫ് അക്കൗണ്ടിൽ പുതിയ ഫീച്ചർ, ഇനി പണം പിൻവലിക്കൽ നടപടികൾ കൂടുതൽ എളുപ്പം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അക്കൗണ്ട് ഉടമകൾക്ക് പണം പിൻവലിക്കാനുള്ള നടപടികൾ കൂടുതൽ എളുപ്പമുള്ളതാക്കി.

EPFO transfer claim process gets simpler
Author
India, First Published Jan 22, 2020, 10:56 PM IST

മുംബൈ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അക്കൗണ്ട് ഉടമകൾക്ക് പണംപിൻവലിക്കാനുള്ള നടപടികൾ കൂടുതൽ എളുപ്പമുള്ളതാക്കി. ഓൺലൈനിൽ കൊണ്ടുവന്ന
പുതിയ ഫീചർ പ്രകാരം തങ്ങളുടെ മുൻ സ്ഥാപനത്തിൽ നിന്ന് രാജിവച്ച ദിവസം ഇനി ജീവനക്കാർക്ക് തന്നെ രേഖപ്പെടുത്താം.

അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യണമെങ്കിൽ ജീവനക്കാർ ഈ സ്ഥാപനത്തിൽനിന്ന് ജോലി മതിയാക്കിയ അവസാന ദിവസം സ്ഥാപനം രേഖപ്പെടുത്തണമെന്നതായിരുന്നു ഇതുവരെയുള്ള ചട്ടം. രണ്ട് മാസത്തിലേറെ ജോലി ഇല്ലാതെ ജീവിക്കുന്ന ഘട്ടമാണെങ്കിൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും സ്ഥാപനം തന്നെ ഇവർ ജോലി മതിയാക്കിയ ദിവസം അക്കൗണ്ടിൽ രേഖപ്പെടുത്തണം എന്നായിരുന്നു. എന്നാൽ പുതിയ മാറ്റത്തിലൂടെ ഈ നടപടികൾ കൂടുതൽ എളുപ്പമായി.

എന്നാൽ പലപ്പോഴും സ്ഥാപനങ്ങൾ ഈ കാര്യങ്ങൾ രേഖപ്പെടുത്താത്തത് അക്കൗണ്ട് ഉടമകളെ കഷ്ടത്തിലാക്കിയിരുന്നു. പുതിയ ഫീച്ചർ ജീവനക്കാർക്ക് ഇപിഎഫ് അക്കൗണ്ടിൽ കൂടുതൽ അധികാരം നൽകുന്നതാണ്. അതേസമയം തൊഴിലാളിക്ക് സ്വന്തം നിലയിൽ ഈ മാറ്റങ്ങൾ വരുത്താൻ, സ്ഥാപനം വിട്ട് രണ്ട് മാസം വരെ കാത്തിരിക്കണം. മുൻപ് ജോലി ചെയ്ത സ്ഥാപനം അവസാനമായി വേതനം നൽകിയ മാസത്തിലെ ഏത് ദിവസവും ജോലി ചെയ്ത അവസാന തീയതിയായി രേഖപ്പെടുത്താം. ആധാറിൽ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് ഉപയോഗിച്ചാണ് മാറ്റം വരുത്തേണ്ടത്. ഒരു തവണ രേഖപ്പെടുത്തിയാൽ പിന്നീടൊരിക്കലും ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ല.

Follow Us:
Download App:
  • android
  • ios