ദില്ലി: വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിക്ക് ബജറ്റിൽ മാറ്റിവച്ചത്  12,300 കോടി രൂപയാണ്.കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതി ഉണ്ടാക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ പറഞ്ഞു. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും. 

ജൽ ജീവൻ മിഷൻ എന്ന പേരിലാണ് പദ്ധതി നടക്കാക്കുക. എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാൻ ഇതുവഴി നടപടി എടുക്കും എന്നാണ് ബജറ്റ് പ്രഖ്യാപനം.  3.6 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത് . 

തദ്ദേശ ജലവിതരണം മികവുറ്റതാക്കും. മഴവെള്ളക്കൊയ്ത്ത് പ്രോത്സാഹിപ്പിക്കാനും നടപടി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.