തിരുവനന്തപുരം: കെല്‍ട്രോണിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 542.58 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിന്‍റെ വര്‍ധനയാണ് കമ്പനിക്കുണ്ടായത്. സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) മൂന്ന് വര്‍ഷകൊണ്ട് 13.7കോടി ലാഭവും നേടി. 

മന്ത്രി ഇപി ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. മന്ത്രിയുടെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം.