Asianet News MalayalamAsianet News Malayalam

രാജ്യത്തെ 1ശതമാനം സമ്പന്നരുടെ കയ്യിലുള്ളത് പാവപ്പെട്ടവരുടെ കയ്യിലുള്ളതിന്‍റെ നാലിരട്ടി സ്വത്ത്

വാര്‍ഷിക ബഡ്ജറ്റുകള്‍ക്ക് നീക്കി വക്കുന്ന തുകയേക്കാള്‍  അധികമാണ് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ സ്വത്തെന്നും പഠനം വ്യക്തമാക്കുന്നു. അന്തര്‍ദേശീയ തലത്തിലുള്ള പ്രവണത തന്നെയാണ് ഇന്ത്യയിലുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. 

Indias richest one percentage hold 4-times more wealth than 70 percentage poorest
Author
New Delhi, First Published Jan 20, 2020, 10:46 AM IST

ദില്ലി: രാജ്യത്തെ ഒരു ശതമാനം വരുന്ന വന്‍ സമ്പന്നരുടെ കയ്യിലുള്ളത് 953 ദശലക്ഷം ജനങ്ങളുടെ കയ്യിലുള്ളതിന്‍റെ നാലിരട്ടി സ്വത്തെന്ന് പഠനം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ 70 ശതമാനം ആളുകളുടെ കയ്യിലുള്ളതിലേക്കാള്‍ നാലിരട്ടി സ്വത്താണ് വെറും ഒരു ശതമാനം ആളുകളുടെ കയ്യിലുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

വേള്‍ഡ് എക്കണോമിക് ഫോറത്തിന്‍റെ വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി റെറ്റ്സ് ഗ്രൂപ്പ് ഓക്സ്ഫാം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വാര്‍ഷിക ബഡ്ജറ്റുകള്‍ക്ക് നീക്കി വക്കുന്ന തുകയേക്കാള്‍  അധികമാണ് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ സ്വത്തെന്നും പഠനം വ്യക്തമാക്കുന്നു. അന്തര്‍ദേശീയ തലത്തിലുള്ള പ്രവണത തന്നെയാണ് ഇന്ത്യയിലുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. 

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ അമ്പതാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് പഠനം നടത്തിയത്. വരുമാനം, ലിംഗ സമത്വം എന്നിവയാണ് ഇത്തവണ വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷിക സമ്മേഷനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. 2019ല്‍ പാവപ്പെട്ടവരും പണക്കാരും തമ്മില്‍ സ്വത്തിന്‍റെ കാര്യത്തിലുള്ള അന്തരം ഭീമമായി വര്‍ധിച്ചെന്നും പഠനം വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios