Asianet News MalayalamAsianet News Malayalam

ജമ്മുകാശ്മീരിലെ സൈനിക ഏറ്റുമുട്ടലില്‍ ഏഴ് സാധാരണക്കാരുള്‍പ്പെടെ 11 മരണം ; പ്രതിഷേധം ശക്തം

ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന സൈനിക ഏറ്റുമുട്ടലില്‍ 11 പേര്‍ മരിച്ചു.  7 നാട്ടുകാരും ഒരു സൈനികനും  3 തീവ്രവാദികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സൈനിക നടപടിക്കിടെ നാട്ടുകാർ കൊല്ലപ്പെടാൻ ഇടയായതിനെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിമർശിച്ചു.

11 dead in jammu kashmir at a military attack
Author
Jammu and Kashmir, First Published Dec 16, 2018, 1:17 AM IST

ജമ്മുകാശ്മീര്‍:  ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന സൈനിക ഏറ്റുമുട്ടലില്‍ 11 പേര്‍ മരിച്ചു.  7 നാട്ടുകാരും ഒരു സൈനികനും  3 തീവ്രവാദികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സിർനോ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സഹൂർ തോക്കർ ഉൾപ്പെടെ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.  

അമിർ അഹ്മദ്, അബിദ് ഹുസൈൻ എന്നീ യുവാക്കൾക്ക് ഏറ്റുമുട്ടലിനിടെ വെടിയേറ്റു.  ഇതോടെ ജനങ്ങള്‍, സൈന്യവും തീവ്രവാദികളും തമ്മില്‍ സംഘട്ടനം നടക്കുന്ന ഇടത്തേക്ക് വരികയായിരുന്നു. ഇവരെ ഒഴിവാക്കാനായി വെച്ച മുന്നറിയിപ്പ് വെടികള്‍ കൊണ്ട് സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നുന്നെന്ന് പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

സൈനിക നടപടിക്കിടെ നാട്ടുകാർ കൊല്ലപ്പെടാൻ ഇടയായതിനെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിമർശിച്ചു. ഒരു രാജ്യവും സ്വന്തം ജനതയ്ക്കെതിരെയുള്ള യുദ്ധത്തില്‍ ജയിച്ചിട്ടില്ലെന്നും രക്തക്കുളി അവസാനിപ്പിക്കണമെന്നും മെഹ്ബൂബ മുഫ്തി ട്വിറ്റ് ചെയ്തു. 

 

വിവിധ പാര്‍ട്ടികള്‍ സൈനീക നടപടിക്കിടെ ജനങ്ങള്‍ മരിക്കാനിടയായതിനെ വിമര്‍ശിച്ച് രംഗത്തെത്തി. ' കൂട്ടക്കൊല ' എന്നാണ് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സൈനീക നടപടിയെ വിമര്‍ശിച്ചത്. ഗവര്‍ണര്‍ ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്കായി ഒരു നടപടിയും എടുക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തെക്കന്‍ കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ നടത്തിയ സൈനീക നടപടിക്കിടെയാണ് ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.

Follow Us:
Download App:
  • android
  • ios