ദില്ലി: ദില്ലി എയിംസിലെ ജൂനിയര്‍ ഡോക്ടര്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അനുരാഗ് കപൂര്‍(25)ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സൈക്യാട്രി വകുപ്പിലെ ജൂനിയര്‍ ഡോക്ടറായിരുന്നു അനുരാഗ്. ഹോസ്റ്റലിന്റെ റൂഫില്‍ നിന്ന് അനുരാഗിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. അനുരാഗ് വിഷാദ രോഗിയാണെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഒരുമാസം മുമ്പ്  ആശുപത്രിക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.