ദില്ലി: ഇന്ത്യൻ റെയിൽവെയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ശ്രീ രാമായണ എക്സ്പ്രസ് മാർച്ച് 28 മുതൽ യാത്ര തുടങ്ങും. ഐആർസിടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ശ്രീരാമനുമായി ബന്ധപ്പെട്ട പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിന്‍.

പത്ത് കോച്ചുകളാണ് ട്രെയിനിൽ ഉണ്ടായിരിക്കുക. അഞ്ച് സ്ലീപ്പർ ക്ലാസ് കോച്ചുകളും അഞ്ച് എസി ത്രീ ടയർ എസി കോച്ചുകളുമാണ് ട്രെയിനിൽ ഉണ്ടായിരിക്കുക. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന നിലയിലാവും ടിക്കറ്റെന്നും ഐആർസിടിസി വ്യക്തമാക്കി.

സമാനമായ മറ്റൊരു ടൂറിസ്റ്റ് ട്രെയിൻ ഇതേ റൂട്ടിൽ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ഇത് വൻവിജയമായി. ഇതോടെയാണ് ശ്രീ രാമായണ എക്സ്പ്രസുമായി റെയിൽവെ മുന്നോട്ട് പോയത്. മാർച്ച് 28 ന് ദില്ലിയിൽ നിന്നാണ് ട്രെയിൻ യാത്ര പുറപ്പെടുക.