ദില്ലി: ഇന്ത്യയിലെ നഗരവല്‍ക്കരണം, സര്‍ക്കാരുകളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നതിനേക്കാള്‍ സാവധാനമാണ് മുന്നോട്ട് പോകുന്നതെന്ന് സമര്‍ത്ഥിച്ച് ലോക ബാങ്ക്. 2011 ല്‍ ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നതാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. 2011 ല്‍ ഇന്ത്യയില്‍ 31.2 ശതമാനം നഗരവല്‍ക്കരണം നടന്നെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. എന്നാലിത് 29.9 ശതമാനം മാത്രമാണെന്നാണ് ലോക ബാങ്കിന്റെ പഠന റിപ്പോര്‍ട്ടിൽ പറയുന്നത്.

സംസ്ഥാന തലത്തിലും ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് വളരെയേറെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒഡിഷ, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നഗരമേഖലയിലെ ജനസംഖ്യയെക്കാള്‍ 15 ലക്ഷത്തിന്റെ കുറവാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടിലുള്ളത്. മധ്യപ്രദേശില്‍ ഈ വ്യത്യാസം 39 ലക്ഷവും തമിഴ്‌നാട്ടിലിത് 66 ലക്ഷവുമാണ്.

അതേസമയം, നഗര സംഖ്യ സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടിനെക്കാള്‍ പത്ത് ലക്ഷം അധികമാണ് കേരളത്തിലും ആന്ധ്രയിലും ബിഹാറിലെയും നഗര ജനസംഖ്യയെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.