പട്ന: പട്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സുമാര്‍ക്ക് അവസരം. സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്കാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 206 ഒഴിവുകളാണുള്ളത്. 206 ഒഴിവുകളില്‍ 185 എണ്ണം സ്ത്രീകള്‍ക്കും 21 എണ്ണം പരുഷന്‍മാര്‍ക്കുള്ളതുമാണ്.

aiimspatna.org. എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ അയയ്ക്കാം. 2020 ഫെബ്രുവരി 12ആണ് അപേക്ഷകള്‍ അയയ്ക്കാനുള്ള അവസാന തീയതി.

യോഗ്യതകള്‍

  • അപേക്ഷകര്‍ ഇന്ത്യന്‍ നഴ്സിങ് കൊണ്‍സിലിന്‍റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ബിഎസ്സി നഴ്സിങ് ബിരുദം നേടിയവരായിരിക്കണം.
  • ബിഎസ്സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്), പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് ബിദുരമുള്ളവര്‍ക്കും ജനറല്‍ നഴ്സിങില്‍ ഡിപ്ലോമയും കുറഞ്ഞത് രണ്ടുവര്‍ഷത്തെ എക്സ്പീരിയന്‍സും ഉള്ളവര്‍ക്കും അപേക്ഷകള്‍ അയയ്ക്കാം. 21 മുതല്‍ 30 വയസ്സുവരെയാണ് പ്രായപരിധി. 

Read More: ഫെബ്രുവരി പകുതിയോടെ ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; തിയ്യതി പ്രഖ്യാപനം പിന്നീട്