Asianet News MalayalamAsianet News Malayalam

ബിപിസിഎൽ ഓഹരികള്‍ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

ഓഹരി വാങ്ങാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാൻ ആകില്ല. 10 ബില്യണ്‍ ഡോളർ അറ്റാദായം ഉള്ളവർക്ക് അപേക്ഷ നൽകാം. മെയ് രണ്ടിനകം അപേക്ഷ നൽകണം.

Govt invites bids for BPCL privatisation
Author
Delhi, First Published Mar 7, 2020, 10:56 AM IST

ദില്ലി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ( ബിപിസിഎൽ ) ഓഹരികള്‍ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ. ആഗോള തലത്തിലാണ് കേന്ദ്ര സർക്കാർ താൽപര്യ പത്രം ക്ഷണിച്ചത്. ബിപിസിഎലിന്റെ 52.98 ശതമാനം ഓഹരികള്‍ വിൽക്കാനാണ് ഒരുങ്ങുന്നത്. 

ഓഹരി വാങ്ങാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാൻ ആകില്ല. 10 ബില്യണ്‍ ഡോളർ അറ്റാദായം ഉള്ളവർക്ക് അപേക്ഷ നൽകാം. മെയ് രണ്ടിനകം അപേക്ഷ നൽകണം എന്നാണ് താൽപര്യ പത്രത്തില്‍ പറയുന്നത്. കഴിഞ്ഞ നവംബറിലാണ് ബിപിസിഎൽ സ്വാകാര്യവൽക്കരിക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത്. നിലവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ് ബിപിസിഎൽ. മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ കമ്പനിക്ക് മൂന്ന് ഓയിൽ റിഫൈനറികളുണ്ട്. കേരള സർക്കാർ ബിപിസിഎൽ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Also Read: ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കരുത്; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Also Read: ബിപിസിഎൽ മോദി വിൽക്കുന്നത് യജമാനന്മാര്‍ക്ക് വേണ്ടി; രാഹുല്‍ ഗാന്ധി

2020 ലെ ബജറ്റ് പ്രകാരം 2.1 ലക്ഷം കോടി രൂപയുടെ ലക്ഷ്യത്തിൽ 1.2 ലക്ഷം കോടി തന്ത്രപരമായ ഓഹരി വിൽപ്പന, തിരിച്ചുവാങ്ങൽ, ഓഫുകൾ എന്നിവയിൽ നിന്ന് നേടിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിനോടൊപ്പം എല്‍ഐസി, ഐഡിബിഐ എന്നിവയുടെ ഓഹരികൾ വിൽക്കുന്നതിലൂടെ 90,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios