Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.042 രൂപയും ഡീസൽ ലിറ്ററിന് 72.947 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 76.679 രൂപയും ഡീസൽ 71.565 രൂപയുമാണ് വ്യാപാരം നടക്കുന്നത്. 

fuel price today decrease in state
Author
trivandrum, First Published Jan 23, 2020, 8:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസൽ വിലയിൽ രണ്ട് പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 72.947 രൂപയാണ് ഡീസൽ വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.042 രൂപയും ഡീസൽ ലിറ്ററിന് 72.947 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 76.679 രൂപയും ഡീസൽ 71.565 രൂപയുമാണ് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 77.015 രൂപയും ഡീസൽ ലിറ്ററിന് 71.9 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ദില്ലിയിൽ പെട്രോളിന് 74.65 രൂപയും ഡീസലിന് 67.86 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 80.253 രൂപയും ഡീസലിന് 71.147 രൂപയുമാണ് വില നിലവാരം.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) 62.32 ഡോളറാണ് വില. കഴിഞ്ഞ ദിവസങ്ങളിലും ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ‌സിഡംബർ ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയും ഡീസലിന് 70.818 രൂപയുമായിരുന്നു വില. ഡീസൽ വിലയിൽ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios