Asianet News MalayalamAsianet News Malayalam

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില, വിലക്കയറ്റത്തില്‍ ആശങ്കയിലായി ജ്വല്ലറി വ്യാപാരം

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

gold price hike and touch ever time high
Author
Thiruvananthapuram, First Published Feb 24, 2020, 11:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 320 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,975 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 31,800 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 3,935 രൂപയും പവന് 31,480 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ സ്വർണവിലയില്‍ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,662 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 

സ്വർണം വില പ്രതിരോധം തകർത്ത് മുന്നേറി 1680 ഡോളര്‍ വരെ എത്തുകയും പിന്നീട് തിരിച്ച് 1662 ഡോളറിലേക്ക് താഴുകയായിരുന്നു. കൊറോണയെ തുടർന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെയാണ് അന്താരാഷ്ട്ര വില ഉയരാനുളള കാരണം. സ്വർണം അടുത്ത് തന്നെ 1700 ഡോളര്‍ കടക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. 
 

Follow Us:
Download App:
  • android
  • ios