തൃശ്ശൂർ മെഡിക്കൽ കോളേജിനെ ബജറ്റ് അവഗണിച്ചെന്ന് ആരോപിച്ച് ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ ബജറ്റിൽ രണ്ടുകോടി വകയിരുത്തിയെങ്കിലും ഒരു നിർമ്മാണ പ്രവർത്തനവും ആരംഭിച്ചില്ല. 288 കോടി രൂപയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനും, 277 കോടി രൂപയുടെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട സമുച്ചയത്തിനും ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ജീവനക്കാർ കുറ്റപ്പെടുത്തി
- Home
- Money
- News (Money)
- പെൻഷൻ തുക ഉയർത്തി, ഭക്ഷ്യകിറ്റ് തുടരും, നികുതി വർധനവില്ല;തുടർ ഭരണം ലക്ഷ്യമിട്ട് ബജറ്റ്| Live Updates
പെൻഷൻ തുക ഉയർത്തി, ഭക്ഷ്യകിറ്റ് തുടരും, നികുതി വർധനവില്ല;തുടർ ഭരണം ലക്ഷ്യമിട്ട് ബജറ്റ്| Live Updates

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു. മൂന്ന് മണിക്കൂർ 18 മിനിറ്റെടുത്ത് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് ഇക്കാര്യത്തിൽ റെക്കോർഡിട്ടു. ക്ഷേമ പെൻഷൻ തുക ഉയർത്തി ബജറ്റിൽ ഭക്ഷ്യകിറ്റ് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി, നികുതി വർധനവില്ലാത്ത ബജറ്റ് തുടർ ഭരണം ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തലുകൾ
തൃശ്ശൂർ മെഡിക്കൽ കോളേജിനെ ബജറ്റില്‍ അവഗണിച്ചു; പ്രതിഷേധവുമായി ജീവനക്കാര്‍
വയനാട് മെഡിക്കല്‍ കോളേജിന് 300 കോടി: സ്ഥലം കണ്ടെത്തിയില്ലല്ലോയെന്ന് യുഡിഎഫും ബിജെപിയും
ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളേജിനുവേണ്ടി 300 കോടിരൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതേ ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ സജീവമാകുകയാണ്. മെഡിക്കല്‍ കോളേജ് എവിടെയെന്ന് പോലും തീരുമാനിക്കാതെ തുക വകയിരുത്തിയത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും വാദം
ബജറ്റിൽ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം: കെ സി ജോസഫ്
നടപ്പിലാക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്ക് ഉണ്ടാവില്ലയെന്ന ബോധ്യം ഉള്ളതുകൊണ്ട് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പൊള്ളയായ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം എല്‍ എ പറഞ്ഞു
നിയമസഭയെ പ്രകടനപത്രിക പുറത്തിറക്കാനുള്ള വേദിയാക്കി: വി മുരളീധരൻ
ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റാണ് ഐസക്ക് അവതരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമസഭയെ സി പി എം പ്രകടനപത്രിക പുറത്തിറക്കാനുള്ള വേദിയാക്കി മാറ്റിയെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു
വരവുചെലവ് കണക്ക് നോക്കാതെയുളള വാഗ്ദാനങ്ങള്‍, ബജറ്റിന് വിശ്വാസ്യതയില്ല: ഉമ്മന്‍ചാണ്ടി
യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്കാമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു
ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ കടക്കെണിയിലാക്കും: കെ സുരേന്ദ്രൻ
തോമസ് ഐസക്ക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മൂന്ന് ലക്ഷം കോടി പൊതുകടത്തിൽ നിന്നും 5 ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് തോമസ് ഐസക്കിന്‍റെതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈ ബജറ്റ് ഒരു തമാശ മാത്രമെന്ന് കൃഷ്ണദാസ്
ബജറ്റ് വാചകമേളയും തെരഞ്ഞെടുപ്പ് പ്രസംഗവും മാത്രമായി മാറിയെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. അവിശ്വസനീയവും ആവർത്തനവും അപ്രയോഗികവുമാണ് ബജറ്റ്. വാഗ്ദാനങ്ങൾ പൊള്ളത്തരം മാത്രമാണെന്നും കാർഷിക മേഖല തകർന്നെന്നും കൃഷ്ണദാസ് പറഞ്ഞു. ഒന്നാമത്തെ ബജറ്റിന്‍റെ പുറം ചട്ട മാറ്റുക മാത്രമാണ് ചെയ്തതെന്നും ആ ബജറ്റ് ഒരു തമാശ മാത്രമാണെന്നും കൃഷ്ണദാസ് അഭിപ്രായ്പപെട്ടു
ഐസക്കിന്‍റെ ബജറ്റിലെ 'മിടുക്കർ' ദാ ഇവിടെ
അയ്യങ്കാളിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന പഞ്ചമിയുടെ ചിത്രമായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിന്‍റെ പുറംചട്ടയെങ്കിൽ, ഇത്തവണ, കുട്ടിപ്പടയുടെ മേളമായിരുന്നു ബജറ്റ് നിറയേ. കൊവിഡെന്ന മഹാപ്രതിസന്ധിയെ അങ്ങനെ സീരിയസ്സായി നിന്ന് നേരിടണ്ടെന്നേ, കൊച്ചുകുട്ടികൾ പോലും, എത്ര പോസിറ്റീവായിട്ടാ ജീവിതത്തെ കാണുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്.
വ്യാപാര മേഖലയ്ക്കുളള പ്രഖ്യാപനങ്ങള്‍ പേരിനുമാത്രമെന്ന് വ്യാപാരികൾ
കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന വ്യാപാര മേഖലയ്ക്ക് ബജറ്റില്‍ കാര്യമായ നേട്ടമില്ലെന്ന് പരാതി. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ തുകയും പുതിയ വ്യവസായങ്ങള്‍ക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍ ഇളവും നല്‍കിയപ്പോള്‍ ചെറുകിട വ്യാപാര മേഖലയ്ക്കുളള പ്രഖ്യാപനങ്ങള്‍ പേരിനു മാത്രമായെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസിറുദ്ദീന്റെ പരാതി.
സുപ്രധാന റോളിൽ കേരള ബാങ്ക്: സ്റ്റാർട്ടപ്പ്, പ്രവാസി നിക്ഷേപം എന്നിവയിൽ വൻ പദ്ധതികൾ
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 12 മത് ബജറ്റിൽ കേരള ബാങ്കിന് നിർണായക സ്ഥാനം ലഭിച്ചു. കേരള ബാങ്കിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാനുളള പദ്ധതിയും സംരംഭകത്വ വികസനത്തിനായുളള പ്രധാന ധനകാര്യ സ്ഥാപനമായി ബാങ്കിനെ ഉയർത്താനുളള പ്രഖ്യാപനവും ബജറ്റിലുണ്ടായി.
കൂടുതൽ വായിക്കാം
ന്യായ് പദ്ധതി ഐസക്കുമായി സംവാദത്തിനു യു ഡി എഫ് തയ്യാർ
ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവാദത്തിനു യു ഡി എഫ് തയ്യാറെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു
മൂന്ന് മണിക്കൂർ 18 മിനിറ്റ്: ബജറ്റ് അവതരണത്തിൽ റെക്കോർഡിട്ട് ധനമന്ത്രി തോമസ് ഐസക്
പിണറായി സർക്കാരിൻ്റെ ഭാഗമായുള്ള ആറാമത്തെ ബജറ്റ് അവതരണം പൂർത്തിയാക്കി ധനമന്ത്രി തോമസ് ഐസക്ക്.

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം ഏപ്രിൽ മാസം മുതൽ നടപ്പാക്കും
പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ വിതരണം ചെയ്യും
ശമ്പളകുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകും
പ്രളയസെസ് ജൂലൈയിൽ അവസാനിപ്പിക്കും
പ്രളയത്തെ തുടർന്ന് ഏർപ്പെടുത്തിയ സെസ് ജൂലൈയിൽ അവസാനിപ്പിക്കും
ആഗസ്റ്റ് ഒന്ന് മുതൽ സെസ് ഉണ്ടാവില്ല.
സംസ്ഥാന ഭാഗ്യക്കുറിയെ സംരക്ഷിക്കും, അന്യസംസ്ഥാന ലോട്ടറികളെ വിപണി പിടിക്കാൻ അനുവദിക്കില്ല
എൽഎൻജി - സിഎൻജി വാറ്റ് നികുതി അഞ്ച് ശതമാനം കുറയ്ക്കും 
തോമസ് ഐസക്കിൻ്റെ ബജറ്റ് അവതരണം റെക്കോർഡ് സമയം പിന്നിട്ടു
ബജറ്റ് അവതരണം രണ്ട് മണിക്കൂർ 55 മിനിറ്റ് പിന്നിട്ടു
2.54 മണിക്കൂർ എന്ന ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് മറികടന്നു.
2016 ഫെബ്രുവരിയിലാണ് കെ.എം.മാണി രാജിവച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി നീണ്ട സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ടത്.

വയനാട് മെഡിക്കൽ കോളേജിന് 300 കോടി
വയനാട്ടിൽ പഴശ്ശിരാജയുടെ പേരിൽ ട്രൈബൽ കോളേജ് സ്ഥാപിക്കും
വയനാട് - ബന്ദിപ്പൂർ എലവേറ്റഡ് ഹൈവേയ്ക്ക് അനുമതി ലഭിച്ചാൽ ചിലവിൻ്റെ ഒരു പങ്ക് കേരളം വഹിക്കും
വയനാട് തുരങ്കപ്പാതയുടെ പാരിസ്ഥിതിക പഠനം കഴിഞ്ഞാൽ അതിനായി തുക അനുവദിക്കും
വയനാടുകാരുടെ ചിരക്കാല അഭിലാഷമായ മെഡി.കോളേജ് 2021-2-ൽ യഥാർത്ഥ്യമാക്കും. മെഡി.കോളേജിനായി കിഫ്ബിയിൽ നിന്നും 300 കോടി അനുവദിക്കും.
സിക്കിൽ സെൽ തുടങ്ങിയ ജനതിക രോഗം പ്രത്യേക കേന്ദ്രം വയനാട് മെഡിക്കൽ കോളേജിനൊപ്പം സ്ഥാപിക്കും

മൂവായിരം ബസുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് അൻപത് കോടി
കേരളത്തിൽ നിലവിൽ രണ്ടായിരത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആദ്യത്തെ അഞ്ച് വർഷം അൻപത് ശതമാനം നികുതി അനുവദിച്ചു. കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ സാമ്പത്തിക സഹായം
കേരള ഓട്ടോമൊബൈൽസ് നിർമ്മിക്കുന്ന പതിനായിരം ഇ ഓട്ടോകൾക്ക് 30000 രൂപ സബ്സിഡി നൽകി
വൈദ്യുതി വാഹനങ്ങൾക്കായി സംസ്ഥാനത്ത് 236 ചാർജിംഗ് സ്റ്റേഷനുകൾ തയ്യാറാക്കും.

അന്തരിച്ച കവിയത്രി സുഗതകുമാരിയുടെ തറവാട് സാംസ്കാരിക കേന്ദ്രമാക്കി സംരക്ഷിക്കും

കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ടം ഉദ്ഘാടനം ഈ മാസം, കൊച്ചി മെട്രോ റെയിൽ കാക്കനാട്ടേക്ക് നീട്ടാൻ 1957 കോടി
കൊച്ചി വാട്ടർ മെട്രോയുടെ 19 വാട്ടർ ജെട്ടികൾ ഈ മാസം ഉദ്ഘാടനം ചെയ്യും
ജർമ്മൻ സഹായത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്.
രണ്ടാം ഘട്ടമായി 19 വാട്ടർ ജെട്ടികൾ കൂടി അടുത്ത വർഷം തുറന്നു കൊടുക്കും
കൊച്ചി മെട്രോയുടെ പേട്ട-തൃപ്പൂണിത്തുറ ലൈൻ 2021-22ൽ പൂർത്തിയാവും
ഇതോടൊപ്പം 1957 കോടി ചിലവാക്കി കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഐടി സിറ്റി വരെ മെട്രോ നീട്ടും
ശബരിമല വിമാനത്താവളം, ഇടുക്കി - വയനാട് എയർസ്ട്രിപ്പുകൾക്കുമായി ഒൻപത് കോടി വകയിരുത്തി
സിൽവർ ലൈൻ റെയിൽ പദ്ധതിയുടെ പരിസ്ഥിതി അനുമതി നേടി ഭൂമിയേറ്റെടുക്കലിലേക്ക് കടക്കും.
ശബരി പാത നിർമ്മാണത്തിനായി പദ്ധതി ചെലവിൻ്റെ പകുതി കിഫ്ബിയിൽ നിന്നും നൽകും

കെഎസ്ആർടിസിക്ക് 1800 കോടി നീക്കി വയ്ക്കും
പൊന്നാനിയിൽ ഔട്ടർ ഹാർബർ സ്ഥാപിക്കും. മൂന്ന് ഘട്ടമായിട്ടാവും തുറമുഖ നിർമ്മാണം.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ കൊവിഡ് ബാധിച്ചു. എങ്കിലും നിർമ്മാണം പുരോഗമിക്കുന്നു.
കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ നിർമ്മാണത്തിന് സാഗർമാല പദ്ധതിയിൽ നിന്നും പണം സ്വരൂപിക്കും
പശ്ചിമകനാൽശൃംഖലയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഈ മാസം നടക്കും
