ദില്ലി: കൊറോണ വൈറസ് ബാധിച്ചതും ചികിത്സയുമായി ബന്ധപ്പെട്ട് ഐസോലേഷനിൽ കഴിയുന്നതുമായ ഏതൊരു തൊഴിലാളിക്കും ജീവനക്കാർക്കും നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമുള്ള തൊഴിലുടമകൾ 28 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഗൗതം ബുദ്ധ നഗർ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

ലോക്ക് ഡൗണിൽ അടച്ച കടകൾ, വ്യവസായങ്ങൾ, ഫാക്ടറികൾ എന്നിവ അടച്ചുപൂട്ടൽ കാലയളവിൽ അവരുടെ തൊഴിലാളികൾക്കും ജീവനക്കാർക്കും അവധിയോടെയുളള ദിവസ വേതന നൽകേണ്ടിവരുമെന്ന് ശനിയാഴ്ച രാത്രി പുറപ്പെടുവിച്ച ഉത്തരവിൽ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗൺ കാരണം ദിവസ വേതനക്കാർ വീടുകളിലേക്കും മടങ്ങിപ്പോകുന്നതായുളള റിപ്പോർട്ടുകൾക്കിടയാണ് ഉത്തരവ്.

ഉത്തർപ്രദേശ് സർക്കാർ ഈ മഹാമാരിയെ "ദുരന്തമായി" പ്രഖ്യാപിച്ചിട്ടുണ്ടെന്നും വൈറസ് പടരാതിരിക്കാനുള്ള ലക്ഷ്യത്തോടെയാണ് നടപടിയെന്നും ജില്ലാ മജിസ്‌ട്രേറ്റ് ബി എൻ സിംഗ് പറഞ്ഞു.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക