Asianet News MalayalamAsianet News Malayalam

കേരളത്തിലെ സ്വര്‍ണവില കൂടി

ആഗോളവിപണിയില്‍ സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. 

gold price hike 21 Jan. 2020
Author
Thiruvananthapuram, First Published Jan 21, 2020, 11:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,735 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 29,880 രൂപയാണ് ഇന്നത്തെ നിരക്ക്. ജനുവരി 20 ന് ഗ്രാമിന് 3,720 രൂപയും പവന് 29,760 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.   

ആഗോളവിപണിയില്‍ സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. 6.91 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,565.77 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 

Follow Us:
Download App:
  • android
  • ios