Asianet News MalayalamAsianet News Malayalam

ഹര്‍ത്താല്‍ അക്രമം: ഇതുവരെ 2182 കേസുകളില്‍ 6711 പേര്‍ അറസ്റ്റില്‍

ഹർത്താലിനിടയിൽ നടന്ന അക്രമങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 6711 ആയി. ആകെ 2182 കേസുകൾ റജിസ്റ്റർ ചെയ്തു.

6711 arrested in related with hartal violence
Author
Thiruvananthapuram, First Published Jan 7, 2019, 1:06 PM IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ സംസ്ഥാനത്ത് 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. 

ഹര്‍ത്താലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വർഗീയതയും പരത്തുന്ന പോസ്റ്റുകൾ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനനടപടിയെന്ന് ഡിജിപി അറിയിച്ചു. 

സമൂഹമാധ്യമങ്ങളിലല്ലാതെയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചാലും അറസ്റ്റുൾപ്പടെ നേരിടേണ്ടി വരും. ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും  വ്യാപകമായി പ്രചരിപ്പിക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. 

സമൂഹത്തിൽ സ്പർധ വളർത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് പൊലീസ് പുലർത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാൻ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. നിലവിലുള്ള പൊലീസ് സന്നാഹവും തുടരും. അക്രമത്തിൽ പങ്കെടുത്തവർ എല്ലാവരും ഉടൻ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍) 

തിരുവനന്തപുരം സിറ്റി -  89, 171, 22, 149 

തിരുവനന്തപുരം റൂറല്‍ - 99, 187, 43, 144 

കൊല്ലം സിറ്റി -  74, 183, 75, 108 

കൊല്ലം റൂറല്‍ -  52, 147, 27, 120 

പത്തനംതിട്ട - 509, 771, 59, 712  

ആലപ്പുഴ-  108, 456, 53, 403 

ഇടുക്കി - 85, 358, 20, 338  

കോട്ടയം - 43, 216, 35 181  

കൊച്ചി സിറ്റി -  34, 309, 01, 308 

എറണാകുളം റൂറല്‍ - 49, 349, 130, 219  

തൃശ്ശൂര്‍ സിറ്റി - 72, 322, 75, 247 

തൃശ്ശൂര്‍ റൂറല്‍ - 60, 721, 13, 708 

പാലക്കാട് - 296, 859, 123, 736   

മലപ്പുറം -  83, 277, 35, 242 

കോഴിക്കോട് സിറ്റി - 101, 342, 39, 303  

കോഴിക്കോട് റൂറല്‍ - 39, 97, 43, 54  

വയനാട് - 41, 252, 36, 216  

കണ്ണൂര്‍ - 239, 433, 35, 398  

കാസര്‍ഗോഡ് - 109, 261, 30, 231

Follow Us:
Download App:
  • android
  • ios