Asianet News MalayalamAsianet News Malayalam

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ 3,800 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ത​ട്ടി​പ്പ്

ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ക​മ്പ​നി ബാ​ങ്ക് ഫ​ണ്ട് അ​പ​ഹ​രി​ച്ച​താ​യും പി​എ​ൻ​ബി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Punjab National Bank hit by another fraud, this time of Rs 3800 crore
Author
New Delhi, First Published Jul 7, 2019, 2:29 PM IST

ദില്ലി: കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പില്‍ വീണ്ടും കുടുങ്ങി പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ . 3,800 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഭൂഷൺ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​യാ​ണ് വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​നെ തു​ട​ർ​ന്ന് ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ൽ​നി​ന്നും ഫ​ണ്ട് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി ക​ണ്ടെ​ത്തു​ക​യും സി​ബി​ഐ എ​ഫ​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ക​മ്പ​നി ബാ​ങ്ക് ഫ​ണ്ട് അ​പ​ഹ​രി​ച്ച​താ​യും പി​എ​ൻ​ബി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബാ​ങ്ക് രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യാ​ണ് വ​ൻ​തു​ക നേ​ടി​യെ​ടു​ത്ത​ത്. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ട​ത്തെ​ലു​ക​ളു​ടെ​യും ക​മ്പ​നി​ക്കും ഡ​യ​റ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ സി​ബി​ഐ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത ശേ​ഷം സ​മ​ർ​പ്പി​ച്ച എ​ഫ്ഐ​ആ​റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യം പി​എ​ൻ​ബി റി​സ​ർ​വ് ബാ​ങ്കി​ന് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ബാ​ധ്യ​ത​യു​ള്ള ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​ണ് ഭൂഷൺ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ. ഇ​ന്ത്യ​യു​ടെ പു​തി​യ പാപ്പര്‍ നി​യ​മ​പ്ര​കാ​രം ക​ട​ബാ​ധ്യ​ത പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ കോ​ട​തി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത ആ​ദ്യ​ത്തെ 12 ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​ണി​ത്. 

Follow Us:
Download App:
  • android
  • ios